Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബെഞ്ചമിന്‍ നെതന്യാഹു, ഹമാസുമായി വിചിത്രമായ സഹവര്‍ത്തിത്വം പുലര്‍ത്തുന്നുണ്ടെന്ന് വാഷിങ്ടണ്‍ പോസ്റ്റ്...

28 NOVEMBER 2023 06:02 PM IST
മലയാളി വാര്‍ത്ത

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസുമായി വിചിത്രമായ സഹവര്‍ത്തിത്വം പുലര്‍ത്തുന്നുണ്ടെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള സമാധാനം നിലനിര്‍ത്തുന്നതില്‍ തടസം സൃഷ്ടിക്കാനും ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് തടയാന്‍ ഹമാസ് ഉപകാരപ്പെടുമെന്ന് നെതന്യാഹു കണക്കൂട്ടുന്നതായാണ് റിപ്പോര്‍ട്ട്. 2022 ഡിസംബറില്‍ അധികാരത്തില്‍ തിരിച്ചെത്തിയ നെതന്യാഹു തന്റെ ഭരണകാലത്തുടനീളം ഹമാസിനെ തകര്‍ക്കുമെന്ന് ആവര്‍ത്തിച്ച് പ്രതിജ്ഞയെടുത്തിരുന്നു. എന്നാല്‍ ഗസയിലും മറ്റും ഹമാസിന് പിടിമുറുക്കാന്‍ സഹായിക്കുന്ന നയങ്ങളാണ് നെതന്യാഹു പിന്തുടരുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് ചെയ്തു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഗസയില്‍ ഹമാസിനെ തകര്‍ക്കാനുള്ള എല്ലാ ശ്രമവും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തടഞ്ഞുവെന്നും ഇരുവരുടെയും ബന്ധം വിചിത്രമായ സഖ്യമാണെന്നും ഇസ്രായേല്‍ ചരിത്രകാരനായ ആദം റാസ് വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. ഗാസയില്‍ പൊതു ശമ്പളം നല്‍കാനും പ്രാദേശിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തറില്‍ നിന്ന് പണം കൈമാറ്റം ചെയ്യാന്‍ നെതന്യാഹുവിന്റെ മന്ത്രിസഭാ അംഗീകാരം നല്‍കി.

ഹമാസിന് ഉപകാരപ്പെടുന്ന രീതിയില്‍ ഇസ്രായേല്‍ തടവുകാരെ മോചിപ്പിച്ചതായും വാഷിങ്ടണ്‍ പോസ്റ്റ് ചൂണ്ടിക്കാട്ടി. ഫലസ്തീനികളെ വിഭജിച്ച് ഗാസ ഭരിക്കാനുള്ള അവകാശം ഹമാസിന് നല്‍കുകയെന്നതാണ് നെതന്യാഹുവിന്റെ ലക്ഷ്യമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പറഞ്ഞു. ഫലസ്തീനിലെ ഇരു സായുധഗ്രൂപ്പുകളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നതിനിടയില്‍ ദ്വിരാഷ്ട്ര പരിഹാരം അസാധു ആവുകയായിരുന്നെന്നും പത്രം ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (5 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (12 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (21 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (34 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (43 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (48 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends