നിങ്ങളുടെയും നിങ്ങളുടെ മക്കളുടെയും വിശുദ്ധ രക്തം കൊണ്ട് ഇന്ന് ഞങ്ങളെ പഠിപ്പിക്കുന്നത് നിങ്ങളാണ്;ദൈവം ഗസ്സയെ സംരക്ഷിക്കട്ടെ ദൈവം പലസ്തീനെ സംരക്ഷിക്കട്ടെ,ഖത്തര്‍ വനിത മന്ത്രിയുടെ വാക്കുകളില്‍ ഇടഞ്ഞ് നെതന്യാഹു,ജൂതരുടെ ജീവന് വിലയില്ലേയെന്ന് ഇസ്രയേല്‍ ഭരണകൂടത്തിന്റെ ചോദ്യം

നിങ്ങളാണ് ഉന്നതരും ശ്രേഷ്ഠരും നിങ്ങളുടെയും മക്കളുടേയും വിശുദ്ധരക്തം കൊണ്ട് ഞങ്ങളെ പഠിപ്പിക്കുന്നത് നിങ്ങളാണ്. ഗസ്സയിലെ പ്രിയപ്പെട്ടവരേ, നിങ്ങള്‍ മരിച്ചവരെ പുനരുജ്ജീവിപ്പിക്കുകയും ഉറക്കത്തിനുശേഷം ലോകത്തിന്റെ മനുഷ്യത്വത്തെ ഉണര്‍ത്തുകയും ചെയ്തു. ഖത്തര്‍ വനിത മന്ത്രിയുടെ പ്രസ്താവനയില്‍ കലിയിളകി നെതന്യാഹു. ഇസ്രയേലില്‍ കൊല്ലപ്പെട്ടവരേക്കുറിച്ച് എന്തുകൊണ്ട് അറബ് രാജ്യങ്ങള്‍ സംസാരിക്കുന്നില്ല. ഇറാന്റെ കൂട്ട് ചേര്‍ന്ന് കൊണ്ട് ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ കൂട്ടക്കുരുതി എന്തുകൊണ്ട് ചര്‍ച്ചയാകുന്നില്ല. തുടങ്ങിവച്ചത് ഞങ്ങളല്ല എന്നാല്‍ ഇത് തീര്‍ത്തുകെട്ടാന്‍ പോകുന്നത് ഞങ്ങളായിരിക്കുമെന്ന് നെതന്യാഹുവിന്റെ പ്രഖ്യാപനം. ഇറാന്‍ മന്ത്രിയുടെ വാക്കുകല്‍ ഏറ്റെടുത്ത് ഇസ്രയേല്‍ ഭരണകൂടത്തിന് നേരെ തിരിഞ്ഞിരിക്കുകയാണ് അറബ് രാഷ്ട്രങ്ങളെല്ലാം. നിങ്ങളുടെയും നിങ്ങളുടെ മക്കളുടെയും വിശുദ്ധ രക്തം കൊണ്ട് ഇന്ന് ഞങ്ങളെ പഠിപ്പിക്കുന്നത് നിങ്ങളാണെന്ന് ?ഗസ്സ നിവാസികളോട് ഖത്തര്‍ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതിര്‍. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെയുമാണ് ഫലസ്തീന്‍ ജനതയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് മന്ത്രി ?രം?ഗത്തെത്തിയത്. എന്താണ് അന്തസ്, എന്താണ് സ്വാതന്ത്ര്യം, എങ്ങനെയാണ് സ്ഥിരചിത്തത, എങ്ങനെയാണ് മനുഷ്യന്‍ ഒന്നാമതാവുന്നത് എന്നെല്ലാം നിങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് അവര്‍ വ്യക്തമാക്കി.
ഖത്തര്‍ ജനതയുടെയും ഭരണകൂടത്തിന്റേയും നേതൃത്വത്തിന്റേയും ഭാഗത്തു നിന്നുള്ള സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റേയും ഐക്യദാര്‍ഢ്യത്തിന്റേയും സന്ദേശവുമായി ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വന്നിരിക്കുന്നു. ഞങ്ങളും ലോകത്തിലെ എല്ലാ സ്വതന്ത്രരും നിങ്ങളോടൊപ്പമുണ്ടെന്ന് പറയാന്‍. സത്യവും മനുഷ്യത്വവും നിങ്ങളോടൊപ്പമുണ്ട്. സര്‍വശക്തനായ ദൈവം നിങ്ങളോടൊപ്പമുണ്ട്. അതിനാല്‍ നിങ്ങള്‍ ദുര്‍ബലരാകരുത്. സങ്കടപ്പെടരുത്. ദൈവാനുഗ്രഹത്താല്‍ നിങ്ങളാണ് ഉന്നതരും ശ്രേഷ്ഠരും ലുല്‍വ ബിന്‍ത് റാഷിദ് പറയുന്നു. ഗസ്സയിലെ പ്രിയപ്പെട്ടവരേ, നിങ്ങള്‍ മരിച്ചവരെ പുനരുജ്ജീവിപ്പിക്കുകയും ഉറക്കത്തിനുശേഷം ലോകത്തിന്റെ മനുഷ്യത്വത്തെ ഉണര്‍ത്തുകയും ചെയ്തു. നിങ്ങള്‍ക്ക് മുമ്പ് എല്ലാ വാക്കുകളും പൊള്ളയായിരുന്നു. എല്ലാ കഥകളും ആവര്‍ത്തനങ്ങളായിരുന്നു. ഞങ്ങളുടെ ദൈനംദിന പോരാട്ടങ്ങളെല്ലാം നിസാരമായിരുന്നു. എല്ലാ പ്രസംഗങ്ങളും പ്രസ്താവനകളും അര്‍ഥശൂന്യമായിരുന്നു.
ഗസ്സ വന്നിരിക്കുകയാണ്, ഈ ലോകത്തിന്റെ മുന്‍ഗണനകള്‍ ക്രമീകരിക്കാനും പുനഃസ്ഥാപിക്കാനുമായി. ഞങ്ങളില്‍ നിന്ന് അപഹരിക്കപ്പെട്ടതോ ഞങ്ങള്‍ വിസ്മരിച്ചതോ ആയ ഞങ്ങളുടെ മനുഷ്യത്വം ഇന്ന് നിങ്ങള്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കുമായി പുനഃസ്ഥാപിക്കുകയാണെന്ന് ഞാന്‍ പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍. ഇന്ന് നിങ്ങള്‍ മാത്രമാണ് ഇതിനെല്ലാം വില കൊടുക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം.
ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നതിന്റെ വില, അഹങ്കാരികളായ അധിനിവേശകരെ തകര്‍ക്കുന്നതിന്റെ വില, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടേയും വിശുദ്ധ ഭൂമിക്ക് വേണ്ടി നിലകൊള്ളുന്നതിന്റെ വില. അതുകൊണ്ട് ഗസ്സയിലെ ഞങ്ങളുടെ പ്രിയപ്പെട്ടവരേ, ഞാന്‍ ഇവിടെ സിദ്ധാന്തങ്ങള്‍ വിനിമയം ചെയ്യാന്‍ വന്നതല്ല. പാഠങ്ങള്‍ കുരുക്കഴിച്ചെടുക്കാനും വന്നതല്ല.
നിങ്ങള്‍ തൃപ്തരാകുന്നത് വരെ നിങ്ങള്‍ക്ക് ഞങ്ങളെ കുറ്റപ്പെടുത്താം. നിങ്ങള്‍ തൃപ്തിപ്പെട്ടാലും നിങ്ങള്‍ക്ക് ഞങ്ങളെ ആക്ഷേപിക്കാം. എല്ലാം സംതൃപ്തമായാലും അതിന് ശേഷവും നിങ്ങള്‍ക്ക് ഞങ്ങളെ കുറിച്ച് പരിഭവപ്പെടാം. അതിനാല്‍ ഞങ്ങളുടെ കുറവുകള്‍ ക്ഷമിക്കുക. ദൈവം ഗസ്സയെ സംരക്ഷിക്കട്ടെ, ദൈവം ഫലസ്തീനെ സംരക്ഷിക്കട്ടെ. അല്ലാഹു അവന്റെ കാര്യം നടപ്പാക്കുകതന്നെ ചെയ്യും. പക്ഷേ, അധിക മനുഷ്യരും അതറിയുന്നില്ല' കുറിപ്പില്‍ വിശദമാക്കുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഖത്തറിന്റെ ഉന്നതതല സംഘം ഫലസ്തീനിലെത്തിയത്. റഫാ അതിര്‍ത്തിയോട് ചേര്‍ന്ന ഫലസ്തീന്‍ മേഖലയിലാണ് ലുല്‍വ അല്‍ ഖാതിറും സംഘവും എത്തിയത്. ഗസ്സയിലേക്ക് കൂടുതല്‍ സഹായമെത്തിക്കുമെന്ന് ലുല്‍വ അല്‍ ഖാതിര്‍ പറഞ്ഞിരുന്നു. ഇസ്രായേലിന്റെ കിരാതമായ ആക്രമണത്തില്‍ പരിക്കേറ്റവരെയും ഉറ്റവരെ നഷ്ടപ്പെട്ടവരെയും സംഘം ആശ്വസിപ്പിച്ചു.
ഇതിനിടെ ഹമാസ് തടവില്‍ നേരിട്ട അനുഭവത്തേക്കുറിച്ച് വിവരിച്ച ഇസ്രയേലില്‍ തിരിച്ചെത്തിയ ഒരു ബന്ദി. ഒക്‌ടോബര്‍ 7 ന് ഇസ്രായേലിലെ ഒരു സംഗീത പരിപാടിയ്ക്കിടെ ആക്രമണം നടത്തിയ ഹമാസ് ഇവരെ ഗാസയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. അതേസമയം മോചിപ്പിച്ച മിക്കവരും മികച്ച ശാരീരിക സ്ഥിതിയില്‍ തന്നെയാണ്. തങ്ങളുടെ ബന്ദിയായുള്ള അനുഭവങ്ങളെക്കുറിച്ച് പുറത്തുവിടുന്നതിന് കടുത്ത നിയന്ത്രണമുണ്ട്. എന്നാല്‍ ബന്ദികളാക്കപ്പെട്ടവരുടെ പ്രിയപ്പെട്ടവര്‍ വഴി ചെറിയ വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. മെരവ് രവീവ് എന്നയാളുടെ ബന്ധുക്കളായ മൂന്ന് പേരെയാണ് കഴിഞ്ഞ ദിവസം ഹമാസ് മോചിപ്പിച്ചത്. ഒരു റിസിപ്ഷന്‍ ഏരിയ പോലെ തോന്നുന്ന മുറിയില്‍ കസേരകള്‍ കൂട്ടിയിട്ടാണ് കിടന്നുറങ്ങിയിരുന്നത്. ബാത്തറൂമില്‍ പോകാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നു. തന്റെ മുത്തശ്ശിയുടെ ഭാരം കുറഞ്ഞെന്നാണ് ബന്ദിയായിരുന്ന 85 കാരി യഫാ അദറിന്റെ കൊച്ചുമകന്‍ അദ്‌വാ അഡര്‍ പറഞ്ഞത്. ദിവസങ്ങള്‍ താന്‍ എണ്ണിയിരുന്നെന്നും 50 ദിവസമാണ് ബന്ദിയായി കഴിഞ്ഞതെന്ന് തനിക്കറിയാമായിരുന്നെന്നും യഫാ തന്റെ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നതായുമാണ് വിവരം. കുടുംബാംഗങ്ങളെല്ലാം മരണപ്പെട്ടെന്നായിരുന്നു മുത്തശ്ശിയോട് പറഞ്ഞിരുന്നതെന്നും അദര്‍ പറഞ്ഞു. മോചിതയായ ശേഷം വീടെല്ലാം തകര്‍ന്ന വിവരം മോചിതയായ ശേഷമാണ് അറിഞ്ഞത്.
ഒരു ചിലന്തിവല പോലെ ഗാസയ്ക്ക് കീഴിലെ നീണ്ടു കിടക്കുന്ന തുരങ്കങ്ങളിലാണ് തങ്ങളെ തടഞ്ഞുവെച്ചതെന്നാണ് മോചിപ്പിക്കപ്പെട്ട ബന്ദിയായ 85 കാരി യോചെവെഡ് ലിപ്ഷിറ്റ്‌സ് പറഞ്ഞത്. തന്നെ പിടികൂടിയവര്‍ 'ഖുര്‍ആനില്‍ വിശ്വസിക്കുന്ന ആളുകളാണെന്നും ഞങ്ങളെ ഉപദ്രവിക്കില്ലെന്നും ഞങ്ങളോട് പറഞ്ഞതായും അവര്‍ പറഞ്ഞു. ബന്ദികളെ പിടികൂടിയവര്‍ നന്നായിട്ടാണ് നോക്കിയതെന്നും മരുന്നുകള്‍ ഉള്‍പ്പെടെയുള്ള വൈദ്യ സഹായം കിട്ടിയരുന്നതായും ലിപ്ഷിറ്റ്‌സ് പറഞ്ഞു. കാവല്‍ക്കാര്‍ സാഹചര്യങ്ങള്‍ വൃത്തിയായി സൂക്ഷിച്ചു. ബന്ദികള്‍ക്ക് ഒരു ദിവസം ചീസ്, കുക്കുമ്പര്‍, പിറ്റ എന്നിവ നല്‍കിയിരുന്നു. തന്നെ പിടികൂടിയവരും അത് തന്നെയാണ് കഴിച്ചതെന്നും അവര്‍ പറഞ്ഞു. ബന്ദികളെ ഭൂമിക്കടിയില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു എന്നാണ് അദീന മോഷെ എന്ന 72 കാരിയുടെ മരുമകന്‍ ഇയാല്‍ നൂറി പറഞ്ഞത്. ആഴ്ചകളോളം ഇരുട്ടിലായിരുന്നതിനാല്‍ തന്റെ അമ്മായിക്ക് സൂര്യപ്രകാശവുമായി പൊരുത്തപ്പെടേണ്ടി വന്നതായും നൂറി പറഞ്ഞു. ''അവര്‍ പൂര്‍ണ്ണ ഇരുട്ടിലായിരുന്നു,'' നൂറി പറഞ്ഞു. 'ഒരു തുരങ്കത്തിലായതിനാല്‍ അവര്‍ക്ക് പകല്‍ വെളിച്ചം ശീലമായിരുന്നില്ല. അവസാന നിമിഷം വരെ മോഷെ മോചിപ്പിക്കാന്‍ പോകുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും നൂറി പറഞ്ഞു. ഒടുവില്‍ റെഡ് ക്രോസിനെ കണ്ടപ്പോഴാണ് ഭയാനകമായ ഏഴ് ആഴ്ചകള്‍ അവസാനിച്ചതായി അവര്‍ തിരിച്ചറിഞ്ഞത്. തന്റെ ഭര്‍ത്താവിനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയെന്നും മകന്റെ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha