Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

വെടിനിറുത്തലെന്ന ആനമണ്ടത്തരം, ഹമാസ് ഭീകരന്‍മാരിലെ പ്രമുഖര്‍ ഒന്നടങ്കം രക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു, ഈജിപ്തും സിറിയയും ഇറാനും അഭയം നല്‍കുന്നതായി സംശയം, വെടിനിര്‍ത്തല്‍ സമയം ഇന്ന് അവസാനിച്ചാലുടന്‍ യുദ്ധം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിൽ ഇസ്രയേല്‍

30 NOVEMBER 2023 05:51 PM IST
മലയാളി വാര്‍ത്ത

ഗാസയിലെ ഇപ്പോഴത്തെ വെടിനിര്‍ത്തലിന്റെ മറവില്‍ ഹമാസ് ഭീകരന്‍മാരിലെ പ്രമുഖര്‍ ഒന്നടങ്കം രക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. വെടിനിറുത്തല്‍ മണ്ടത്തരമാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു രണ്ടാഴ്ച മുന്‍പും ആവര്‍ത്തിച്ചത് ഹമാസുകളുടെ രക്ഷപ്പെടല്‍ മുന്നില്‍കണ്ടായിരുന്നു. ഗാസയിലെ ഭൂഗര്‍ഭതുരങ്കത്തിലും അഭയാര്‍ഥിക്യാമ്പുകളിലും ഒളിച്ചു കഴിഞ്ഞിരുന്ന രണ്ടായിരത്തോളം ഹമാസ് ഭീകരന്‍ എവിടേക്കോ കടന്നതായി ഇസ്രായേല്‍ സംശയിക്കുന്നു.

വെടിനിര്‍ത്തല്‍ പ്രയോജനപ്പെടുത്തി ഗാസയിലെ ഹമാസ് നേതാവ് യെഹ്യ സിന്‍വാറും മറ്റു കമാന്‍ഡര്‍മാരും തെക്കന്‍ ഗാസയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ഗാസയില്‍നിന്ന് തെക്കന്‍ ഗാസയിലേക്ക് പോയ പലായനസംഘങ്ങള്‍ക്കൊപ്പം ഇവരും രക്ഷപ്പെട്ടുകയും ഈജിപ്തും സിറിയയും ഇറാനും ഇവര്‍ക്ക് അഭയം നല്‍കുകയും ചെയ്തതായി ഇസ്രായേല്‍ സംശയിക്കുന്നു. അമേരിക്കയെയും ഐക്യരാഷ്ട്രസഭയെയും മറപിടിച്ച് ഈജിപ്തും സിറിയയും തങ്ങളെ ചതിക്കുകയായിരുന്നുവെന്ന് നെതന്യാഹു തുറന്നു പറഞ്ഞിരിക്കുന്നു.

ദീര്‍ഘകാല വെടിനിറുത്തലുണ്ടാകാനുള്ള സാധ്യത ഇസ്രായേല്‍ ഇന്നു തന്നെ തള്ളിക്കളായാനുള്ള സാഹചര്യം ഏറുകയാണ്. വെടിനിറുത്തല്‍ രണ്ടാഴ്ച നീളാനിടയായാല്‍ ഗാസയിലെ താവളങ്ങളില്‍നിന്ന് ഹമാസ് ഭീകരര്‍ അപ്പാടെ രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകും. പല ദിക്കുകളില്‍ ഒളിച്ചു കഴിഞ്ഞശേഷം പിന്നീട് ഇതേ ഭീകരര്‍ കൂടുതല്‍ ശക്തരായി തിരിച്ചുവരികയും ഇസ്രായേലിനെതിരെ കടുത്ത മിന്നല്‍ ആക്രമണം അഴിച്ചുവിടുകയും ചെയ്യുമെന്ന് ഇസ്രായേല്‍ ഭയപ്പെടുന്നു. ആകെ നാല്‍പതിനായിരം ഹമാസ് തീവ്രവാദികളുണ്ടെന്ന കണക്കുകൂട്ടലിലാണ് ഇസ്രായേല്‍ സൈന്യം.

47 ദിവസം നീണ്ട പോരാട്ടത്തില്‍ മൂവായിരം ഹമാസുകളെ മാത്രമെ വകവരുത്താനായിട്ടുള്ളുവെന്നും മുപ്പതിനായിരത്തിലേറെ പേര്‍ അധോലോകത്തില്‍ കഴിയുന്നുണ്ടെന്നുമാണ് ഇസ്രായേല്‍ കരുതുന്നത്. യുദ്ധം കൊടുമ്പിരി കൊണ്ട ദിവസങ്ങളില്‍ ഇവരില്‍ ഏറെപ്പേരും സ്ത്രീവേഷം കെട്ടി അഭയാര്‍ഥികള്‍ക്കൊപ്പം രക്ഷപ്പെടുന്നതായി ഇസ്രായേല്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭയാര്‍ഥി ക്യാമ്പുകള്‍ക്കും ആശുപത്രികള്‍ക്കും നേരേ ഇസ്രായേല്‍ കനത്ത ബോംബ് വര്‍ഷം നടത്തിയത്.

ഇസ്രായേല്‍ അഭയാര്‍ഥികളെും പരിക്കേറ്റ രോഗികളെയും കൊല്ലുന്നതായി ഇസ്ലാമിക ലോകം പരിഭവപ്പെട്ടപ്പോഴും ഇസ്രായേല്‍ നിശബ്ദത പുലര്‍ത്തിയതും ഇതേ സാഹചര്യത്തിലാണ്. വെടിനിറുത്തല്‍ തുടരണമോ പിന്‍വലിക്കണമോ എന്നതില്‍ ഇന്നോ നാളെയോ ഇസ്രായേല്‍ അന്തിമതീരുമാനമെടുക്കും. അമേരിക്കന്‍ രഹസ്യാന്വേഷണ എജന്‍സിയായ സി.ഐ.എ.യുടെ തലവന്‍ വില്യം ബേണ്‍സും ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ തലവന്‍ ഡേവിഡ് ബര്‍ണീയും ഖത്തറില്‍ നിലവില്‍ ചര്‍ച്ച നടത്തിവരികയാണ്.

വെടിനിറുത്തലിന്റെ മറവില്‍ ഹമാസുകള്‍ കൂടുതല്‍ ആയുധം സംഭരിച്ച് ആസന്ന ഭാവിയില്‍ അതിശക്തമായ ആക്രമണം അഴിച്ചുവിടുമെന്നാണ് മൊസാദ് അഭിപ്രായപ്പെടുന്നത്. അതേ സമയം വെടിനിര്‍ത്തല്‍ സമയം ഇന്ന് അവസാനിച്ചാലുടന്‍ യുദ്ധം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രയേല്‍. കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായാല്‍ അതിനാനുപാതികമായ പലസ്തീന്‍ തടവുകാരെ വിട്ടയക്കുമെന്നും അതുവരെ വെടിനിര്‍ത്തല്‍ നീട്ടാന്‍ സന്നദ്ധമാണെന്നും ഇസ്രയേല്‍ അറിയിച്ചിരുന്നു.

11 ലക്ഷം അഭയാര്‍ഥികളുള്‍പ്പെടെ 20 ലക്ഷത്തിലധികം പലസ്തീനികളാണ് അഭയാര്‍ഥിക്യാമ്പുകളിലും മറ്റുമായി തെക്കന്‍ഗാസയില്‍ തിങ്ങിപ്പാര്‍ക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ നിലവില്‍വന്നശേഷം ആകെ മോചിപ്പിക്കപ്പെട്ടത് 81 ബന്ദികള്‍ മാത്രമാണ്. ഇതില്‍ 60 പേര്‍ ഇസ്രയേലി പൗരന്‍മാരും മറ്റുള്ളവര്‍ വിദേശികളുമാണ്. 180 തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.ബന്ദികളുടെ മോചനം ഹമാസ് വൈകിക്കുന്നത് അവര്‍ക്ക് രക്ഷപ്പെടാനുള്ള അവസരമുണ്ടാക്കുമെന്ന് ഇസ്രായേല്‍ സൈന്യം തിരിച്ചറിഞ്ഞിരിക്കുന്നൂ.

ഹമാസിനെയും അതിന്റെ നേതൃത്വത്തെയും തകര്‍ക്കാനുള്ള തങ്ങളുടെ ദൗത്യവുമായി ഉടന്‍ തന്നെ മുന്നോട്ട് പോകുമെന്ന് ഇസ്രായേല്‍ ആവര്‍ത്തിക്കുന്നു. ഹമാസ് തീവ്രവാദി നേതാക്കള്‍ എവിടെയായിരുന്നാലും ലക്ഷ്യമിടാന്‍ ചാര സംഘടനയായ മൊസാദിന് നിര്‍ദേശം നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തെല്‍ അവീവില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത് ഇതിന്റെ വെളിച്ചത്തിലാണ്.

ഹമാസ് നേതാക്കളായ ഇസ്മായില്‍ ഹനിയേയും ഖാലിദ് മഷാലും യുദ്ധത്തില്‍ സന്തോഷഭരിതരാണെന്നും സംഘര്‍ഷം അവസാനിച്ചതിനു ശേഷം ഗസ്സയിലെ ഭരണം തുടരുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്നുമുള്ള കാന്‍ ന്യൂസ് റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന കമാന്‍ഡറും മൂന്നു നേതാക്കളും ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലട്ടതായി ഹമാസ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. നോര്‍ത്തേണ്‍ ബ്രിഗേഡ് കമാന്‍ഡര്‍ അഹമ്മദ് അല്‍ ഗന്ദൂറും മറ്റു മൂന്ന് മുതിര്‍ന്ന നേതാക്കളും കൊല്ലപ്പെട്ടെന്നാണ് ഹമാസിന്റെ സ്ഥിരീകരണം. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നുഴഞ്ഞു കയറി ഹമാസ് ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെ ആരംഭിച്ച യുദ്ധത്തില്‍ കൊല്ലപ്പെട്ട ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ളയാളായിരുന്നു ഗന്ദൂര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (1 hour ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (1 hour ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (2 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (2 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (2 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (3 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (4 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (5 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (5 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (5 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (5 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (5 hours ago)

Malayali Vartha Recommends