മണിപ്പുര്‍ ഭൂകമ്പത്തില്‍ എട്ട് മരണം; നൂറോളം പേര്‍ക്കു പരുക്ക്
മണിപ്പുരില്‍ ഭൂകമ്പത്തില്‍ എട്ട് മരണം. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടും നാശനഷ്ടങ്ങളും നൂറോളം പേര്‍ക്കു പരുക്കും പറ്റി. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് മണിപ്പുരിലെ താമെങ്ലോങ് പ്രഭവകേന്ദ്രമായി ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നിമിത്തം കെട്ടിടങ്ങള്‍ ഇളകിയാടിയതോടെ ജനം ഉറക്കമുണര്‍ന്ന് പുറത്തേക്കോടി. എഴുപതോളം പേര്‍ക്കാണു മണിപ്പുരില്‍ മാത്രം പരുക്കേറ്റത്. ഇംഫാല്‍ പട്ടണത്തില്‍ വൈദ്യുതി വിതരണം തകരാറിലായി. അസമില്‍ ഇരുപതോളം പേര്‍ക്കു പരുക്കുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കര, വ്യോമ സേനാംഗങ്ങള്‍ രംഗത്തിറങ്ങി. മണിപ്പുരിലും അസമിലുമായി കേന്ദ്ര ദുരന്തനിവാരണ സേനയും സേവനത്തിനിറങ്ങി. പ്രധാന വാണിജ്യകേന്ദ്രത്തിലെ കെട്ടിടങ്ങള്‍ക്കടക്കം കേടുപാടുണ്ടായ ഇംഫാലിലാണ് ഏറ്റവുമധികം നാശനഷ്ടം. ത്രിപുര, മിസോറം, സിക്കിം പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ബിഹാര്‍, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha