Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

'വീട്ടിലിരുന്ന് കൂടുതൽ സൈനികർക്ക് ജന്മം നൽകൂ'...കിമ്മിന് പിന്നാലെ കടുത്ത നടപടിയുമായി പുടിനും...ഗർഭച്ഛിദ്രം നിയന്ത്രിക്കണമെന്ന പ്രഖ്യാപനവുമായെത്തിയിരിക്കുകയാണ് പ്രസിഡന്റ്...യുദ്ധത്തിൽ മരണസംഖ്യ ഉയരുന്ന പശ്ചാത്തലത്തിലാണ് നിർദേശം..

16 DECEMBER 2023 02:49 PM IST
മലയാളി വാര്‍ത്ത

ഈ അടുത്ത ഏകദേശം ഒരാഴ്ച മുൻപ് ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്‍ തന്റെ രാജ്യത്തെ സ്ത്രീകൾക്ക് ഒരു ഉത്തരവുമായി രംഗത്ത് വന്നിരുന്നു. രാജ്യത്തെ ജനനനിരക്ക് കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാന്‍ സ്വന്തം നാട്ടുകാരായ സ്ത്രീകളോട് കരഞ്ഞു പറഞ്ഞ് രംഗത്ത് വരികയാണ് ഉണ്ടായത്. പൽ തരത്തിലുള്ള മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വിചിത്രമായ നടപടികളും നിയമങ്ങളുമാണ് ഉത്തർ കൊറിയയിൽ നിലനിൽക്കുന്നത് എന്നറിയാം. അതൊന്നും അനുസരിച്ചില്ലെങ്കിൽ തല പോകുമെന്ന് ഉറപ്പാണ്. അതുകൊണ്ട ഭയത്തോടെ ആണെങ്കിലും ഉത്തരകൊറിയക്കാർ അത് അനുസരിക്കും. അപ്പോഴായിരുന്നു ഏറ്റവും ഒടുവിലായി കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്‍കൂ എന്നും പറഞ്ഞു കൊണ്ട് അദ്ദേഹം രംഗത്ത് വന്നത്. ഇപ്പോഴിതാ അതെ പാത പിന്തുടർന്ന് കൊണ്ട് മറ്റൊരു രാജ്യ തലവനും രംഗത്ത് വന്നിരിക്കുകയാണ്.

 

യുക്രെയിനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യൻ ജനതയുടെ ജീവിതത്തിലുണ്ടായിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ. ഗർഭച്ഛിദ്രം നടത്താനുള്ള, ദീർഘകാലമായി നിലനിൽക്കുന്ന അവകാശം പോലും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയാണിപ്പോൾ.പതിറ്റാണ്ടുകളായി റഷ്യയിൽ ഗർഭച്ഛിദ്രം നിയമപരമാണ്. എന്നാൽ ഗർഭച്ഛിദ്രം നിയന്ത്രിക്കണമെന്ന പ്രഖ്യാപനവുമായെത്തിയിരിക്കുകയാണ് പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ. വീട്ടിലിരിക്കാനും കൂടുതൽ സൈനികർക്ക് ജന്മം നൽകാനുമാണ്പ്രസിഡന്റ് ആഹ്വാനം ചെയ്തിരിക്കുന്നത്. യുദ്ധത്തിൽ മരണസംഖ്യ ഉയരുന്ന പശ്ചാത്തലത്തിലാണ് നിർദേശം.നിലവിൽ 6,17,000 റഷ്യൻ സൈനികർ യുദ്ധമുഖത്തുണ്ടെന്ന് പുടിൻ വെളിപ്പെടുത്തി. രാജ്യവ്യാപകമായി പ്രതിദിനം 1,500 പേർ സൈന്യത്തിൽ ചേരുന്നുണ്ട്. റഷ്യൻ ഓർത്തഡോക്സ് സഭയുടെ ആവശ്യങ്ങൾക്ക് വഴങ്ങി സ്വകാര്യ ക്ലിനിക്കുകളിൽ ഗർഭച്ഛിദ്രം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.'വീട്ടിൽ ഇരിക്കുക, കൂടുതൽ സൈനികർക്ക് ജന്മം നൽകുക.'- എന്ന സന്ദേശവും പ്രസിഡന്റ് പങ്കുവച്ചു. എട്ട് കുട്ടികൾക്കെങ്കിലും ജന്മം നൽകി,

വലിയ കുടുംബങ്ങളാകൂവെന്ന് ഈ മാസം ആദ്യം പുടിൻ സ്ത്രീകളോട് അഭ്യർത്ഥിച്ചിരുന്നു.ഇത് വ്യാപകമായ അടിച്ചമർത്തലാണെന്നാണ് ആളുകൾ കരുതുന്നത്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾക്കെതിരെ പ്രതികരിച്ച ലെഡ ഗാരിന എന്ന റഷ്യൻ ഫെമിനിസ്റ്റ് ആക്ടിവിസ്റ്റിനെ ജോർജിയയിലേക്ക് നാടുകടത്തപ്പെട്ടു. 1990 കളെ അപേക്ഷിച്ച് റഷ്യയിൽ ഗർഭച്ഛിദ്ര നിരക്ക് ഇതിനോടകംതന്നെ പത്തിരട്ടിയായി കുറഞ്ഞെന്നാണ് റഷ്യൻ ഡെമോഗ്രാഫർ വിക്ടോറിയ സാകെവിച്ച് പറയുന്നത്.ഒരാഴ്ചകൊണ്ട് യുക്രൈന്‍ പിടിച്ചെടുക്കും. യുദ്ധം ആരംഭിക്കുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ അവകാശവാദം ഇങ്ങനെയായിരുന്നു. എന്നാല്‍ 2022 ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധം, ഒരുവര്‍ഷം കഴിഞ്ഞിട്ടും തുടരുകയാണ്. പുടിന്റെ കണക്ക് കൂട്ടലുകൾ എല്ലാം പിഴക്കുകയായിരുന്നു.

 

നിലവിലെ സംഘർഷം പരിമിതയുദ്ധമായി നീണ്ടുപോകാനുള്ള സാധ്യത തന്നെയാണ് മുന്നിലുള്ളത്. ഉപരോധവും സൈനിക നയതന്ത്രജ്ഞതയും മുൻനിർത്തി റഷ്യയെ ക്ഷീണിപ്പിക്കാനുള്ള നാറ്റോ സഖ്യത്തിന്റെ ശ്രമം വിജയിക്കില്ല. റഷ്യ-സിറിയ-ഇറാൻ-ഉത്തരകൊറിയ-ചൈന സഖ്യം പ്രായോഗികതലത്തിൽ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രിയായതോടെ ഇസ്രയേൽ-റഷ്യ സഹകരണത്തിനുള്ള സാധ്യത അപകടകരമായിരിക്കും.അങ്ങനെ 10 ലക്ഷത്തിലധികം സൈനികരുള്ള റഷ്യ പോലൊരു വൻ ശക്തിക്ക് മുന്നിൽ യുക്രൈൻ വേഗം മുട്ട് മടക്കുമെന്ന പ്രവചനം ഒന്നുമല്ലാതായി മാറി.

 

കീഴടങ്ങാൻ തയ്യാറാകാതെ പൊരുതാൻ തീരുമാനിച്ച യുക്രൈന്‍റെ യുദ്ധ വീര്യം ലോക രാജ്യങ്ങൾക്ക് മുന്നിൽ ചെറുത്തു നിൽപ്പിന്‍റെ പുതിയ പര്യായമായി മാറി.തുടർന്ന് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം സാക്ഷ്യം വഹിച്ച ഏറ്റവും ഭീകരമായ പോര്‍ മുഖം റഷ്യക്കും യുക്രൈനുമിടയിൽ രൂപം കൊണ്ടു. യുദ്ധത്തില്‍ യുക്രൈന് പിൻതുണയുമായി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മുന്നോട്ട് വന്നു. ഇതോടെ റഷ്യ വിചാരിച്ചതു പോലെ കാര്യങ്ങൾ മുൻപോട്ട് പോയില്ല...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (42 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (53 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (3 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends