Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

സൂപ്പര്‍നോവ മ്യൂസിക് ഫെസ്റ്റിവലിനിടെ ഹമാസ് തട്ടിക്കൊണ്ടുപോയ ഇസ്രായേലി ബന്ദി മരിച്ചതായി സ്ഥിരീകരണം...

18 DECEMBER 2023 05:13 PM IST
മലയാളി വാര്‍ത്ത

More Stories...

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

സൂപ്പര്‍നോവ മ്യൂസിക് ഫെസ്റ്റിവലിനിടെ ഒക്ടോബര്‍ 7 ന് ഹമാസ് തട്ടിക്കൊണ്ടുപോയ ഇസ്രായേലി ബന്ദി മരിച്ചതായി സ്ഥിരീകരണം. ഇന്‍ബാര്‍ ഹൈമാന്‍ എന്ന ഇരുപത്തേഴുകാരിയാണ് കൊല്ലപ്പെട്ടത്. സൂപ്പര്‍നോവ മ്യൂസിക് ഫെസ്റ്റിവലില്‍ ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രായേല്‍ പൗരന്മാര്‍ക്ക് നേരെ ഭീകരത അഴിച്ചുവിടുമ്പോള്‍ ഹൈമാന്‍ സന്നദ്ധസേവനം നടത്തുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പ് ഹൈമനെയും രണ്ട് സുഹൃത്തുക്കളെയും ഹമാസ് തോക്കുധാരികള്‍ മൂന്ന് മണിക്കൂര്‍ പിന്തുടരുകയായിരുന്നു.

ആക്രമണം ആരംഭിച്ചപ്പോള്‍, സംഗീതോത്സവത്തിലെ പരിഭ്രാന്തരായ ആളുകള്‍, പശ്ചാത്തലത്തില്‍ വെടിയൊച്ചകള്‍ കേട്ട് ഒരു മൈതാനം കടന്ന് അവരുടെ വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞു. 27 കാരിയായ യുവതിയും പ്രാണരക്ഷാര്‍ത്ഥം ഓടിയെങ്കിലും ഹമാസ് പ്രവര്‍ത്തകന്‍ പിടികൂടി, അവളുടെ രണ്ട് സുഹൃത്തുക്കള്‍ രക്ഷപ്പെട്ടു. പിന്നീട് പുറത്ത് വന്ന വീഡിയോയില്‍, ഹൈമാനെ രണ്ട് ഹമാസ് പ്രവര്‍ത്തകര്‍ മോട്ടോര്‍ ബൈക്കുകളില്‍ വലിച്ചിഴയ്ക്കുന്നത് കാണാമായിരുന്നു.

എങ്ങനെയാണ് ഹൈമാന്‍ കൊല്ലപ്പെട്ടതെന്നോ എപ്പോഴാണെന്നോ വ്യക്തമാക്കിയിട്ടില്ല. യുവതിയുടെ മൃതദേഹം സ്ട്രിപ്പില്‍ തീവ്രവാദികള്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബന്ദികളുടെ മരണവും, സൈന്യം ആകസ്മികമായി മൂന്നുപേരെ കൊലപ്പെടുത്തിയതിന്റെയും റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, ബന്ദികളുടെ കൂടുതല്‍ മോചനത്തിലേക്ക് നയിച്ചേക്കാവുന്ന പുതുക്കിയ ചര്‍ച്ചകള്‍ക്ക് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനായി ഗവണ്‍മെന്റിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനെക്കുറിച്ച് ബന്ദികളുടെ കുടുംബങ്ങള്‍ ശനിയാഴ്ച യോഗം ചേര്‍ന്നിരുന്നു.

അതിനിടെ ഗാസയില്‍ വെടിനിര്‍ത്തലിനും ദീര്‍ഘകാല സമാധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ബന്ദിമോചനവുമായി ബന്ധപ്പെട്ട് ഖത്തറും ഈജിപ്തുമായി ആശയവിനിമയം ആരംഭിച്ചതായി ഇസ്രായേലും സ്ഥിരീകരിച്ചിരുന്നു.

 

എന്നാല്‍ അധിനിവേശം അവസാനിപ്പിച്ച് ഉപാധികള്‍ക്ക് വിധേയമായല്ലാതെയുള്ള ബന്ദിമോചന ചര്‍ച്ചക്കില്ലെന്ന് ഹമാസ് വ്യക്തമാക്കി. ബന്ദികളെ ഉടന്‍ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് തെല്‍ അവീവില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി.

യു.എസ് ഹോംലാന്റ് സെക്യൂരിറ്റിയിലെ 130 ജീവനക്കാര്‍ ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ജോ ബൈഡനെ സമീപിച്ചതായി സി.എന്‍.എന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി ഡേവിഡ് ബര്‍നീ ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ്ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയുമായി നോര്‍വേ തലസ്ഥാനമായ ഓസ്‌ലോയില്‍ കൂടിക്കാഴ്ച നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (29 minutes ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (43 minutes ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (57 minutes ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (1 hour ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (1 hour ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (1 hour ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (1 hour ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (1 hour ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (1 hour ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (1 hour ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (1 hour ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (2 hours ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends