Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഗാസയിലെ ആശുപത്രിയിൽ കഴിയുന്ന രോഗികളെ ആക്രമണകാരികളായ നായ്ക്കളെ കൊണ്ട് കടിച്ച് കുടഞ്ഞ് ഇസ്രായേൽ സേന; കൂട്ടിയിട്ട മൃതദേഹങ്ങൾക്കൊപ്പം, പരിക്കേറ്റവരെയും കുഴിയിൽ വലിച്ചെറിഞ്ഞ്, ബുൾഡോസറുകൾ കൊണ്ട് ചതച്ചരച്ചു... നടുക്കുന്ന റിപ്പോർട്ട്!!!

20 DECEMBER 2023 03:40 PM IST
മലയാളി വാര്‍ത്ത

ഇസ്രായേൽ സേനയുടെ കര-വ്യോമാക്രമണത്തിൽ പരിക്കേറ്റ് ഗാസയിലെ ആശുപത്രിയിൽ കഴിയുന്നവർക്ക് നേരെ ആക്രമണകാരികളായ നായ്ക്കളെ അഴിച്ചുവിട്ട് ഇസ്രായേൽ സൈന്യം. ഗാസയിലെ കമാൽ അദ്‌വാൻ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിൽ നടത്തിയ റെയ്ഡിനിടെ ഇസ്രായേൽ സേന ബുൾഡോസറുകൾ ഉപയോഗിക്കുകയും ആക്രമണകാരികളായ നായ്ക്കളെ അഴിച്ചുവിടുകയും ചെയ്തുവെന്നും അതിൽ അന്വേഷണം വേണമെന്നും ഗാസ ആരോഗ്യ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ദിവസങ്ങളോളം ഉപരോധിക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്ത ശേഷമാണ് ഇസ്രായേൽ സൈന്യം ആശുപത്രിയിൽ റെയ്ഡ് നടത്തിയത്.

ഇസ്രായേൽ സൈന്യം ആശുപത്രിയുടെ ചില ഭാഗങ്ങൾ നശിപ്പിക്കുകയും രോഗികൾക്ക് സഹായം നിഷേധിക്കുകയും ആരോഗ്യപ്രവർത്തകരെയും തൊഴിലാളികളെയും പരിക്കേറ്റവരെയും അഭയം തേടിയ സിവിലിയന്മാരെയും ആക്രമിക്കുകയും ചെയ്തതായി ഗാസ മുനമ്പിലെ ആശുപത്രികളുടെ ജനറൽ ഡയറക്ടർ മുനീർ അൽ ബുർഷും ആശുപത്രി പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ഹുസാം അബൂ സഫിയയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'ആശുപത്രി കവാടത്തിലും പരിസരത്തും സേന ബോംബിട്ടു.

ആശുപത്രി കോമ്പൗണ്ടിലെ വിവിധ കെട്ടിടങ്ങൾക്കു നേരെ വെടിയുതിർത്തു. പ്രസവ വാർഡ് പ്രവർത്തിക്കുന്ന രണ്ടാം നിലയിലേക്കും ബോംബാക്രമണം ഉണ്ടായി. ആശുപത്രി ഡയറക്ടർ അഹമ്മദ് അൽ കഹ്‌ലൂത്തിനെ പിടികൂടി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി'- ഇരുവരും പറഞ്ഞു. 'ആശുപത്രിയിൽ അഭയം തേടിയ സിവിലിയൻമാരെയും ആരോഗ്യ പ്രവർത്തകരെയും  നഗ്നരാക്കി ഒരു വലിയ കുഴിയിലേക്ക് തള്ളിയിടുകയും ആക്രമണകാരികളായ നായ്ക്കളെ അവരുടെ നേർക്ക് അഴിച്ചുവിടുകയും ചെയ്തു.

 

ആശുപത്രിയുടെ ഓക്സിജൻ യൂണിറ്റും വാട്ടർ ടാങ്കും സെൻട്രൽ ആർക്കൈവും ഫാർമസിയും സേന തകർത്തു'- അവർ വ്യക്തമാക്കി. ആശുപത്രിയുടെ മുറ്റത്ത് ബുൾഡോസർ ഉപയോഗിച്ച് വലിയ കുഴി കുഴിച്ച ഇസ്രായേൽ സേന, അവർ കൊന്ന 12 പേരുടെ മൃതദേഹങ്ങൾ അതിലേക്ക് വലിച്ചെറിയുകയും ചെയ്തു. കുഴിയിൽ എറിയപ്പെട്ടവരിൽ പരിക്കേറ്റവരിൽ ആരെങ്കിലുമുണ്ടോ എന്ന് ഞങ്ങൾക്ക് അറിയില്ല. ഈ ഹീനമായ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണം'- ഇരുവരും ആവശ്യപ്പെട്ടു.

പരിക്കേറ്റ 75 വയസുള്ള ഒരു വ്യക്തിക്ക് നേരെ ഇസ്രായേൽ സൈന്യം ആക്രമണകാരിയായ നായയെ അഴിച്ചുവിട്ടതായും അദ്ദേഹം അടുത്ത ദിവസം മരിച്ചുവെന്നും അബൂ സഫിയ പറഞ്ഞു. ആശുപത്രി അങ്കണത്തിലെ ടെന്റുകൾക്ക് മുകളിലൂടെ ഇസ്രായേൽ സൈനികർ ബുൾഡോസറുകൾ ഓടിക്കുമ്പോൾ വലിയ നിലവിളി കേട്ടുവെന്നും മൃതദേഹങ്ങൾക്കൊപ്പം ചിലർ ചതഞ്ഞ് മരിച്ചതായി സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ, ഓക്സിജൻ യൂണിറ്റ്, വാട്ടർ ടാങ്ക്, സെൻട്രൽ ആർക്കൈവ്, ഫാർമസി എന്നിവയുൾപ്പെടെയുള്ള നിർണായക ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ ഇസ്രായേൽ സൈന്യം യന്ത്രങ്ങൾ ഉപയോഗിച്ച് തകർക്കുകയും ചെയ്തു.

ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഗാസ മുനമ്പിലെ ആശുപത്രികളുടെ ജനറൽ ഡയറക്ടർ മുനീർ അൽ ബർഷും പീഡിയാട്രിക് വിഭാഗം മേധാവി ഹുസാം അബു സഫിയയും റെയ്ഡിന്റെ അസ്വസ്ഥജനകമായ വിവരണങ്ങൾ വിശദീകരിച്ചത്. ഇസ്രായേൽ നടപടികളിൽ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് പലസ്തീൻ ആരോഗ്യമന്ത്രി മൈ അൽ കൈല നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (29 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (45 minutes ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (57 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (1 hour ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (1 hour ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (2 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (2 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends