പാകിസ്താന്‍ ബംഗ്ലാദേശിന്റെ വനിതാ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി

പാകിസ്താന്‍ ബംഗ്ലാദേശിന്റെ വനിതാ നയതന്ത്ര പ്രതിനിധി മൗഷുമി റഹ്മാനെ ബംഗ്ലാദേശിലെ തീവ്രവാദി സംഘടനയായ ജമായത്തുള്‍ മുജാഹിദ്ദീനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പുറത്താക്കി. പാകിസ്താന്‍ വ്യാഴാഴ്ച തന്നെ ഇവരോട് രാജ്യം വിടാനും നിര്‍ദേശിച്ചു. പാകിസ്താന്റെ ഒരു വനിതാ നയതന്ത്ര പ്രതിനിധിയെ ഡിസംബറില്‍ ബംഗ്ലാദേശ് പുറത്താക്കിയിരുന്നുായിരുന്നു നടപടി. ഇതിനു പ്രതികാരമാണ് മൗഷുമിയുടെ പുറത്താക്കലും. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായി എന്നാണ് സൂചന. ഇസ്ലാമാബാദിലെ കോണ്‍സുലറും നീതിന്യായ കോടതി അധ്യക്ഷയുമാണ് മൗഷുമി റഹ്മാന്‍. ഇവരോട് രാജ്യം വിടാന്‍ നിര്‍ദേശിച്ചുള്ള ഉത്തരവ് പാക് വിദേശകാര്യമന്ത്രാലയം ഇതിനകം കൈമാറിക്കഴിഞ്ഞതായി പാകിസ്താന്‍ സാമ്മ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. നയതന്ത്ര പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടിയെന്നും ചാനല്‍ വെളിപ്പെടുത്തുന്നു. ബംഗ്ലാദേശിന്റെ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിലാണ് ഉത്തരവ് കൈമാറിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha