സൈനികരെ ആക്രമിക്കാന്‍ ശ്രമിച്ച നാല് പലസ്തീനികളെ വധിച്ചതായി ഇസ്രയേല്‍

വെസ്റ്റ് ബാങ്കില്‍ ഇസ്രയേലി സൈനികരെ ആക്രമിക്കാന്‍ ശ്രമിച്ച നാല് പലസ്തീനികളെ വധിച്ചതായി ഇസ്രയേല്‍ വ്യക്തമാക്കി. രണ്ട് ഇടങ്ങളിലാണ് അക്രമികളെ വധിച്ചത്. ഗുഷ ഇത്സിയോണ്‍ ജംഗ്ഷനില്‍ മൂന്ന് അക്രമികളെയും ഹബ്രോണില്‍ ഒരാളെയുമാണ് വധിച്ചത്. ഇസ്രയേല്‍ സൈനികരില്‍ ആര്‍ക്കും പരുക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
കത്തികളുമായി എത്തിയ അക്രമികളെ സൈനികരെ കുത്തിപ്പരുക്കേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വകവരുത്തിയതെന്ന് സൈന്യം പ്രസ്താവനയില്‍ പറയുന്നത്. വടക്കു കിഴക്കന്‍ ഹീബ്രോണിലെ സയിര്‍ സ്വദേശികളായ കവാസ്‌ബെ (20), അഹമ്മദ് കവാസ്‌ബെ(21), അലാ കവാസ്‌ബെ (20), ഖലീല്‍ ഷലാല്‍ദ (16) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തര്‍ക്ക മേഖലയായ വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍, ഇസ്രയേല്‍ സംഘര്‍ഷം പതിവാണ്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ ഒന്നു മുതല്‍ പലസ്തീന്റെ ഭാഗത്തുനിന്നും കത്തികൊണ്ടുള്ള ആക്രമണവും കാര്‍ ഓടിച്ചുകയറ്റിയും വെടിവയ്പും വഴി 22 ഇസ്രയേലികള്‍ മരിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ ആക്രമണത്തില്‍ 140ല്‍ ഏറെ പലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha