ആ ചതി അമ്മയോടും ചെയ്തു... സിറിയയില്‍ ഐഎസ് ഭീകരന്‍ പരസ്യമായി അമ്മയെ വധിച്ചു

ഐഎസില്‍നിന്നു വിട്ടുപോരാന്‍ നിര്‍ബന്ധിച്ചതിനു സിറിയയില്‍ ഐഎസ് ഭീകരന്‍ പരസ്യമായി അമ്മയെ വധിച്ചു. നാല്‍പ്പതുകാരിയായ അമ്മയെ മകന്‍ കൊലപ്പെടുത്തിയ വാര്‍ത്ത സിറിയന്‍ ഒബ്‌സര്‍വേറ്ററിയാണു പുറത്തുവിട്ടത്.
യുഎസിന്റെ നേതൃത്വത്തിലുള്ള സൈന്യം ഐഎസിനെ സിറിയയില്‍നിന്നു തുടച്ചുമാറ്റുമെന്നും അതുകൊണ്്ട് രാജ്യം വിട്ടുപോകാമെന്നും ഐഎസ് അനുഭാവിയായ മകനോട് അമ്മ നിരന്തരം പറയാറുണ്്ടായിരുന്നു. ഇതേക്കുറിച്ച് മകന്‍ ഐഎസിന്റെ പ്രാദേശിക നേതാക്കന്‍മാരോടു പറയുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്നാണു ബുധനാഴ്ച 20 കാരനായ മകന്‍ അമ്മയെ പൊതുജനങ്ങള്‍ക്കു മുന്നില്‍വച്ചു കൊലപ്പെടുത്തിയത്. ഐഎസിന്റെ ശക്തികേന്ദ്രമായ റാഖയിലായിരുന്നു കൊലപാതകം നടന്നത്. വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നെന്നാരോപിച്ച് നൂറു കണക്കിനു പേരെയാണ് ഐഎസ് ഭീകരര്‍ സിറിയയില്‍ കൊലപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha