സദസിന് മുന്നില്‍ പൊട്ടി കരഞ്ഞ് ഒബാമ

അമേരിക്കയില്‍ തോക്ക് നിയന്ത്രണത്തിന് നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് സംസാരിക്കവെ സദസ്സിലുള്ളവര്‍ക്ക് മുന്നില്‍ കണ്ണുകള്‍ നിറഞ്ഞൊഴുകിയ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ തന്റെ കരച്ചില്‍ കണ്ട് താന്‍ തന്നെ ഞെട്ടിയെന്നാണ് ഒബാമ ഇപ്പോള്‍ പറയുന്നത്. സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കണ്ണീരിനെ കുറിച്ച് ഒബാമ മനസ്സുതുറന്നത്.
\'ഞാന്‍ കരയുന്നത് കണ്ട് ഒരുപാട് പേര്‍ അമ്പരന്നിട്ടുണ്ടാകും. ഞാനും അതുകണ്ട് അമ്പരന്നിരുന്നു.\' വൈറ്റ് ഹൗസില്‍ തോക്ക് നിയന്ത്രണ നിയമത്തെ കുറിച്ച് സംസാരിക്കവെ കരഞ്ഞതിനെകുറിച്ച് ഒബാമ പറഞ്ഞു. \'ഞാന്‍ നേരത്തെയും ഇതേകുറിച്ച് പറഞ്ഞിരുന്നു. ഇത് എന്നെ വേട്ടയാടുകയാണ്. പ്രസിഡന്റായുള്ള തന്റെ കാലയളവില്‍ ഏറ്റവും മോശം ദിനങ്ങളായിരുന്നു അത്.\' 2012ല്‍ കണക്ടികട്ടില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ കുട്ടികള്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് ഒബാമ പറഞ്ഞു.
കണക്ടികട്ട് വെടിവെപ്പിന്റെ പശ്ചാതലത്തില്‍ അമേരിക്കയില്‍ തോക്ക് നിയന്ത്രണത്തെ കുറിച്ച് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ സംസാരിക്കവെയാണ് ഒബാമ കണ്ണീര്‍വാര്‍ത്തത്. തോക്ക് നിയന്ത്രണത്തിന് സ്വകാര്യ തോക്ക് വില്‍പനയ്ക്ക് നിര്‍ബന്ധിത പരിശോധനയടക്കമുള്ള നടപടികളാണ് ഒബാമ അവതരിപ്പിച്ചത്. ന്യൂടൗണില്‍ സംഭവം നടന്നതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ന്യൂടൗണ്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് രക്ഷിതാക്കള്‍ മാത്രമല്ല, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പോലും ഡ്യൂട്ടിക്കിടെ കരയുന്നത് കാണാനിടയായെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.
\'താന്‍ ഒരിക്കലും തോക്ക് സ്വന്തമാക്കിയിട്ടില്ല. എന്നാലിത് അമേരിക്കക്കാരന്റെ തോക്ക് കൈവശം വെക്കാനുള്ള അവകാശത്തിനെതിരായ ഗൂഢാലോചനയല്ല. ഹവായിലാണ് താന്‍ വളര്‍ന്നത്. കാട്ടുപന്നികളെ വെടിവെക്കാനല്ലാതെ അവിടെ വേട്ടയ്‌ക്കോ കായികപ്രകടനത്തിനോ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേത് പോലെ തോക്ക് ഉപയോഗിക്കാറില്ല.\'
\'പ്രസിഡന്‌റ് സ്ഥാനാര്‍ത്ഥിയായുള്ള പ്രചാരണത്തിനിടെ ഇയാവയിലെ ഫാമുകളിലും കൗണ്ടികളിലും സന്ദര്‍ശനം നടത്തിയിരുന്നു. ഒരു സ്ഥലത്തെത്തിയപ്പോള്‍ ഭാര്യ മിഷേല്‍ പറഞ്ഞു. ഫാം ഹൗസുകളിലാണ് താന്‍ താമസിക്കുന്നതെങ്കില്‍ ആരെങ്കിലും അതിക്രമിച്ച് കയറാന്‍ സാധ്യതയുള്ളതിനാല്‍ തന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കായി ഒരു ചെറുതോക്ക് വേണമെന്ന്. അവര്‍ പറഞ്ഞത് ശരിയാണ്.\' ഒബാമ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha