Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

വീണ്ടും തല പൊക്കുകയാണ് ഹൂതികൾ...ഏദൻ ഉൾക്കടലിൽ യുഎസ് യുദ്ധക്കപ്പലിനും ബ്രിട്ടിഷ് എണ്ണക്കപ്പലിനും, നേരെയുണ്ടായ ഹൂതി അക്രമണത്തിൽ കപ്പലുകൾക്ക് തീപിടിച്ചു... ബ്രിട്ടിഷ് എണ്ണക്കപ്പലായ മർലിൻ ലുവാൻഡയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്...

27 JANUARY 2024 03:43 PM IST
മലയാളി വാര്‍ത്ത

വീണ്ടും തല പോകുകയാണ് ഹൂതികൾ . അമേരിക്കയുടെയും ബ്രിട്ടന്റെയും ഭീഷണികൾക്ക് പുല്ലു വിലയാണ് കല്പിച്ചിരിക്കുന്നത്. കൂടുതൽ ശക്തിയാര്ജിച്ചു കൊണ്ട് ചെങ്കടൽ ചോര കളമാവുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇപ്പോഴിതാ ഏദൻ ഉൾക്കടലിൽ യുഎസ് യുദ്ധക്കപ്പലിനും ബ്രിട്ടിഷ് എണ്ണക്കപ്പലിനും നേരെയുണ്ടായ ഹൂതി അക്രമണത്തിൽ കപ്പലുകൾക്ക് തീപിടിച്ചു. ബ്രിട്ടിഷ് എണ്ണക്കപ്പലായ മർലിൻ ലുവാൻഡയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. ട്രേഡിങ് സ്ഥാപനമായ ട്രാഫിഗുരയുടെ ഉടസ്ഥതയിലുള്ളതാണ് കപ്പൽ. ചെങ്കടലിലൂടെ കടന്നുപോകുമ്പോൾ കപ്പലിനു നേരെ മിസൈലാക്രമണം ഉണ്ടായതായി കമ്പനി സ്ഥിരീകരിച്ചു.റഷ്യയിൽനിന്നുള്ള ഇന്ധനമാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് വിവരം. സൈനിക കപ്പൽ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നും തീ അണയ്ക്കാൻ ആവശ്യമായതൊക്കെയും ചെയ്തിട്ടുണ്ടെന്നും കപ്പൽ അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.

 

അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് കാർണിക്കു നേരെയാണ് ഹൂതി ആക്രമണമുണ്ടായത്. ഗാസയിൽ ഇസ്രയേലിന്റെ സൈനിക നീക്കങ്ങൾക്ക് മറുപടിയായാണ് ചെങ്കടലിലൂടെ പോയ കപ്പലുകളെ ഹുതികൾ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്.മിസൈൽ ആക്രമണം കപ്പൽ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണ വിവരം കപ്പലിൽ നിന്ന് സിഗ്നൽ ലഭിച്ചതായി യു.സ്. വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ആർക്കും പരിക്കുകൾ ഇല്ല എന്ന് യു.എസ്. ഉദ്യഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.ഏദനിൽ നിന്ന് 60 നോട്ടിക്കൽ മൈൽ തെക്ക് കിഴക്ക് വെച്ചായിരുന്നു ആക്രമണമെന്ന് യു.കെ.എം.ടി. ഒ. (UK Maritime Trade Operations) അറിയിച്ചു.സൈനിക കപ്പൽ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നും തീ അണക്കാൻ ആവശ്യമായതൊക്കെയും ചെയ്തിട്ടുണ്ടെന്നും കപ്പൽ അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.ഹൂതി കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ വീണ്ടും ഹൂതികൾ കപ്പലുകൾക്ക് നേരെ തിരിഞ്ഞിരിക്കുന്നത്.

ഇസ്രയേൽ - ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നവംബർ മുതൽ ഹൂതികൾ ചെങ്കടലിൽ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്.ആക്രമണം പലസ്തീനിൽ അടിച്ചമർത്തപ്പെട്ട പലസ്തീനികൾക്ക് വേണ്ടിയാണെന്ന്‌ ഹൂതി വക്താവായ ജനറൽ യഹ്യ സാരി പറഞ്ഞു.കഴിഞ്ഞ ദിവസം ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ ഗള്‍ഫ് ഓഫ് ഏദന്‍ കടക്കുന്ന യുഎസ് കപ്പല്‍ മെഴ്‌സ്‌ക് ഡിട്രോയിറ്റിന് നേരെ മിസൈലാക്രമണം നടത്തി. കഴിഞ്ഞ ദിവസം രണ്ടുമണിയോടെയാണ് ഭീകരര്‍ മൂന്നു മിസൈലുകള്‍ തൊടുത്തുവിട്ടത്.ഇറാന്റെ പിന്തുണയുള്ള ഹൂതി ഭീകരര്‍ യെമനിലെ ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് യു.എസ് ഉടമസ്ഥതയിലുള്ളതും കണ്ടെയ്‌നര്‍ കപ്പലായ എം/വി മെഴ്‌സ്‌ക് ഡിട്രോയിറ്റിന് നേരെ മൂന്ന് കപ്പല്‍ വിരുദ്ധ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടുവെന്ന് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സില്‍ പോസ്റ്റ് ചെയ്തു.

 

ഒരു മിസൈല്‍ കടലില്‍ പതിച്ചു. മറ്റ് രണ്ട് മിസൈലുകളും കപ്പലിലെ മിലൈല്‍ വിരുദ്ധ ഉപകരണങ്ങള്‍ ഉപയോഗിച്ച് നശിപ്പിക്കുകയായിരുന്നു. കപ്പലിന് പരിക്കുകളോ കേടുപാടുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അമേരിക്ക വ്യക്തമാക്കി. അതേസമയം, യുഎസും യുകെയും അടുത്തിടെ യെമനിലെ ഹൂതി ലക്ഷ്യങ്ങള്‍ക്കെതിരെ കൂടുതല്‍ ആക്രമണം നടത്തിയതായി സംയുക്ത പ്രസ്താവന ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും പുതിയ സംഭവവികാസത്തില്‍, യുഎസിന്റെയും യുകെയുടെയും സംയുക്ത പ്രസ്താവന പ്രകാരം രാജ്യങ്ങള്‍ തിങ്കളാഴ്ച വിമതരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുകയും എട്ട് സൈറ്റുകള്‍ ആക്രമിക്കുകയും ചെയ്തു.പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തുന്ന നീക്കത്തിന്റെ ഭാഗമായി ഇറാൻ പിന്തുണയുള്ള സായുധ സംഘം, ഇതുവരെ മുപ്പതോളം അന്താരാഷ്ട്ര കപ്പലുകളെയാണ് ഉന്നമിട്ടത്. ഈ പശ്ചാത്തലത്തിൽ അമേരിക്കയുടെ നേതൃത്വത്തിൽ ഒരു ബഹുരാഷ്ട്ര പ്രതിരോധ സഖ്യം അമേരിക്ക രൂപീകരിച്ചിരുന്നു. യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ യുഎസ്- യുകെ സഖ്യം നടത്തുന്ന ആക്രമണ പാരമ്പരയാണിത് .

പുതിയ ആക്രമണങ്ങൾ എപ്പോഴാണ് ഉണ്ടായത് എന്നതിനെ പറ്റി ഹൂതികളുടെ ഭാഗത്തുനിന്ന് പ്രതികരണം ഒന്നുമുണ്ടായിട്ടില്ല. എന്നാൽ തങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് മറുപടി പറയുമെന്ന് സംഘം അറിയിച്ചിട്ടുണ്ട്. ആഗോള വ്യാപാരത്തിന്റെ 12 ശതമാനം കടന്നുപോകുന്ന ചെങ്കടലിൽ യെമൻ വിമത സംഘം നടത്തുന്ന ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ഉൾപ്പെടെ അപലപിച്ചിരുന്നു.ഇതിന് പിന്നാലെ ജനുവരി 11നാണ് അമേരിക്ക- ബ്രിട്ടൻ സഖ്യത്തിന്റെ നേതൃത്വത്തിൽ ഹൂതികൾക്ക് നേരെ ആദ്യ ആക്രമണം നടക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിൽ പലതും ചെങ്കടൽ വഴിയുള്ള ഗതാഗതം ഹൂതി ഭീഷണി നിലനിൽക്കുന്നത് കണക്കിലെടുത്ത് താത്കാലികമായി നിർത്തിവച്ചിരുന്നു. ചെങ്കടൽ അസ്ഥിരമായാൽ ആകെയുള്ള മറ്റൊരു മാർഗം ദക്ഷിണാഫ്രിക്കയിലെ പ്രതീക്ഷയുടെ മുനമ്പ് ചുറ്റി പോകുന്ന ഒരേയൊരു കടൽ മാർഗമാണ്. ഈ ദൈർഘ്യമേറിയ റൂട്ട് ഏഷ്യയ്ക്കും യൂറോപ്പിനുമിടയിലെ കച്ചവടം മന്ദഗതിയിലാക്കിയിട്ടുണ്ട്.ഹൂതികൾക്കെതിരായ ദൗത്യത്തിൽ പങ്കെടുത്ത നാവികരെ കാണാതായെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ സൈന്യം നേരത്തെ രംഗത്ത് വന്നിരുന്നു.

 

ഇറാനില്‍നിന്ന് ഹൂതികൾക്കുള്ള ആയുധങ്ങളുമായി എത്തിയ കപ്പൽ പിടിച്ചെടുത്ത ഓപ്പറേഷനിലെ അംഗങ്ങളെയാണ് കാണാതായതെന്ന് അമേരിക്ക. ജനുവരി 11ന് രാത്രി നടത്തിയ ദൗത്യത്തിനിടെയാണ് കടലില്‍ വീണ രണ്ട് നേവി സീലുകളെ സൊമാലിയന്‍ തീരത്ത് കാണാതാകുന്നത്. ഇരുവരേയും കണ്ടെത്താനുള്ള തിരച്ചിൽ തുടർന്നു കൊണ്ടിരിക്കുകയാണ്. ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ നിരന്തരം ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിനു മറുപടിയായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം കടുപ്പിച്ച് അമേരിക്കയും യുകെയും രംഗത്തെത്തിയിരുന്നു.ഇരു രാജ്യങ്ങളും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ യുഎസും യുകെയുമായി ബന്ധപ്പെട്ട കപ്പലുകൾക്കെതിരെയുള്ള ആക്രമണങ്ങൾ ഹൂതികൾ വീണ്ടും ആരംഭിച്ചിരുന്നു.അതാണിപ്പോൾ ചെങ്കടലിൽ സംഭവിച്ചു കൊണ്ട് ഇരിക്കുന്നത് . ഇതിനുള്ള തിരിച്ചടി ഏത് നിമിഷവും പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (2 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (3 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (3 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (3 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (5 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (6 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (6 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (11 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (12 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (12 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (12 hours ago)

Malayali Vartha Recommends