മാവോയുടെ കൂറ്റന്‍ പ്രതിമ എടുത്തുമാറ്റി, പ്രതിമ സ്ഥാപിക്കുന്നതിനുള്ള അംഗീകാരം ലഭിച്ചിരുന്നില്ലെന്ന് ചൈനീസ് സര്‍ക്കാര്‍

ചൈനയിലെ ഒരു ഗ്രാമത്തില്‍ മാവോ സേതുങ്ങിന്റെ പ്രതിമ എടുത്തുമാറ്റി. 37 മീറ്റര്‍ (120 അടി) ഉയരമുള്ള സ്വര്‍ണ നിറത്തില്‍ ചായം പൂശിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനായിരുന്ന മാവോ സേതുങ്ങിന്റെ പ്രതിമയാണ് നീക്കം ചെയ്തത്. ചൈനയിലെ ഹെനാന്‍ ഗ്രാമത്തിലാണ് കൂറ്റന്‍ പ്രതിമ സ്ഥാപിച്ചിരുന്നത്. മൂന്ന് മില്യന്‍ യുവാന്‍ ചെലവഴിച്ചാണ് പ്രതിമ നിര്‍മിച്ച് ഇവിടെ സ്ഥാപിച്ചിരുന്നത്. പ്രതിമ സ്ഥാപിക്കുന്നതിനുള്ള അംഗീകാരം ലഭിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് ഇത് നീക്കം ചെയ്തതെന്നാണ് ചൈനീസ് സര്‍ക്കാര്‍ അനുകൂല പത്രമായ പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തത്.
പീപ്പിള്‍സ് ഡെയ്‌ലി അറിയിച്ചത് ശരിയാണെന്ന് ഗ്രാമം ഉള്‍പ്പെടുന്ന തൊംഗ്‌സു സംസ്ഥാനാധികൃതര്‍ അറിയിച്ചു.ഗ്രാമത്തിലെ ഒരു സമ്പന്നനും ഗ്രാമീണരും ചേര്‍ന്നാണ് മാവോ സേതുങിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പ്രതിമ സ്ഥാപിച്ചതെന്നാണ് വിവരം.അതേസമയം പ്രതിമ സ്ഥാപിച്ചതുമുതല്‍ കടുത്ത വിമര്‍ശനമാണ് ചൈനീസ് ഭരണകൂടത്തിന് നേരിടേണ്ടി വന്നതെന്നാണ് വിവരം. സോഷ്യല്‍ മീഡിയകളില്‍ പ്രതിമക്കെതിരെ വ്യാപകമായ എതിര്‍പ്പുകളാണ് വന്നിരുന്നത്.
ദേശീയ വിഭവം പാഴാക്കിയെന്ന് ചിലര്‍ വിമര്‍ശിച്ചപ്പോള്‍ ഇത് സ്ഥാപിച്ച സ്ഥലം ശരിയല്ലെന്നായിരുന്നു മറ്റൊരു വിഭാഗം വിമര്‍ശിച്ചിരുന്നത്. വിമര്‍ശനം അതിരുവിട്ടതോടെയാണ് ചൈനീസ് സര്‍ക്കാര്‍ ഇത് എടുത്തുമാറ്റാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























