Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഏദന്‍ കടലിടുക്കില്‍ അഴിഞ്ഞാടിയ ഹൂതികളെ പൂട്ടാനിറങ്ങി അമേരിക്ക;ബ്രിട്ടന്റെ കപ്പല്‍ കത്തിച്ചതിന് ഉടന്‍ പണിതരുമെന്ന് ബൈഡന്‍, അറബിക്കടല്‍ മുതല്‍ ഏദന്‍ ഉള്‍ക്കടല്‍ വരെ പത്തിലധികം മുന്‍നിര യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ,സ്വതന്ത്രമായാണ് ഈ സമുദ്ര സുരക്ഷാ സംവിധാനങ്ങള്‍ ഇന്ത്യ മെച്ചപ്പെടുത്തുന്നത്,ഹൂതി-ഹിസ്ബുള്ള സഖ്യത്തിന് അന്ത്യം കുറിയ്ക്കണമെന്ന് ബ്രിട്ടന്‍ കലിതുള്ളുന്നു, സമുദ്രാതിര്‍ത്തികള്‍ പോര്‍ക്കളമാക്കി ഭീകരര്‍ തച്ചുതകര്‍ക്കാന്‍ വമ്പന്മാരും

27 JANUARY 2024 08:25 PM IST
മലയാളി വാര്‍ത്ത

ഏദന്‍ ഉള്‍ക്കടലില്‍ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ കത്തിച്ചതോടെ ഹൂതികള്‍ക്ക് നേരെ പടയൊരുക്കി അമേരിക്ക രംഗത്ത്. നാവിക സേനയെ ചെങ്കടലില്‍ ഇറക്കി പടക്കപ്പലും തയ്യാറാക്കി നിര്‍ത്തി അമേരിക്ക. ഏദന്‍ ഉള്‍ക്കടലില്‍ വെച്ച് ബ്രിട്ടന്റെ മര്‍ലിന്‍ ലുവാന്‍ഡ എന്ന എണ്ണക്കപ്പലിനു നേരെയാണ് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് കപ്പല്‍ കത്തുകയായിരുന്നു. ഹൂതികള്‍ അതിരുവിട്ടതോടെ അമേരിക്ക ശക്തമായ് ഇറങ്ങിയിരിക്കുന്നത്. ഇനിയും ഈ അതിക്രമം കണ്ട് കൈയ്യുംകെട്ടി നോക്കി നില്‍ക്കാനാകില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി. ഇസ്രയേല്‍ഹമാസ് യുദ്ധം നടക്കുമ്പോള്‍ ഹൂതികള്‍ക്ക് നേരെ ആക്രമണം കടുപ്പിച്ചാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സൗദി ഭയക്കുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയും സംയമനം പാലിച്ചത്. എന്നാല്‍ ഹൂതി വിമതര്‍ കൈവിട്ട കളിക്ക് ഇറങ്ങുമ്പോള്‍ ഇനി വിട്ടുവീഴ്ചയില്ലെന്ന് യുഎസ്. ഇതിനിടെ അറബിക്കടല്‍ മുതല്‍ ഏദന്‍ ഉള്‍ക്കടല്‍ വരെ പത്തിലധികം മുന്‍നിര യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യയും.

ബ്രിട്ടീഷ് കപ്പലിന് നേരെയുള്ള മിസൈല്‍ ആക്രമണം കപ്പല്‍ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണ വിവരം കപ്പലില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചതായി യു.സ്. വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ല എന്ന് യു.എസ്. ഉദ്യഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏദനില്‍ നിന്ന് 60 നോട്ടിക്കല്‍ മൈല്‍ തെക്ക് കിഴക്ക് വെച്ചായിരുന്നു ആക്രമണമെന്ന് യു.കെ.എം.ടി. ഒ. അറിയിച്ചു. സൈനിക കപ്പല്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നും തീ അണക്കാന്‍ ആവശ്യമായതൊക്കെയും ചെയ്തിട്ടുണ്ടെന്നും കപ്പല്‍ അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹൂതി കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ഹൂതികള്‍ കപ്പലുകള്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ മുതല്‍ ഹൂതികള്‍ ചെങ്കടലില്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആക്രമണം പലസ്തീനില്‍ അടിച്ചമര്‍ത്തപ്പെട്ട പലസ്തീനികള്‍ക്ക് വേണ്ടിയാണെന്ന് ഹൂതി വക്താവായ ജനറല്‍ യഹ്യ സാരി പറഞ്ഞു.

ഇതിനിടെ കളത്തിലിറങ്ങിയിരിക്കുകയാണ് ഇന്ത്യയും. വടക്കന്‍, മധ്യ അറബിക്കടല്‍ മുതല്‍ ഏദന്‍ ഉള്‍ക്കടല്‍ വരെ വ്യാപിച്ചുകിടക്കുന്ന മേഖലയില്‍ പത്തിലധികം മുന്‍നിര യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ. മറൈന്‍ കമാന്‍ഡോകളുമായാണ് കപ്പലുകള്‍ വിന്യസിച്ചിട്ടുള്ളത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി സുരക്ഷിതമാക്കുക, കടല്‍ക്കൊള്ളക്കാരുടെ ഭീഷണി തടയുക ഡ്രോണ്‍ ആക്രമണങ്ങളും തടയുക എന്നിവയാണ് നാവിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യങ്ങള്‍. ഇന്ത്യ സ്വതന്ത്രമായാണ് ഈ സമുദ്ര സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നത്.

ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് മോര്‍മുഗാവോ തുടങ്ങിയ ഗൈഡഡ്മിസൈല്‍ ഡിസ്‌ട്രോയറുകളും ഐഎന്‍എസ് തല്‍വാര്‍, ഐഎന്‍എസ് തര്‍കാഷ് തുടങ്ങിയ മള്‍ട്ടിറോള്‍ ഫ്രിഗേറ്റുകളും ഉള്‍പ്പെട്ടതാണ് സേനാ വിന്യാസം. നാവികസേനയും കോസ്റ്റ് ഗാര്‍ഡും നിരീക്ഷണവും ഏകോപിപ്പിക്കുന്നുണ്ട്.പി8ക ദീര്‍ഘദൂര സമുദ്ര പട്രോളിംഗ് വിമാനങ്ങളും ങഝ9ആ സീ ഗാര്‍ഡിയന്‍ ഡ്രോണുകളും ഉപയോഗിച്ചാണ് പതിവ് ഐഎസ്ആര്‍ (ഇന്റലിജന്‍സ്, നിരീക്ഷണം, രഹസ്യാന്വേഷണം) ദൗത്യങ്ങള്‍ നടത്തുന്നത്. ഇവ രണ്ടും പടിഞ്ഞാറന്‍ തീരത്ത് നിന്ന് ഇലക്ട്രോഒപ്റ്റിക് & അഡ്വാന്‍സ്ഡ് സെന്‍സറുകള്‍ ഉപയോഗിച്ച് ഉയര്‍ന്ന റെസല്യൂഷന്‍ ഇമേജറിയുടെ 'ലൈവ് ഫീഡുകള്‍' നല്‍കാന്‍ കഴിവുള്ളവയാണ്. ഹൂതിവിമതര്‍ ആക്രമണം ശക്തമാക്കിയിരിക്കുന്ന അവസരത്തിലാണ് ഇന്ത്യ പടക്കപ്പലുകള്‍ സജ്ജമാക്കിയിരിക്കുന്നത്.

ചെങ്കടലില്‍ തുടങ്ങിവച്ച പോര് അറബിക്കടലും കടന്ന് ഇപ്പോള്‍ ഏദനിലേക്കും വ്യപിപ്പിച്ചിരിക്കുകയാണ് ഹൂതികള്‍. കഴിഞ്ഞദിവസം കൈവിട്ട കളിയാണ് ഹൂതികള്‍ നടത്തിയത്. ഗള്‍ഫ് ഓഫ് ഏദന്‍ കടക്കുന്ന യുഎസ് കപ്പല്‍ മെഴ്‌സ്‌ക് ഡിട്രോയിറ്റിന് നേരെ മിസൈലാക്രമണം നടത്തിയിരുന്നു. ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് യു.എസ് ഉടമസ്ഥതയിലുള്ളതും കണ്ടെയ്‌നര്‍ കപ്പലായ എം/വി മെഴ്‌സ്‌ക് ഡിട്രോയിറ്റിന് നേരെ മൂന്ന് കപ്പല്‍ വിരുദ്ധ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ഒരു മിസൈല്‍ കടലില്‍ പതിച്ചു. മറ്റ് രണ്ട് മിസൈലുകളും കപ്പലിലെ മിലൈല്‍ വിരുദ്ധ ഉപകരണങ്ങള്‍ ഉപയോഗിച്ച് നശിപ്പിക്കുകയായിരുന്നു. കപ്പലിന് പരിക്കുകളോ കേടുപാടുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അമേരിക്ക വ്യക്തമാക്കി. ഇതോടെയാണ് പോര് മുറുകുന്നതും പിന്നാലെ യുഎസ്‌യുകെ സഖ്യം ഹൂതികള്‍ക്ക് നേരെ കടുത്ത ആക്രമണം അഴിച്ചുവിട്ടു.

ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും അമേരിക്ക ബ്രിട്ടന്‍ സഖ്യം ആക്രമണം നടത്തി. എട്ട് ഹൂതി കേന്ദ്രങ്ങളെയാണ് ഓസ്‌ട്രേലിയ, ബഹറൈന്‍, കാനഡ, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ഇരുരാജ്യങ്ങളും തിങ്കളാഴ്ച ലക്ഷ്യമിട്ടത്. യെമനിന്റെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണമുള്ള ഹൂതികളുടെ ഭൂഗര്‍ഭ കേന്ദ്രം, മിസൈല്‍ നിരീക്ഷണ ശേഷി എന്നിവയെ തകര്‍ക്കുക എന്നീ ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണം. ആഗോള വ്യാപാരത്തിനും നിരപരാധികളായ നാവികരുടെ ജീവവും ഭീഷണിയാകുന്ന ഹൂതി നടപടികളെ ചെറുക്കാനാണ് ആക്രമണം നടത്തിയതെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ രാജ്യങ്ങള്‍ അറിയിച്ചു. പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തുന്ന നീക്കത്തിന്റെ ഭാഗമായി ഇറാന്‍ പിന്തുണയുള്ള സായുധ സംഘം, ഇതുവരെ മുപ്പതോളം അന്താരാഷ്ട്ര കപ്പലുകളെയാണ് ഉന്നമിട്ടത്. ഈ പശ്ചാത്തലത്തില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ഒരു ബഹുരാഷ്ട്ര പ്രതിരോധ സഖ്യം അമേരിക്ക രൂപീകരിച്ചിരുന്നു. യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് യുകെ സഖ്യം നടത്തുന്ന മൂന്നാമത്തെ ആക്രമണ പരമ്പരയാണിത്. പുതിയ ആക്രമണങ്ങള്‍ എപ്പോഴാണ് ഉണ്ടായത് എന്നതിനെ പറ്റി ഹൂതികളുടെ ഭാഗത്തുനിന്ന് പ്രതികരണം ഒന്നുമുണ്ടായിട്ടില്ല. എന്നാല്‍ തങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് മറുപടി പറയുമെന്ന് സംഘം അറിയിച്ചിരുന്നു. പിന്നാലെയാണ് ബ്രിട്ടീഷ് കപ്പല്‍ കത്തിച്ചത്. ഇതിന് മറുപടി ഉടനുണ്ടെന്ന് അമേരിക്കന്‍ തുറന്നടിച്ചു.

ആഗോള വ്യാപാരത്തിന്റെ 12 ശതമാനം കടന്നുപോകുന്ന ചെങ്കടലില്‍ യെമന്‍ വിമത സംഘം നടത്തുന്ന ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ ഉള്‍പ്പെടെ അപലപിച്ചിരുന്നു. ഇതിന് പിന്നാലെ ജനുവരി 11നാണ് അമേരിക്ക ബ്രിട്ടന്‍ സഖ്യത്തിന്റെ നേതൃത്വത്തില്‍ ഹൂതികള്‍ക്ക് നേരെ ആദ്യ ആക്രമണം നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളില്‍ പലതും ചെങ്കടല്‍ വഴിയുള്ള ഗതാഗതം ഹൂതി ഭീഷണി നിലനില്‍ക്കുന്നത് കണക്കിലെടുത്ത് താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. ചെങ്കടല്‍ അസ്ഥിരമായാല്‍ ആകെയുള്ള മറ്റൊരു മാര്‍ഗം ദക്ഷിണാഫ്രിക്കയിലെ പ്രതീക്ഷയുടെ മുനമ്പ് ചുറ്റി പോകുന്ന ഒരേയൊരു കടല്‍ മാര്‍ഗമാണ്. ഈ ദൈര്‍ഘ്യമേറിയ റൂട്ട് ഏഷ്യയ്ക്കും യൂറോപ്പിനുമിടയിലെ കച്ചവടം മന്ദഗതിയിലാക്കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (2 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (3 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (3 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (3 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (5 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (6 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (6 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (11 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (12 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (12 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (12 hours ago)

Malayali Vartha Recommends