Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഏദന്‍ ഉള്‍ക്കടലില്‍ ഹൂതികളുടെ നീക്കം പൊളിച്ചടുക്കി ഇന്ത്യന്‍ നാവികസേന;ഐഎന്‍എസ് വിശാഖപട്ടണത്തിന് സല്യൂട്ട് അടിച്ച് ബ്രിട്ടണ്‍, കപ്പലില്‍ പടര്‍ന്ന തീയണയ്ക്കാമെന്ന പ്രതീക്ഷ ഞങ്ങള്‍ക്ക് നഷ്ടമായിരുന്നു;ഇന്ത്യന്‍ പടക്കപ്പല്‍ പാഞ്ഞെത്തി രക്ഷാകവചം തീര്‍ത്തു,ബ്രിട്ടീഷ് കപ്പലിലെ ക്യാപ്ടന്റെ വാക്കുകള്‍ വൈറലാകുന്നു,തലയെടുപ്പോടെ ഇന്ത്യന്‍ നാവികസേന

28 JANUARY 2024 03:50 PM IST
മലയാളി വാര്‍ത്ത

ഏദന്‍കടലില്‍ ബ്രിട്ടീഷ് കപ്പല്‍ ചാരമാക്കാനുള്ള ഹൂതികളുടെ നീക്കം പൊളിച്ചത് ഇന്ത്യ. പാഞ്ഞെത്തിയ ഐഎന്‍എസ് വിശാഖപട്ടണം ഹൂതികളെ വിഖറപ്പിച്ചു. ഇന്ത്യയ്ക്കും നാവികസേന പടക്കപ്പലിനും സല്യൂട്ടടിച്ച് ബ്രിട്ടണ്‍. തീപിടിച്ച എണ്ണക്കപ്പലിനെ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷിച്ചത് ഇന്ത്യന്‍ നാവിക സേനയുടെ ഇടപെടലാണ്. അതി സാഹസികയാണ് ഇന്ത്യന്‍ നാവിക സേന കപ്പലിനെ സഹായിച്ചത്. തീപ്പിടിച്ച ബ്രിട്ടീഷ് എണ്ണക്കപ്പലിലെ തീ കെടുത്താന്‍ സഹായിച്ച ഇന്ത്യന്‍ നാവികസേനയിലെ അഗ്‌നിരക്ഷാസംഘത്തിന് നന്ദിയറിയിച്ച് ബ്രിട്ടീഷ് കപ്പലിന്റെ ക്യാപ്റ്റനും രംഗത്തുവന്നു. തീയണയ്ക്കാന്‍ സഹായിച്ചതിന് ക്യാപ്റ്റന്‍ നന്ദി പ്രകാശിപ്പിക്കുന്നതിന്റെ വീഡിയോ നാവികസേന എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചു. ഇന്ത്യന്‍ നാവികസേനയുടെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ടായിരുന്നു കപ്പലിന്റെ ക്യാപ്ടനും പ്രതികരിച്ചത്.

'ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് വിശാഖപട്ടണത്തിന് നന്ദി. കപ്പലില്‍ പടര്‍ന്ന തീയണയ്ക്കാമെന്ന പ്രതീക്ഷ ഞങ്ങള്‍ക്ക് നഷ്ടമായിരുന്നു. തീ കെടുത്താനെത്തിയ ഇന്ത്യന്‍ നാവികസേനയിലെ എല്ലാ വിദഗ്ദ്ധര്‍ക്കും അഭിനന്ദനമറിയിക്കുന്നു. ഞങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യന്‍ നാവികസേനയ്ക്ക് ബുദ്ധിമുട്ടേണ്ടി വന്നു', മാര്‍ലിന്‍ ലുവാന്‍ഡയുടെ ക്യാപ്റ്റന്‍ അഭിലാഷ് റാവത്ത് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് ഏദന്‍ കടലിടുക്കില്‍വെച്ച് ബ്രിട്ടീഷ് ചരക്കുകപ്പലായ മാര്‍ലിന്‍ ലുവാന്‍ഡയ്ക്ക് നേരെ മിസൈലാക്രമണമുണ്ടായത്. കപ്പലില്‍ 22 ഇന്ത്യാക്കാരും ഒരു ബംഗ്ലാദേശി പൗരനുമുണ്ടായിരുന്നു. സഹായഭ്യര്‍ഥിച്ചുള്ള സന്ദേശത്തെ തുടര്‍ന്ന് ഇന്ത്യന്‍ നാവികയുദ്ധക്കപ്പലായ ഐഎന്‍എസ് വിശാഖപട്ടണം സഹായവുമായെത്തുകയായിരുന്നു. ആദ്യം നിയന്ത്രണവിധേയമായ തീ പിന്നീട് പൂര്‍ണമായും കെടുത്താന്‍ അഗ്‌നിരക്ഷാസേനയ്ക്ക് സാധിച്ചു.

ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പത്ത് പേരടങ്ങുന്ന അഗ്‌നിരക്ഷാസംഘം കപ്പലിലുണ്ടായ തീ പൂര്‍ണമായും കെടുത്തിയതായി ഇന്ത്യന്‍ നാവികസേന പ്രസ്താവനയിലൂടെ അറിയിച്ചു. വീണ്ടും തീപിടിത്തമുണ്ടാകാന്‍ സാധ്യതയുണ്ടോയെന്ന കാര്യം സംഘം പരിശോധിച്ചുവരികയാണെന്നും നാവികസേന കൂട്ടിച്ചേര്‍ത്തു. സഹായം തേടിയുള്ള സന്ദേശത്തോട് യുഎസ്, ഫ്രഞ്ച് യുദ്ധക്കപ്പലുകളും പ്രതികരിച്ചിരുന്ന കാര്യവും നാവികസേന വ്യക്തമാക്കി. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിനുനേരെ മിസൈലാക്രമണം നടത്തിയത് യെമനിലെ ഹൂതി വിമതരാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. ഇസ്രയേല്‍ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്കുകപ്പലുകളെ ഹൂതി വിമതര്‍ ആക്രമിക്കുന്നത് പതിവാണ്. ജനുവരി 18ന് മറ്റൊരു ചരക്കുകപ്പലിനുനേര്‍ക്ക് ഡ്രോണാക്രമണമുണ്ടായപ്പോഴും ഐഎന്‍എസ് വിശാഖപട്ടണം സഹായവുമായെത്തിയിരുന്നു. 21 ഇന്ത്യാക്കാരുമായി ലൈബീരിയന്‍ ചരക്കുകപ്പലിനുനേരെയും 2023 ഡിസംബര്‍ 23ന് ഡ്രോണാക്രമണം നടന്നിരുന്നു.

വെള്ളിയാഴ്ച രാത്രി 10.15ന് യെമനിലെ ഏദന്‍ തുറമുഖത്തിന് 60 നോട്ടിക്കല്‍ മൈല്‍ അകലെ തെക്ക് കിഴക്കന്‍ മേഖലയിലായിരുന്നു ആക്രമണം. റഷ്യയില്‍ നിന്നുകൊണ്ടുവന്ന ജ്വലന ശേഷിയുള്ള ദ്രാവകം നാഫ്തയായിരുന്നു കപ്പലില്‍. കപ്പലിലെ തീയണച്ച് പിന്നീട് യാത്ര പുനഃരാരംഭിക്കുകയും ചെയ്തിരുന്നു. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചെങ്കടലില്‍ അന്താരാഷ്ട്ര കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂതി വിമതര്‍ നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ ഏറ്റവും തീവ്രതയേറിയതാണ് മര്‍ലിന്‍ ലുവാണ്ടയിലുണ്ടായത്. മള്‍ട്ടിനാഷണല്‍ ട്രേഡിംഗ് കമ്പനിയായ ട്രാഫിഗറയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന മര്‍ലിന്‍ ലുവാണ്ടയുടെ നിയന്ത്രണ ചുമതല ബ്രീട്ടീഷ് കമ്പനിയായ ഓഷ്യോനിക്‌സ് സര്‍വീസസ് ലിമിറ്റഡിനാണ്. മാര്‍ഷല്‍ ഐലന്‍ഡിലാണ് കപ്പല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബ്രീട്ടീഷ് കപ്പലിന് നേരെ ഹൂതികള്‍ നടത്തിയത് കൈവിട്ട കളിയാണ്. അതിനുള്ള അടി അങ്ങ് യെമനില്‍ കിട്ടി. എണ്ണ ടാങ്കറിന് നേരെ മിസൈലാക്രമണം നടത്തി, മണിക്കൂറുകള്‍ക്കുള്ളില്‍ യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ തവിടുപൊടി. യെമനില്‍ തങ്ങളുടെ ശക്തികേന്ദ്രമെന്ന് ഹൂതികള്‍ അഹങ്കരിച്ചിരുന്ന മേഖലകളില്‍ ആക്രമണം നടത്തി അമേരിക്ക. വിദേശ കപ്പലുകള്‍ക്ക് നേരെ തുടരുന്ന ഹൂതികളുടെ ആക്രമണം അംഗീകരിക്കാനാകില്ലെന്നും സഖ്യകക്ഷികളുമായി ചേര്‍ന്ന് തിരിച്ചടിക്കുമെന്നും യു.കെ വ്യക്തമാക്കി. ഇതിനിടെ, ഇന്നലെ ഇന്ത്യന്‍ സമയം രാവിലെ 6.15ന് ചെങ്കടലിനെ ലക്ഷ്യമാക്കിയ ഒരു ഹൂതി മിസൈലിനെ തകര്‍ത്തെന്ന് യു.എസ് അറിയിച്ചു. ഈ മാസം 18ന് ഏദന്‍ ഉള്‍ക്കടലില്‍ വച്ച് ഹൂതി ഡ്രോണ്‍ ആക്രമണം നേരിട്ട എം.വി ജെന്‍കോ പിക്കാര്‍ഡി എന്ന അമേരിക്കന്‍ ചരക്കു കപ്പലിനെയും ഐ.എന്‍.എസ് വിശാഖപട്ടണം രക്ഷിച്ചിരുന്നു.

ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ മുതല്‍ ഹൂതികള്‍ ചെങ്കടലില്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആക്രമണം പലസ്തീനില്‍ അടിച്ചമര്‍ത്തപ്പെട്ട പലസ്തീനികള്‍ക്ക് വേണ്ടിയാണെന്ന് ഹൂതി വക്താവായ ജനറല്‍ യഹ്യ സാരി പറഞ്ഞു. ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ബ്രിട്ടന്‍ സഖ്യം ആക്രമണം തിങ്കളാഴ്ച നടത്തിയിരുന്നു. എട്ട് ഹൂതി കേന്ദ്രങ്ങളെയാണ് ഓസ്‌ട്രേലിയ, ബഹറൈന്‍, കാനഡ, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ഇരുരാജ്യങ്ങളും ലക്ഷ്യമിട്ടത്. യെമനിന്റെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണമുള്ള ഹൂതികളുടെ ഭൂഗര്‍ഭ കേന്ദ്രം, മിസൈല്‍ നിരീക്ഷണ ശേഷി എന്നിവയെ തകര്‍ക്കുക എന്നീ ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണം. ആഗോള വ്യാപാരത്തിനും നിരപരാധികളായ നാവികരുടെ ജീവവും ഭീഷണിയാകുന്ന ഹൂതി നടപടികളെ ചെറുക്കാനാണ് ആക്രമണം നടത്തിയതെന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ രാജ്യങ്ങള്‍ അറിയിക്കുകയായിരുന്നു. ഇതിന് തിരിച്ചടിയാണ് ബ്രിട്ടീഷ് എണ്ണ ടാങ്കറിന് നേരെ ഹൂതികള്‍ മിസൈലാക്രമണം നടത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (2 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (3 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (3 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (3 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (5 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (6 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (6 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (11 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (12 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (12 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (12 hours ago)

Malayali Vartha Recommends