നവാസ് ഷെരീഫ് വീണ്ടും ഉന്നതതല യോഗം വിളിച്ചു, ഇന്ത്യ കൈമാറിയ തെളിവുകള്‍ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു

പത്താന്‍കോട്ട് വ്യോമതാവളത്തില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ തെളിവുകള്‍ പരിശോധിക്കുന്നതിലെ പുരോഗതി വിലയിരുത്താന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉന്നതതല യോഗം വിളിച്ചു. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഷെരീഫ് ഉന്നതതല യോഗം വിളിക്കുന്നത്. പാകിസ്ഥാന്‍ സൈന്യത്തലവന്‍ ജനറല്‍ റഹീല്‍ ഷെരീഫ്, ഐ.എസ്.ഐ മേധാവി ലെഫ്. ജനറല്‍ റിസ്‌വാന്‍ അക്തര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ജന്‍ജ്വ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു
ഇന്ത്യ കൈമാറിയ തെളിവുകള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ നവാസ് ഷെരീഫ് ഉത്തരവിട്ടു. പാക് ഇന്റലിജന്‍സ് മേധാവി അഫ്താബ് സുല്‍ത്താനാണ് അന്വേഷണ ചുമതല. ഇന്ത്യ നല്‍കിയ തെളിവുകള്‍ അഫ്താബിന് കൈമാറി. തീവ്രവാദത്തെ തുടച്ചു നീക്കുന്നതിന് ഇന്ത്യയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് പാകിസ്ഥാന്‍ പ്രതിഞ്ജാബദ്ധമാണെന്ന് നവാസ് ഷെരീഫ് ആവര്‍ത്തിച്ചു. ഷെരീഫിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് തീവ്രവാദത്തിനെതിരായ നിലപാട് ആവര്‍ത്തിച്ചത്.
തെളിവുകള്‍ പരിശോധിച്ച് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് യോഗം വിലയിരുത്തി. എന്നാല്‍ എന്തൊക്കെ കാര്യങ്ങളാണ് വിലയിരുത്തിയതെന്ന് പ്രസ്താവനയില്‍ പരാമര്‍ശമില്ല. പത്താന്‍കോട്ട് ആക്രമണത്തെ അപലപിക്കുന്നതായും പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ ആവര്‍ത്തിക്കുന്നു. ഈ മാസം നടക്കാനിരിക്കുന്ന സെക്രട്ടറിതല ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് പാകിസ്ഥാന്‍ വീണ്ടും ഉന്നതതല യോഗം വിളിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























