ജോര്‍ദാന്‍-സിറിയ അതിര്‍ത്തിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യു എസ് സൈനികര്‍ കൊല്ലപ്പെട്ടു....

ജോര്‍ദാന്‍-സിറിയ അതിര്‍ത്തിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യു എസ് സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റതായും സിറിയന്‍ അതിര്‍ത്തിയോടുചേര്‍ന്ന ടവര്‍ 22 എന്ന കേന്ദ്രത്തിലുണ്ടായിരുന്നവരാണ് മരിച്ച സൈനികരെന്നും യു എസ്
ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവനയില്‍ ആരോപിക്കുന്നു. സിറിയയിലും ഇറാഖിലും പ്രവര്‍ത്തിക്കുന്ന, ഇറാന്റെ പിന്തുണയുള്ള സംഘങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണമുള്ളത്. ആക്രമണത്തില്‍ ശക്തമായി തിരിച്ചടിയുണ്ടാകുമെന്നും ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം അതിര്‍ത്തിക്ക് പുറത്തുള്ള യു എസ് സൈനിക താവളത്തിന് നേരെയാണ് ഡ്രോണ്‍ ആക്രമണം നടന്നതെന്ന് ജോര്‍ദാന്‍ . കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതിനു പിന്നാലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഈ മേഖലയില്‍ യുഎസ് സൈനികര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമായിട്ടാണ്. യുഎസ് സൈനിക താവളങ്ങള്‍ക്കു നേരെ മുന്‍പും ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും, ജീവഹാനി ഉണ്ടാകുന്നതും ആദ്യമാണ്..
https://www.facebook.com/Malayalivartha
























