ഒബാമയുടെ വളര്‍ത്തുനായ്ക്കളെ മോഷിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ഒബാമയുടെ പോര്‍ച്യുഗീസ് വാട്ടര്‍ ഡോഗ് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ്ക്കളെ മോഷിടിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഇയാളില്‍ നിന്നും തോക്ക് ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ പിടിച്ചെടുത്തു. നോര്‍ത്ത് ഡക്കോട്ട സ്വദേശിയായ സ്‌കോട്ട് സ്‌റ്റോക്കേര്‍ട്ട്(46) എന്നയാളാണ് അറസ്റ്റിലായത്. ഒബാമയുടെ വളര്‍ത്തുനായ്ക്കളായ ബോ, സണ്ണി എന്നീ നായ്ക്കളെ മോഷ്ടിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ നീക്കത്തിനൊടുവിലാണ് അറസ്റ്റ്. അറസ്റ്റിലായ ആള്‍ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് പറയുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചോദ്യം ചെയ്യുന്നതിന് ഇടയില്‍ താന്‍ ജീസസ് െ്രെകസ്റ്റ് ആണെന്നാണ് സ്‌കോട്ട് പ്രതികരിച്ചത്. മുന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെനഡിക്കും പ്രമുഖ നടി മര്‍ളിന്‍ മൊന്റോയ്ക്കും ജനിച്ച കുട്ടിയാണ് താനെന്നും പ്രസിഡന്റാവുകയാണ് തന്റെ ലക്ഷ്യമെന്നും ഇയാള്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha