ഐഐടി ഒന്നാം റാങ്കുകാരന്‍ അമേരിക്കയില്‍ മരിച്ച നിലയില്‍

ഐഐടി ഒന്നാം റാങ്കുകാരന്‍ അമേരിക്കയില്‍ മരിച്ച നിലയില്‍. ഹൈദരാബാദ് സ്വദേശിയായ ശിവ കിരണിനെ (25) ആണ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഹൈദരാബാദ് ഐഐടിയില്‍ നിന്ന് ഒന്നാം റാങ്കോടെ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ ശിവ കിരണ്‍ കഴിഞ്ഞ ആഗസ്റ്റിലാണ് അമേരിക്കയില്‍ ഉപരിപഠനത്തിനായെത്തിയത്.
നോര്‍ത്ത് കരോലിന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന ശിവ കിരണ്‍ തന്റെ ആദ്യ സെമസ്റ്ററിലെ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് അസ്വസ്ഥനായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവ കിരണ്‍ രണ്ടാം സെമസ്റ്ററിനായി കെട്ടിയ ഫീസ് തിരികെ വാങ്ങിയിരുന്നെന്നും സൂചനയുണ്ട്.
അതേസമയം ശിവ കിരണിന്റെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. രണ്ടാം സെമസ്റ്ററിനായുള്ള ഒരുക്കത്തിലായിരുന്നു ശിവ എന്നും കുടുംബം പറയുന്നു.ഹോസ്റ്റലില്‍ മറ്റു രണ്ടു ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് ശിവ കിരണ്‍ താമസിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha