സിറിയയില്‍ വീണ്ടും റഷ്യന്‍ വ്യോമാക്രമണം: 43 പേര്‍ കൊല്ലപ്പെട്ടു, 150 പേര്‍ക്ക് പരുക്ക്

വീണ്ടും സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം. സിവിലിയന്‍മാരടക്കം 43 പേര്‍ കൊല്ലപ്പെട്ടു. അല്‍ജസീറ 150 പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തു. സനായില്‍ നിന്നും 290 കിലോമീറ്റര്‍ അകലെ മാററ്റ് അല്‍-നുമാനിലാണ് റഷ്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. പരുക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. നുസ്‌റ ഫ്രന്റിന് ആധിപത്യമുള്ള മേഖലയാണിത്. റഷ്യ സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയത് കഴിഞ്ഞ സെപ്തംബര്‍ മുതലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha