Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ആന്റണി ബ്ലിങ്കനും ബ്ലിങ്കസ്യാ !!! വെടിനിർത്തൽ നിരസിച്ച് ഇസ്രായേൽ .. ഹമാസിനെ ഗൺ പോയിന്റിൽ നിർത്തി നെതന്യാഹു..

08 FEBRUARY 2024 04:39 PM IST
മലയാളി വാര്‍ത്ത

ലോകമാകെ കീഴടക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു പറഞ്ഞ് ഇസ്രായേലിൽ ചോരപ്പുഴ ഒഴുക്കിയ ഹമാസിനെ ഗൺ പോയിന്റിൽ നിർത്തിയിരിക്കുകയാണ് നെതന്യാഹു . ഇതോടെ ഏകപക്ഷീയമായി ഹമാസ് അനുകൂല നിലപാട് സ്വീകരിച്ച രാജ്യങ്ങളും നേതാക്കളും എല്ലാം വെട്ടിലായിരിക്കയാണ് .

ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇന്റലിജിന്‍സ് മേധാവികളുമായി നടന്ന ചര്‍ച്ചയില്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്കുള്ള മറുപടിയായി കഴിഞ്ഞ ദിവസം ഹമാസ് തങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചിരുന്നു . എന്നാൽ

ഹമാസ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ കരാറിനുള്ള നിര്‍ദേശങ്ങള്‍ തള്ളിയിരിക്കുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

135 ദിവസം നീണ്ട മൂന്നുഘട്ടമായുള്ള വെടിനിര്‍ത്തല്‍ പദ്ധതിയായിരുന്നു ഹാമസിന്റേത്. നാ​ല​ര മാ​സം നീ​ളു​ന്ന വെ​ടി​നി​ർ​ത്ത​ൽ കാ​ല​യ​ള​വി​നി​ടെ അ​വ​ശേ​ഷി​ക്കു​ന്ന മു​ഴു​വ​ൻ ബ​ന്ദി​ക​ളെ​യും കൈ​മാ​റുമെന്നതായിരുന്നു ഹ​മാ​സിന്റെ നിർദേശം. അ​വ​സാ​ന ബ​ന്ദി​യെ​യും കൈ​മാ​റി​യാ​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം പൂ​ർ​ണ​മാ​യി ഗ​സ്സ​യി​ൽ​നി​ന്ന് പി​ന്മാ​റ​ണം. ഇ​തി​നു​ശേ​ഷം ആ​ക്ര​മ​ണം ഉ​ണ്ടാ​കി​ല്ലെ​ന്ന് മ​ധ്യ​സ്ഥ​ർ​ക്കു​പു​റ​മെ അ​മേ​രി​ക്ക, തു​ർ​ക്കി​യ, റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും ഉ​റ​പ്പു​ന​ൽ​ക​ണ​മെ​ന്നും ഹ​മാ​സ് ആ​വ​ശ്യ​പ്പെട്ടു. വെടിനിർത്തൽ കരാർ സംബന്ധിച്ച ഹമാസിൻ്റെ പ്രതികരണം മൊസാദ് വിശകലനം ചെയ്തത്തിനു ശേഷമാണ് നിരസിച്ചത് .

ഖത്തറിൻ്റെയും ഈജിപ്തിൻ്റെയും മധ്യസ്ഥതയിൽ പുരോഗമിച്ച രണ്ടാമത്തെ വെടിനിർത്തൽ ചർച്ചയിൽ, 45 ദി​വ​സ​ത്തെ ആ​ദ്യ വെ​ടി​നി​ർ​ത്ത​ൽ ഘ​ട്ട​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ​യോ​ധി​ക​രും രോ​ഗി​ക​ളു​മാ​യ ബ​ന്ദി​ക​ളെ ഹ​മാ​സ് വി​ട്ട​യ​ക്കും. ഇ​തി​നുപ​ക​ര​മാ​യി 1500 ഫ​ല​സ്തീ​നി ത​ട​വു​കാ​രെ ഇ​സ്രാ​യേ​ൽ മോ​ചി​പ്പി​ക്ക​ണം. പ്ര​തി​ദി​നം 500 ട്ര​ക്ക് സ​ഹാ​യ​വ​സ്തു​ക്ക​ളും ഇ​ന്ധ​ന​വും ഗ​സ്സ​യി​ലു​ട​നീ​ളം എ​ത്തി​ക്ക​ണം. വീ​ടു​വി​ടേ​ണ്ടി​വ​ന്ന ഫ​ല​സ്തീ​നി​ക​ളെ തി​രി​കെ​​യെ​ത്താ​ൻ അ​നു​വ​ദി​ക്കു​ക​യും സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ന​ൽ​കു​ക​യും വേ​ണം. 60,000 താ​ൽ​ക്കാ​ലി​ക വ​സ​തി​ക​ളും ര​ണ്ടു​ല​ക്ഷം ടെ​ന്റു​ക​ളും നി​ർ​മി​ക്ക​ണം. മ​സ്ജി​ദു​ൽ അ​ഖ്സ​യി​ൽ ജൂ​തകു​ടി​യേ​റ്റ​ക്കാ​രു​ടെ അ​തി​ക്ര​മം അ​വ​സാ​നി​പ്പി​ക്ക​ണം.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ മു​ഴു​വ​ൻ പു​രു​ഷ ബ​ന്ദി​ക​ളെ​യും വി​ട്ട​യ​ക്കും. മൂ​ന്നാം​ഘ​ട്ട​ത്തി​ൽ യു​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​സ്രാ​യേ​ലി​ക​ളു​ടെ മൃ​ത​ദേ​ഹം വി​ട്ടു​ന​ൽകു​മെ​ന്നും ഹ​മാ​സി​ന്റെ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ഈ നിർദേശങ്ങളെല്ലാം ഇസ്രാ​യേൽ തള്ളി. ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് തന്നെയാണ് ഹമാസിന്റെ നിർദേശം നിരസിച്ച കാര്യം ബ്ലിങ്കനെ അറിയിച്ചത്.

വെടിനിർത്തൽ നിരസിച്ചതോടെ മേഖലയില്‍ സമാധാനം കൊണ്ടുവരാനുള്ള നീക്കത്തിന് കൂടിയാണ് തിരിച്ചടിയാകുന്നത്. ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഹമാസിന് മേല്‍ സമ്പൂര്‍ണ വിജയം നേടുകയല്ലാതെ മറ്റ് വഴികളില്ല എന്നാണ് നെതന്യാഹുവിന്റെ വാദം. യുദ്ധത്തിന്‍റെ തുടക്കത്തിൽ തന്നെ മൂന്ന് ലക്ഷ്യങ്ങൾ വ്യക്തമാക്കിയിരുന്നു. ഹമാസിനെ തകർക്കുക, ബന്ദികളെ മോചിപ്പിക്കുക, ഭാവിയിൽ ഒരിക്കലും ഗസ്സ ഇസ്രായേലിന് ഭീഷണിയാകാതിരിക്കുക. ഈ മൂന്ന് ലക്ഷ്യങ്ങളും കൈവരിക്കും. ഹമാസിന് മേലുള്ള സമ്പൂർണ വിജയംനേടലിന് മേൽ ഒരു ഇളവുമുണ്ടാകില്ല. ഒക്ടോബർ ഏഴ് ആവർത്തിക്കാതിരിക്കാൻ ഹമാസിന് മേൽ സമ്പൂർണ വിജയം വേണം' -നെതന്യാഹു പറഞ്ഞു. യു.എൻ ഏജൻസികൾ വിതരണംചെയ്യുന്ന മാനുഷിക സഹായത്തിൽ ഭൂരിഭാഗവും ഹമാസ് കൈക്കലാക്കുകയാണെന്നും അത് തടയണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.

ഈജിപ്തില്‍നിന്ന് സഹായമെത്തുന്ന തെക്കന്‍ ഗാസയിലെ അതിര്‍ത്തി ഉള്‍പ്പെടുന്ന റഫാ അതിര്‍ത്തിയില്‍ ആക്രമണം ആരംഭിക്കാന്‍ ഇസ്രയേലി സൈന്യത്തിന് നിര്‍ദേശം കൊടുത്തതായും വ്യാഴാഴ്ച നെതന്യാഹു പറഞ്ഞു. ഗാസയുടെ മറ്റ് ഭാഗങ്ങളില്‍നിന്ന് കുടിയൊഴിഞ്ഞെത്തിയ ലക്ഷക്കണക്കിന് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ് റഫാ.

ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി 135 ദിവസത്തെ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന വ്യവസ്ഥകൾ ഹമാസിൻ്റെ വ്യാമോഹമാണെന്നാണ് നെതന്യാഹു പ്രസ്താവിച്ചത്. ഇത് മറ്റൊരു കൂട്ടക്കൊലയിലേക്കാകും നയിക്കുക എന്നും ഇസ്രയേലി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഹമാസ് ബന്ദികളാക്കിയ കുടുംബാംഗങ്ങൾക്കായി നിരന്തരം സമരം ചെയ്യുന്ന ഇസ്രയേലികൾക്കും കൂടിയുള്ള ഒരു തിരിച്ചടിയാണിത്.

 

കരാറിനോട് ഹമാസ് അനുകൂലമായ നിലപാട് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ബന്ദികളുടെ മരണവാർത്ത ഇസ്രയേൽ പുറത്തുവിടുന്നത്. തടവിലാക്കപ്പെട്ട ബന്ദികളുടെ അഞ്ചിലൊന്നാണ് ഇപ്പോൾ മരിച്ചവരുടെ എണ്ണം.

ഇതിനു പുറമെ, ഇരുപതോളം ബന്ദികളുടെ ജീവൻ ആപത്തിലാണെന്നും ഒരുപക്ഷേ അവരും തടവിലായിരിക്കെ മരിച്ചിട്ടുണ്ടാകുമെന്ന സൂചനകളും വരൂന്നുണ്ട്. പിന്നാലെ, ഹോസ്റ്റേജ് ആൻഡ് മിസ്സിങ് ഫാമിലീസ് ഫോറം എന്ന സംഘടന മുഖാന്തരമാണ് 31 ബന്ദികൾ മരണപ്പെട്ടതായി സ്ഥിരീകരണമുണ്ടായത്. സൈനിക സമ്മർദത്തിലൂടെ ബന്ദികളെ മോചിപ്പിക്കുക എന്നതാണ് ആക്രമണത്തിന്റെ ലക്ഷ്യങ്ങളിലൊന്നെന്ന് മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥർ പറയുമ്പോൾ, ഇസ്രയേൽതന്നെ നടത്തിയ ആക്രമണങ്ങളിൽ നിരവധി ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് പല തവണ വിമർശനം ഉയർത്തിയിരുന്നു.ഇത് സ്വയം രക്ഷപ്പെടാനുള്ള ഹമാസിന്റെ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത് .. ഇപ്പോഴും ഏകദേശം 240-ലധികം ബന്ദികൾ ഹമാസിന്റെ പക്കലുണ്ടെന്നാണ് സൂചന.

 

പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള വ്യക്തവും വിശ്വസനീയവുമായ സമയബന്ധിതമായ നടപടികൾ ഉറപ്പുനൽകുകയാണെങ്കിൽ ഇസ്രയേലുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ തയാറാണെന്ന് സൗദി അറേബ്യാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ പലസ്തീൻ രാഷ്ട്രമെന്ന ആശയത്തിനെതിരാണ് നെതന്യാഹു. ഇതുവരെയുള്ള ഇസ്രയേൽ ആക്രമണത്തിൽ ഏകദേശം 27,000ത്തിലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (1 hour ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (1 hour ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (1 hour ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (4 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (4 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (5 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (9 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (10 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (11 hours ago)

Malayali Vartha Recommends