Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ബാഗ്ദാദിൽ, അമേരിക്ക ഏൽപ്പിച്ചത് കനത്ത പ്രഹരം; അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ, കാർ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത്, ഹിസ്ബുള്ള കമാൻഡർ...

08 FEBRUARY 2024 05:32 PM IST
മലയാളി വാര്‍ത്ത

ഇറാഖി തലസ്ഥാനമായ ബാഗ്ദാദിൽ, അമേരിക്ക ഏൽപ്പിച്ചത് കനത്ത പ്രഹരം. ജോർദാനിൽ ഉണ്ടായ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകുന്നത് അമേരിക്ക തുടരുകയാണ്. അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ, കാർ പൊട്ടിത്തെറിക്കുകയും കതൈബ് ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെടുകയും ചെയ്തതായി അമേരിക്കൻ സൈന്യം അറിയിച്ചു. ജോർദാനിൽ അമേരിക്കൻ താവളത്തിന് നേരെ നടന്ന ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനാണ് കൊല്ലപ്പെട്ട വ്യക്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കൻ ബാഗ്ദാദിലെ മാഷ്തൽ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്.

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾക്കിടയിലെ അമേരിക്കന്‍ നടപടി കൂടുതല്‍ പ്രകോപനങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. സംഭവത്തിന് തൊട്ടുപിന്നാലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ യു എസ് എംബസി അടക്കമുള്ള മേഖലയിൽ ഇറാഖി സൈന്യം സുരക്ഷ വർധിപ്പിച്ചു. അതേ സമയം, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ വിവിധ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അമേരിക്കൻ ഉദ്യോഗസ്ഥരുടെ കണക്ക് പ്രകാരം, ആകെ ഒരാൾ മാത്രമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സാധാരണ പൗരന്മാർക്ക് ജീവഹാനി സംഭവിക്കുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഇറാഖും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകൾ വർധിപ്പിക്കാൻ ഉണ്ടാകുന്നതാണ് ബാഗ്ദാദിൽ നടത്തിയ ആക്രമണം. ഇറാഖിലെയും സിറിയയിലെയും വിവിധ ഇടങ്ങളിൽ ഇറാനിയൻ ബന്ധമുള്ള തീവ്രവാദ സംഘങ്ങൾക്കെതിരെ ആക്രമണം നടത്തി, ദിവസങ്ങൾ പിന്നിടവെയാണ്, പുതിയ അമേരിക്കൻ നടപടി. ജോർദാനിൽ അമേരിക്കൻ താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും 40 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നിൽ ഇറാൻ പിന്തുണയുള്ള തീവ്ര സംഘങ്ങൾ ആണെന്നാണ് അമേരിക്ക ആരോപിക്കുന്നത്.

ജോർദാൻ ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ തിരിച്ചടി തുടരുമെന്ന് കഴിഞ്ഞ ആക്രമണത്തിന് ശേഷം പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാഖിലെയും സിറിയയിലെയും യുഎസ് സൈനിക താവളങ്ങളിൽ ആക്രമണം വർധിച്ചിരുന്നു. ഏകദേശം 170ഓളം ആക്രമണങ്ങളാണ് ഒക്ടോബർ 18ന് ശേഷം യു എസ് കേന്ദ്രങ്ങളിൽ നടന്നത്. ഇറാനി ഖുദ്സ് സേന നേതാവ് ഖാസിം സൊലൈമാനിയെ കൊലപ്പെടുത്തിയ 2020 ലെ ആക്രമണത്തിന് സമാനമായിരുന്നു ബുധനാഴ്ച നടന്നത്.

 

ജോർദാനിലെ ആക്രമണത്തിന് ശേഷം ഇറാഖ് സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാൻ അമേരിക്കൻ സൈനികർക്കെതിരായ ആക്രമണം താത്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് കതൈബ് ഹിസ്ബുള്ള പ്രസ്താവന ഇറക്കിയിരുന്നു. അതേസമയം മറ്റ് സംഘങ്ങൾ ആക്രമണം തുടരുമെന്ന് അറിയിച്ചിരുന്നു.

"സമ്പൂർണ വിജയം" വരെ യുദ്ധം തുടരുമെന്ന ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആഹ്വാനത്തിന് പിന്നാലെയാണ് ആക്രമണം. പശ്ചിമേഷ്യൻ മേഖലയിലെ സമാധാന ചർച്ചകളെ തിരിച്ചടിക്കുന്നതായിരുന്നു വെടിനിർത്തലിനുള്ള ഹമാസ് നിർദേശങ്ങളെ തള്ളിക്കൊണ്ടുള്ള നെതന്യാഹുവിന്റെ പ്രസ്താവന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (1 hour ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (1 hour ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (1 hour ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (4 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (4 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (5 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (9 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (10 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (11 hours ago)

Malayali Vartha Recommends