Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

റഫയിൽ നിന്ന് സാധാരണക്കാരായ ഫലസ്തീനികളെ ഒഴിപ്പിക്കാനും, അവസാന ഹമാസ് പോരാളിയെയും ഇല്ലാതാക്കാനും പദ്ധതി തയ്യാറാക്കാൻ സൈന്യത്തോട് ഉത്തരവിട്ട് ബെഞ്ചമിൻ നെതന്യാഹു:- അഭയം തേടിയ 10 ലക്ഷത്തിലധികം ഫലസ്തീനികളിൽ പുതിയ ആക്രമണ നീക്കം പരിഭ്രാന്തി സൃഷ്ടിക്കുന്നു...

10 FEBRUARY 2024 04:19 PM IST
മലയാളി വാര്‍ത്ത

കൃത്യമായ ആസൂത്രണമില്ലാതെ ഗാസയുടെ തെക്കൻ നഗരമായ റഫയിൽ സൈനിക ആക്രമണം നടത്തുന്നത് ദുരന്തമാകുമെന്ന അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ, റഫയിൽ നിന്ന് ഫലസ്തീനിയൻ സിവിലിയന്മാരെ ഒഴിപ്പിക്കാനും അവിടെയുള്ള അവസാന ഹമാസ് പോരാളിയെയും ഇല്ലാതാക്കാനും, പദ്ധതി തയ്യാറാക്കാൻ ഇസ്രായേൽ സൈന്യത്തോട് ഉത്തരവിട്ട് ബെഞ്ചമിൻ നെതന്യാഹു. സുരക്ഷിത മേഖലയായി വിശേഷിപ്പിക്കപ്പെട്ട റഫയിൽ ആക്രമണം അഴിച്ച് വിടുമെന്ന് ദിവസങ്ങൾക്ക് മുമ്പാണ് നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. തെക്കൻ ഗാസയിലെ റഫ ഭാഗത്ത് കരയാക്രമണം ശക്തമാക്കാനാണ് ഇസ്രായേൽ ഒരുങ്ങുന്നത്. മറ്റു ഭാഗങ്ങളിൽ ബോംബാക്രമണം ശക്തമായപ്പോൾ നിരവധി ഫലസ്തീനികൾ അഭയം തേടിയത് ഈ ഭാഗത്താണ്.

പ്രദേശത്ത് അഭയം തേടിയ 10 ലക്ഷത്തിലധികം ഫലസ്തീനികളിൽ പുതിയ ആക്രമണ നീക്കം പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. നാല് ഹമാസ് ബറ്റാലിയനുകൾ റഫയിലുണ്ടെന്നും അവർ അവിടെ തുടരുമ്പോൾ ഇസ്‌ലാമിക തീവ്രവാദികളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കാൻ ഇസ്രായേലിന് കഴിയില്ലെന്നും, അതിനാൽ യുദ്ധമേഖലയിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കണമെന്ന് നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു. "അതിനാൽ, ജനങ്ങളെ ഒഴിപ്പിക്കാനും ബറ്റാലിയനുകളെ നശിപ്പിക്കാനുമുള്ള സംയുക്ത പദ്ധതി, കാബിനറ്റിന് സമർപ്പിക്കാൻ ഇസ്രായേൽ പ്രതിരോധ സേനയ്ക്കും, സുരക്ഷാ സ്ഥാപനത്തിനും നെതന്യാഹു ഉത്തരവ് നൽകുകയായിരുന്നു.

ഫലസ്തീൻ തീവ്രവാദി സംഘം ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതും, ഹമാസ് വിഭാവനം ചെയ്ത ഹമാസ് വെടിനിർത്തൽ നിർദ്ദേശവും നെതന്യാഹു നിരസിച്ചിരുന്നു. ഹമാസിന്റെ സൈന്യം ആക്രമണം തെക്കോട്ട് മാറ്റുമ്പോൾ ഗാസയിലെ ഇസ്രായേലിൻ്റെ സൈനിക പ്രചാരണത്തിൻ്റെ കേന്ദ്രമായി റഫ മാറുകയാണ്. റഫയിലെ ഡോക്ടർമാരും, സഹായ പ്രവർത്തകരും പ്രാഥമിക സഹായം നൽകാനും, രോഗങ്ങൾ പടരുന്നത് തടയാനും പാടുപെടുകയാണ്. ഒരു ഭീമാകാരമായ അഭയാർത്ഥി ക്യാമ്പിൽ ഒരു യുദ്ധവും അനുവദിക്കാനാവില്ലെന്ന് നോർവീജിയൻ അഭയാർത്ഥി കൗൺസിൽ സെക്രട്ടറി ജനറൽ ജാൻ എഗെലാൻഡ് പറഞ്ഞു.

ഇസ്രായേൽ പ്രവർത്തനങ്ങൾ അവിടെ വ്യാപിച്ചാൽ "രക്തകലുഷിതമാകുമെന്ന്" മുന്നറിയിപ്പ് നൽകി. പലസ്തീൻ ജനതയെ അവരുടെ ഭൂമിയിൽ നിന്ന് കുടിയിറക്കാൻ ലക്ഷ്യമിട്ടുള്ള നെതന്യാഹു സൈന്യത്തിന്റെ നീക്കമാണ് റാഫയിലേത് എന്ന് ഫലസ്തീൻ പ്രസിഡൻസി പറഞ്ഞു. ഈ നടപടി മേഖലയിലും, ലോകത്തും, സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണ്. ഇത് എല്ലാ ചുവന്ന വരകളെയും മറികടന്നുവെന്ന്, ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഭാഗിക സ്വയം ഭരണം നടത്തുന്ന പലസ്തീൻ അതോറിറ്റിയുടെ തലവൻ മഹ്മൂദ് അബ്ബാസ് പ്രതികരിച്ചു.

 

അതിനിടെ ബൈഡന്‍ ഭരണകൂട ഉദ്യോഗസ്ഥരും സഹായ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കി, മണിക്കൂറുകള്‍ക്ക് ഉള്ളിൽ റാഫയെ ലക്ഷ്യമാക്കി ഇസ്രായേല്‍ ബോംബ് ആക്രമണം നടത്തി. ഇന്നലെ പുലര്‍ച്ചെയാണ് തിങ്ങിനിറഞ്ഞ റാഫയിലെ ലക്ഷ്യങ്ങളില്‍ ഇസ്രായേല്‍ ബോംബ് ആക്രമണം ഉണ്ടായത്. യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്രശ്രമങ്ങള്‍ നടക്കുമ്പോഴും ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണം ശക്തമായി തുടരുന്നതിന്റെ സൂചനയാണ് ഇത്.

ഇന്നലെ ബോംബാക്രമണത്തില്‍ മധ്യഗാസയിലും റഫയിലുമായി 15 പേര്‍ കൊല്ലപ്പെട്ടു. ഗാസ ആക്രമിച്ച ഇസ്രയേല്‍ നടപടിയെ ന്യായീകരിച്ച യുഎസ് പ്രസിഡന്റ്, റഫയിലേക്ക് സൈന്യത്തെ അയക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയെ വിമര്‍ശിച്ചു. ഗാസയില്‍ ടാങ്കുകള്‍ പ്രവേശിക്കുന്നതു പരിധിവിടലാണെന്നു സൂചിപ്പിച്ച ബൈഡന്‍, നിരപരാധികളുടെ ദുരിതം അവസാനിപ്പിക്കണമെന്നും പറഞ്ഞു.

എന്നാല്‍, റഫ ആക്രമണം ഒഴിവാക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. റഫയിലെ ജനങ്ങളെ ഒഴിപ്പിക്കാനും ഹമാസ് സംഘങ്ങളെ ഇല്ലാതാക്കാനും സൈന്യത്തോട് ആവശ്യപ്പെട്ടതായി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഖാന്‍ യൂനിസില്‍ നാസര്‍ ആശുപത്രി പരിസരത്ത് 21 പേരെ ഇസ്രയേല്‍ സൈന്യം വെടിവച്ചുകൊന്നു. പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആസ്ഥാനമായ അല്‍ അമല്‍ ആശുപത്രിയിലും സൈന്യം കയറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (32 minutes ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (43 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (54 minutes ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (59 minutes ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (1 hour ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (3 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (4 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (9 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (10 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (10 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (10 hours ago)

Malayali Vartha Recommends