യുഎസ് സാമ്രാജ്യ ശക്തികളില്‍ നിന്നും ഉത്തര കൊറിയെ സംരക്ഷിക്കാനാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയത്: കിം ജോങ് ഉന്‍

അണുവായുധങ്ങളാല്‍ തങ്ങളുടെ രാജ്യത്തെ ആക്രമിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന യുഎസ് നേതൃത്വത്തിലുള്ള സാമ്രാജ്യ ശക്തികളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാനാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയതെന്നും ഉത്തര കൊറിയന്‍ പ്രധാനമന്ത്രി കിം ജോങ് ഉന്‍ സൈനിക മേധാവികളോടു പറഞ്ഞു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായിട്ടാണെന്ന് ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയത് കിം ജോങ് ഉന്‍. തങ്ങളുടെ കൈവശം ഹൈഡ്രജന്‍ ബോംബുണ്ടെന്നു ഡിസംബറില്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും യുഎസ് അധികൃതര്‍ അതു തള്ളിയിരുന്നു. അതിനുള്ള മറുപടി കൂടിയായിരുന്നു പരീക്ഷണം.
കഴിഞ്ഞ ബുധനാഴ്ച ഇന്ത്യന്‍ സമയം രാവിലെ ഏഴരയ്ക്കാണ് ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചത്. ഭൂകമ്പത്തിനു സമാനമായ ഭൗമചലനമുണ്ടായതായി ദക്ഷിണ കൊറിയന്‍ ഭൗമനിരീക്ഷകര്‍ റിപ്പോര്‍ട്ട് ചെയ്തതിനു തൊട്ടുപിന്നാലെയാണു പരീക്ഷണക്കാര്യം ഉത്തര കൊറിയ പുറത്തുവിട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉത്തര കൊറിയയിലെ പങ്‌ഗ്യേറി എന്ന സ്ഥലമാണെന്നു ദക്ഷിണ കൊറിയന്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. 2013ല്‍ ആണ് ഉത്തര കൊറിയ അവസാന ആണവ പരീക്ഷണം നടത്തിയത്. അന്നും 5.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ഹൈഡ്രജന്‍ ബോംബ് പരീക്ഷണം ആദ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha