അടുത്ത രണ്ട് പദ്ധതികള്‍, സൈന്യത്തോട് ഉത്തരവിട്ട് നെതന്യാഹു, കരയാക്രമണത്തിന് മുന്നോടിയായി റഫയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കും

റഫയില്‍ ആക്രമണം കടുപ്പിക്കാനൊരുങ്ങി ഇസ്രായേല്‍. വടക്കൻ ഗസ്സയില്‍ നിന്നും മധ്യഗസ്സയില്‍നിന്നും കുടിയൊഴിപ്പിക്കപ്പെട്ട 10 ലക്ഷത്തിലേറെ ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന ഇവിടെ ഇസ്രായേല്‍ അധിനിവേശ സേന ആക്രമണം തുടരുകയാണ്. അതിനിടെ, കരയാക്രമണത്തിന് മുന്നോടിയായി റഫയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉത്തരവിട്ടു. രണ്ട് പദ്ധതികള്‍ തയ്യാറാക്കാനാണ് സൈന്യത്തോട് ഉത്തരവിട്ടതെന്ന് നെതന്യാഹു പറഞ്ഞു. റഫയില്‍ നിന്ന് സിവിലിയന്മാരെ ഒഴിപ്പിക്കാനുള്ള പദ്ധതിയാണ് ഒന്ന്. ഹമാസ് പോരാളികളെ പരാജയപ്പെടുത്താനുള്ളതാണ് രണ്ടാമത്തേത്.
അതേസമയം, ജനലക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് മുന്നറിയിപ്പ് നല്‍കി. മാനുഷിക സഹായം എത്തിക്കാനുള്ള പ്രവേശന കവാടമായ റഫയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നതിനെ പിന്തുണക്കില്ലെന്ന് അമേരിക്കൻ ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് ജോണ്‍ കിർബി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























