പൊട്ടിച്ചത് 300 കോടി... ഫ്രീബേസിക്ക്‌സ് ക്യാംപെയിന്റെ വിജയത്തിനായി ഫെയ്‌സ്ബുക്ക് ചെലവാക്കിയത് 300 കോടി

ഇന്ത്യയില്‍ ഫ്രീബേസിക്ക്‌സ് പദ്ധതി നടപ്പാക്കുന്നതിനായി ഫെയ്‌സ്ബുക്ക് കഴിഞ്ഞ കുറച്ച് നാളുകളായി ക്യാംപെയിന്‍ നടത്തി വരികയാണ്. ഫെയ്‌സ്ബുക്കിലെ ക്യാംപെയ്‌നുകള്‍ക്ക് റീച്ചുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പത്രമാധ്യമങ്ങളിലൂടെ പരസ്യം നല്‍കുന്നതിലേക്കും ഫെയ്‌സ്ബുക്ക് തിരിഞ്ഞു.
ഇപ്പോള്‍ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഫ്രീബേസിക്ക്‌സ് ക്യാംപെയിന്റെ വിജയത്തിനായി ഫെയ്‌സ്ബുക്ക് 300 കോടി രൂപ പരസ്യത്തിനായി മാത്രം ചെലവഴിച്ചിട്ടുണ്ട്. ഇതില്‍ 180 മുതല്‍ 200 കോടി രൂപ വരെ പത്രങ്ങളില്‍ പരസ്യം നല്‍കുന്നതിനാണ് ഫെയ്‌സ്ബുക്ക് ചെലവാക്കിയത്. ഇത്രയധികം തുക ചെലവഴിച്ചത് എന്തിനെന്ന് ഫെയ്‌സ്ബുക്ക് വക്താവിനോട് ചോദിച്ചാല്‍ ലഭിക്കുന്ന മറുപടി, ഫ്രീബേസിക്ക്‌സിനെക്കുറിച്ച് ജനങ്ങളെ ബോധവന്മാരാക്കുന്നതിനാണെന്നാണ്.
എന്നാല്‍, ഫെയ്‌സ്ബുക്ക് ഇന്ത്യയിലെ പത്രങ്ങളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും തുടര്‍ച്ചയായി പരസ്യം നല്‍കിയതിനെ തുടര്‍ന്ന് നിരവധി ആളുകളാണ് അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കിയത്. ഫെയ്‌സ്ബുക്കിന്റെ പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണന്നും തെറ്റായ വാഗ്ദാനങ്ങളാണ് അവര്‍ ഉന്നയിക്കുന്നതെന്നും ആളുകള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കൗണ്‍സില്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കിനോട് വിശദീകരണം ആരാഞ്ഞിട്ടുണ്ട്.
എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് എഎസ്‌സിഐ വൃത്തങ്ങള്‍ തയാറായിട്ടില്ല. പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് എഎസ്‌സിഐ ജനറല്‍ സെക്രട്ടറി സ്വേതാ പുരണ്ഡരെ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും പരാതികളിന്മേല്‍ മേല്‍നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ് എന്നല്ലാതെ മറ്റ് പ്രതികരണങ്ങള്‍ക്കൊന്നും തയാറായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha