സിറിയയില്‍ റഷ്യനടത്തിയ വ്യോമാക്രമണത്തില്‍ മരണസംഖ്യ 96 ആയി

സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 96 ആയി. ഇദ്‌ലിബിലെ തീവ്രവാദികളുടെ കീഴിലായിരുന്ന കോടതി, ജയില്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു റഷ്യന്‍ ആക്രമണം. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ സാധാരണക്കാരടക്കം നിരവധി പേര്‍ തല്‍ക്ഷണം തന്നെ മരിച്ചിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയ പലരും ആശുപത്രിയില്‍ വച്ച് മരിച്ചു. ഏതാനും മൃതദേഹങ്ങള്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെടുത്തു. ഇതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. ഇതിനിടെ തലസ്ഥാനമായ ദമാസ്‌കസിനടുത്ത് ദൗമയില്‍ റഷ്യ വീണ്ടും വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ 8 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണം സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha