Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കിടപ്പാടം നഷ്ടപ്പെട്ടതിനാൽ കോഴിക്കൂട്ടില്‍ കുട്ടികളെ, കിടത്തി ഉറക്കി പലസ്തീനിലെ ഒരു പിതാവ്...റഫയിലെ ആളൊഴിഞ്ഞ ഒരു ഫാമിലെ കോഴിക്കൂട്ടിലാണ്, കുട്ടികള്‍ക്ക് കിടന്നുറങ്ങാന്‍ പിതാവിന് കിടക്ക ഒരുക്കേണ്ടി വന്നത്...

18 FEBRUARY 2024 03:46 PM IST
മലയാളി വാര്‍ത്ത

കിടപ്പാടം നഷ്ടപ്പെട്ടതിനാൽ കോഴിക്കൂട്ടില്‍ കുട്ടികളെ കിടത്തി ഉറക്കി പലസ്തീനിലെ ഒരു പിതാവ്. റഫയിലെ ആളൊഴിഞ്ഞ ഒരു ഫാമിലെ കോഴിക്കൂട്ടിലാണ് കുട്ടികള്‍ക്ക് കിടന്നുറങ്ങാന്‍ പിതാവിന് കിടക്ക ഒരുക്കേണ്ടി വന്നത്. റാഫത്ത് ലുക്മാന്‍ എന്ന പിതാവാണ് തന്റെ ദയനീയാവസ്ഥ മാധ്യമങ്ങളോട് പറഞ്ഞത്.അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നവജാത ശിശുക്കളും കുട്ടികളും അടങ്ങുന്ന ലുക്മാന്റെ 32 അംഗ കുടുംബമാണ് ഫാമില്‍ അഭയം തേടിയത്. പോകാന്‍ മറ്റൊരു ഇടമില്ലാത്തതിനാലാണ് ഫാമിലേക്ക് വരാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.‘കുറച്ച് ദിവസം ഇവിടെ താമസിച്ച് എല്ലാം ഒതുങ്ങിയ ശേഷം പോകാനായിരുന്നു തീരുമാനം. അതിനാല്‍ എല്ലാം സഹിച്ച് ഇവിടെ നിന്നു. പക്ഷെ യുദ്ധം പ്രതീക്ഷിച്ചതിനേക്കാള്‍ നീണ്ടു. എന്റെ മക്കള്‍ക്ക് ഇത്തരമൊരു അവസ്ഥ ഉണ്ടായെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല.

 

ഇത്തരമൊരു കുട്ടിക്കലാമാണല്ലോ അവര്‍ക്ക് കൊടുക്കാന്‍ സാധിച്ചതെന്നോർത്ത് അവരുടെ മുഖത്തേക്ക് നോക്കുമ്പോഴെല്ലാം എന്റെ ഹൃദയം തകരുകയാണ്. പക്ഷെ ഞാന്‍ വേറെന്ത് ചെയ്യാനാണ്’, ലുക്മാന്‍ പറഞ്ഞു.എല്ലാവരും ഇപ്പോള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടെന്ന് ലുക്മാന്റെ 12 വയസുള്ള മകള്‍ പറഞ്ഞു. മുമ്പ് ഒരു വീടും നല്ലൊരു കിടപ്പുമുറിയും ഉണ്ടായിരുന്നെന്ന കാര്യം ഓര്‍ക്കാന്‍ പോലും സാധിക്കുന്നില്ലെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.‘ഞങ്ങളാരും മരിച്ചില്ല എന്നതും മാതാപിതാക്കള്‍ ജീവനോടെ ഉണ്ടെന്നതിനാലും ഞങ്ങള്‍ ഇപ്പോഴും ഭാഗ്യവാന്മാരാണ്.സത്യത്തില്‍ കോഴിക്കൂടിൽ ഉറങ്ങാന്‍ എനിക്ക് ഇപ്പോഴും ഭയമാണ്. അവിടെ രാത്രിയാകുമ്പോള്‍ വലിയ തണുപ്പും ഇരുട്ടുമാണ്. അത് വല്ലാതെ ഭയപ്പെടുത്താറുണ്ട്’, മകള്‍ പറഞ്ഞു.ഒക്ടോബര്‍ ഏഴിന് ഇസ്രഈല്‍ ആക്രമണം ആരംഭിച്ചത് മുതലുള്ള ഗസയിലെ മനുഷ്യരുടെ ജീവിതമാണിത്.

ലക്ഷക്കണക്കിന് മനുഷ്യര്‍ക്കാണ് കിടപ്പാടം നഷ്ടപ്പെട്ട് തെരുവുകളിലെ ടെന്റുകളിലും തിങ്ങി നിറഞ്ഞ ക്യാമ്പുകളിലും അഭയം തേടേണ്ടി വന്നത്.ഗസയിലെ 23 ലക്ഷത്തോളം വരുന്ന ജനങ്ങളില്‍ 85 ശതമാനം പേര്‍ക്കാണ് കിടപ്പാടം നഷ്ടപ്പെട്ടത്. 64 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള റഫയില്‍ ലക്ഷക്കണക്കിന് പലസ്തീനികളാണ് അഭയം തേടിയത്. ജനങ്ങളാല്‍ തിങ്ങിനിറഞ്ഞ റഫയില്‍ പുതിയൊരു ടെന്റ് സ്ഥാപിക്കാന്‍ പോലും മതിയായ സ്ഥലം ലഭിക്കാത്ത സാഹചര്യമാണ്.റഫ ആക്രമണത്തിൽ നിന്ന് പിന്തിരിയാതെ ഇസ്രായേൽ. ആക്രമണം കടുപ്പിച്ചതോടെ ആയിരങ്ങളാണ് പലായനം ചെയ്യുന്നത്. ആക്രമണത്തെ വിമർശിച്ച് അമേരിക്കയും രംഗത്തെത്തി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ റഫയിൽ സൈനിക നടപടി പാടില്ലെന്ന് ജോ ബൈഡൻ പറഞ്ഞു. വിവിധ ലോക രാജ്യങ്ങളും എതിർപ്പറിയിച്ച് രംഗത്തെത്തിട്ടുണ്ടെങ്കിലും ആക്രമണം തുടരുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇസ്രയേൽ.

 

റഫയിൽ ആക്രമണം നടത്തിയാൽ ഇസ്രയേലുമായുള്ള സുപ്രധാന സമാധാന ഉടമ്പടി താത്കാലികമായി നിർത്തിവെക്കുമെന്ന് ഈജിപ്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.ലക്ഷക്കണക്കിന് അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന റഫയിൽ ഇസ്രയേൽ കരയുദ്ധം നടത്താനുള്ള തയാറെടുപ്പിലാണ്. ഇസ്രയേലിന് സൈനികസഹായം നൽകുന്നത് അമേരിക്ക പുന:പരിശോധിക്കണമെന്ന് യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസഫ് ബോറൽ പറഞ്ഞു.തെക്കൻ ഗാസയിലെ റഫയ്ക്ക് സമീപം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അൽ ജസീറ അറബിക് ലേഖകനും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്ന ഫോട്ടോ ജേണലിസ്റ്റിനും പരിക്കേറ്റു.തടവുകാരെയും പലസ്തീനിയൻ തടവുകാരെയും മോചിപ്പിക്കുന്നതിന് പകരമായി യുദ്ധം താൽക്കാലികമായി നിർത്തുന്ന ഒരു സന്ധിയുടെ ഏറ്റവും പുതിയ റൗണ്ട് ചർച്ചകൾക്കായി സിഐഎ മേധാവി വില്യം ബേൺസ് കെയ്‌റോയിലാണ്.

 

1.4 ദശലക്ഷത്തിലധികം ആളുകൾ അഭയം പ്രാപിക്കുന്ന റഫയിൽ ഇസ്രയേലിന്റെ ആസൂത്രിതമായ അധിനിവേശം ലോകത്തിന് താങ്ങാൻ കഴിയില്ലെന്ന് ജോർദാനിലെ രാജാവ് അബ്ദുല്ല രണ്ടാമൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് പറയുന്നു.ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഒക്‌ടോബർ 7 മുതൽ കുറഞ്ഞത് 28,473 ഫലസ്തീനികൾ കൊല്ലപ്പെടുകയും 68,146 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒക്‌ടോബർ 7ന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തിൽ ഇസ്രായേലിൽ മരിച്ചവരുടെ എണ്ണം 1,139 ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (9 minutes ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (16 minutes ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (35 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (3 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (8 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (9 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (12 hours ago)

Malayali Vartha Recommends