ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയാൽ.... മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ കുടുങ്ങും... ടി.പി. കേസ് ഒതുക്കിയത് തിരുവഞ്ചൂരാണെന്ന് കോൺഗ്രസ് നേതാക്കൾ വിശ്വസിക്കുന്നു...
ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ എം.എൽ എ. സുപ്രീം കോടതിയിൽ അപ്പീൽ നൽകിയാൽ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻകുടുങ്ങും. ടി.പി. കേസ് ഒരുക്കിയത് തിരുവഞ്ചൂരാണെന്ന് കോൺഗ്രസ് നേതാക്കൾ വിശ്വസിക്കുന്നു. ഇന്നലെ രമേശ് ചെന്നിത്തല നടത്തിയ പത്രസമ്മേളനത്തിലും കത്തിയും മുനയും നീണ്ടത് തിരുവഞ്ചൂരിന് നേരെയായിരുന്നു. ഇപ്പോൾ ഉമ്മൻചാണ്ടി ഗ്രൂപ്പിൽ നിന്നും മാറിയ തിരുവഞ്ചൂർ സ്വതന്ത്ര ഗ്രൂപ്പിന്റെ വക്താവാണ്. വധക്കേസിലെ മാസ്റ്റര്‍ ബ്രെയിൻ പിണറായി വിജയനാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല ആരോപിച്ചു. കൃത്യം നടപ്പാക്കിയതില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരിട്ട് പങ്കുണ്ടെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഫോൺ കോൾ വിവരങ്ങൾ പൂർണമായി കിട്ടാതിരുന്നതാണ് ഗുഡാലോചനയിലേക്ക് അന്വേഷണം നീളാതിരുന്നതിന് കാരണം. സർവീസ് പ്രൊവൈഡർമാരോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിവരങ്ങൾ കിട്ടിയിരുന്നില്ല. താൻ ആഭ്യന്തരമന്ത്രിയായ ഘട്ടത്തിൽ ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചിരുന്നു.ഫോൺ കോൾ വിവരങ്ങൾ കിട്ടിയിരുന്നെങ്കിൽ പല ഉന്നതരും ടിപി വധ ഗൂഢാലോചനയിൽ ഉൾപ്പെടുമായിരുന്നു.ഫോൺ രേഖകൾ പൂർണമായി കിട്ടാത്തതിന് കാരണം തിരുവഞ്ചൂരാണെന്നാണ് ചെന്നിത്തല പറഞ്ഞു വച്ചത്. എന്നാൽ ഫോൺ രേഖകൾ അന്നത്തെ ആഭ്യന്തര മന്ത്രിയുടെ കൈയിലുണ്ടായിരുന്നു. സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള കെ.കെ രമയുടെ നിലപാടിന് യുഡിഎഫിന്‍റെ പൂർണ പിന്തുണയുണ്ടാകും. രണ്ട് പാർട്ടി നേതാക്കള കൂടി കുറ്റക്കാരെന്ന് കണ്ടെത്തിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത ഗോവിന്ദൻ മാസ്റ്ററുടെ നിലപാട് തന്നെ സിപിഎം പങ്കിന് തെളിവാണ്. ഭരണത്തിലുള്ളത് കൊണ്ട് മാത്രമാണ് സിപിഎം കൊലപാതക രാഷ്ട്രീയത്തിന് അവധി നൽകിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. രമ അപ്പിൽ നൽകിയാൽ പിണറായിക്ക് പ്രതിസന്ധിയാവും.ഒരു ഘട്ടത്തിൽ ചന്ദ്രശേഖരൻെറ ഭാര്യയും എ എൽ എ യുമായ കെ.കെ.രമയും യു ഡി എഫും തമ്മിൽ തെറ്റുന്ന ഘട്ടം വരെയെത്തി. ടി.പി. കേസ് ഒതുക്കി തീർത്ത മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാക്യഷ്ണൻ നിയമസഭയിൽ നടത്തിയ ചില പരാമർശങ്ങളാണ് കെ.കെ രമയെ ചൊടിപ്പിച്ചത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ കെ.കെ രമയും മുഖ്യമന്ത്രിയും തമ്മിൽ നിയമസഭയിൽ നടന്ന പൊരിഞ്ഞ വാദപ്രതിവാദത്തിലാണ് തിരുവഞ്ചൂരിലേക്ക് സംഗതി നീണ്ടത്.. കേസിലെ പ്രതികൾക്ക് പോലീസിന്റെ ഭാഗത്തുനിന്ന് സഹായം കിട്ടിയിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ നടപടിയുണ്ടോയെന്നും വടകര എംഎൽഎ ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രിയോട് ചോദിച്ചു.എന്നാൽ ടിപി കേസ് അന്വേഷിച്ചത് ആരാണെന്ന് അംഗത്തിന് അറിയാമല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. യുഡിഎഫുകാർ കഴിയാവുന്ന തരത്തിലെല്ലാം അന്വേഷണം നടത്തിയ കേസാണിത്. ഈ അന്വേഷണത്തിൽ വീഴ്ചയുണ്ടോ എന്നാണോ അംഗം ഉദ്ദേശിച്ചതെന്നും മുഖ്യമന്ത്രി മറുചോദ്യം ഉന്നയിച്ചു.മുഖ്യമന്ത്രിയുടെ മറുപടി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏറ്റെടുത്തു. ടിപി കേസ് അന്വേഷണം ഏറെക്കുറേ കൃത്യമായിരുന്നുവെന്ന് മുഖ്യമന്ത്രി അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഇത് അഭിനന്ദനാർഹമാണെന്നും തിരുവഞ്ചൂർ സഭയിൽ പറഞ്ഞു. ഇതാണ് കെ.കെ.രമയെ ചൊടിപ്പിച്ചത്.ടി.പി.കേസിൽ സി പി എമ്മും കോൺഗ്രസും തമ്മിൽ നടന്ന ഒത്തുകളി എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സോളാർ വഴി തടയൽ സമരം ഒതുക്കുന്നതിന് വേണ്ടി ടി.പി.കേസിൽ അന്നത്തെ സർക്കാർ വിട്ടുവീഴ്ച ചെയ്തു.കാലാന്തരത്തിൽ കെ.കെ.രമ വലതു മുന്നണിക്ക് ഒപ്പമെത്തിയെങ്കിലും താൻ അനുഭവിച്ച തിക്താനുഭവങ്ങൾ മറക്കില്ല.തിരുവഞ്ചൂരിൻെറ കള്ളകളികളെ കുറിച്ച് രമക്ക് നന്നായറിയാം. എന്നാൽ മുന്നണി മര്യാദയുടെ പേരിൽ രമക്ക് അക്കാര്യം തുറന്ന് പറയാൻ കഴിയില്ല. ടി.പി.കേസാണ് ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ തുറുപ്പുചീട്ടായത്. എന്നിട്ടും യു ഡി എഫ് ടി.പി.യെ മാനിക്കാത്തതിൽ രമക്ക് വിദ്വേഷമുണ്ട്.ഒടുവിൽ ടി.പി. കേസിൽ നിന്നും ഊരാൻ സിപി.എം ഉമ്മൻ ചാണ്ടിയെ സ്ത്രീ പീഡകനാക്കി. ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ കേസിൽ റിപ്പോർട്ട് എഴുതാൻ ജൂഡീഷ്യൽ കമ്മീഷൻ അഞ്ച് കോടി വാങ്ങിയത് സി പി ഐ നേതാവ് സി. ദിവാകരൻ പുറത്തുവിട്ടിരുന്നു. ഉമ്മൻ ചാണ്ടിക്ക് തുടർ ഭരണം കിട്ടാതിരിക്കാനാണ് സി പി എം ശ്രമിച്ചത്. പിണറായി അറിയാതെ അക്കാലത്ത് എ.കെ.ജി സെൻററിൽ ഈച്ച് പോലും പറക്കുമായിരുന്നില്ല. ടി.പി.ചന്ദ്രശേഖരൻ കേസിൽ നിന്നും പിണറായിക്കും മറ്റ് സി പി എം നേതാക്കൾക്കും ഊരണമെങ്കിൽ ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കണമായിരുന്നു. അങ്ങനെയാണ് സി.ദിവാകരൻ തൻ്റെ ആത്മകഥയിൽ എഴുതിയ കോഴ വിവാദം കത്തിക്കയറിയത്. ഇടതു മുന്നണിയുടെ അവിഭാജ്യ ഘടകമായിരുന്നു 2011-2016 കാലയളവിൽ ദിവാകരൻ. അന്ന് കാനം ഇന്നത്തെ പോലെ ശക്തനായിരുന്നില്ല. ദിവാകരന് യുഡിഎഫിലെ പല നേതാക്കളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. സർക്കാർ ജീവനക്കാർ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ സമരം ചെയ്തപ്പോൾ അത് തീർക്കാൻ അന്ന് മന്ത്രിയായിരുന്ന കെഎം.മാണിക്കൊപ്പം ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദിവാകരനാണ്. കൂടെ കിടക്കുന്നവർക്കാണ് രാപ്പനി അറിയാവുന്നത്.. അക്കാലത്ത് എന്താണ് സംഭവിച്ചതെന്ന് ദിവാകരന് നന്നായി അറിയാം. കാരണം അദ്ദേഹത്തിന് പിണറായിയായിട്ടും നല്ല ബന്ധം അന്നുണ്ടായിരുന്നു. പിണറായി സി പി ഐ യിൽ നിന്നും ദിവാകരനുമായിട്ടാണ് ചർച്ചകൾ നടത്തിയിരുന്നത്.കേസ് അന്വേഷിച്ച മുൻ ജഡ്ജി ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചത് പിണറായി മുഖ്യമന്ത്രിയായ കാലത്താണ്. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യം പുനർ നിയമനമായിരുന്നുവെന്ന് എല്ലാവരും പറയുന്നു. ഉമ്മൻ ചാണ്ടിയെയും കോൺഗ്രസ് നേതാക്കളെയും സി പി എമ്മിന് അപമാനിക്കണമായിരുന്നു.ഇടതു സർക്കാർ അധികാരമേറ്റപ്പോൾ മുൻ സർക്കാരിനെ അപമാനിക്കാൻ തീരുമാനിച്ചു.അന്നത്തെ നിയമമന്ത്രി എ കെ ബാലനുമായിട്ടായിരുന്നു അദ്ദേഹം ആശയ വിനിമയം നടത്തിയിരുന്നത്.ബാലൻ അക്കാലത്ത് പിണറായിയുടെ വിശ്വസ്തനായിരുന്നു.. കോടിയേരിയായിരുന്നു പാർട്ടി സെക്രട്ടറി.സോളാർ കേസിൻ്റെ കാര്യത്തിൽ കോടിയേരിയും അമിത താൽപ്പര്യമെടുത്തു. ഉമ്മൻ ചാണ്ടിയെ അപമാനിക്കുന്ന കാര്യത്തിൽ കോടിയേരിയും പിണറായിക്ക് ഒപ്പം നിന്നു. അതിൻ്റെ ഫലമാണ് സ്വപ്ന സുരേഷിൽ നിന്നും പിണറായിക്ക് കിട്ടിയത്.ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് എഴുതാൻ പ്രേരിപ്പിച്ചു എന്ന് ദിവാകരൻ പറഞ്ഞാൽ അത് ഉദ്ദേശിക്കുന്നത് സി പി എമ്മിനെ തന്നെയാണ്. കാരണം റിപ്പോർട്ട് എഴുതിയത്. പിണറാ യി മുഖ്യമന്ത്രിയായ ശേഷമാണ്. അക്കാലത്ത് പിണറായിയുടെയും കോടിയേരിയുടെയും അപ്രമാധിത്വം തുടരുകയായിരുന്നു. ഇക്കാര്യം ആരെക്കാളധികം ദിവാകരന് അറിയാം. സോളാർ ചർച്ചകളിൽ ദിവാകരൻ സജീവമായി പങ്കെടുത്തു.ഉമ്മൻ ചാണ്ടിയെ അപമാനിക്കാൻ ഒരു കെട്ടുകഥ ഉണ്ടാക്കുന്നതിനോട് പല സി പി എം നേതാക്കൾക്കും താൽപ്പര്യം ഉണ്ടായിരുന്നില്ല.എന്നാൽ ജനങ്ങളുമായി ഇഴുകി ചേർന്ന് ഉമ്മൻ ചാണ്ടി നടത്തിയ പ്രവർത്തനങ്ങളും കെ.എം.മാണിയുടെ കാരുണ്യ പദ്ധതിയും സി പി എമ്മിനെ ശരിക്കും ഭയപ്പെടുത്തി. ഏതുവിധേനയും ഉമ്മൻ ചാണ്ടിയുടെ സർക്കാരിനെ ഇല്ലാതാക്കാൻ പിണറായി തീരുമാനിച്ചു. ടി.പി. കേസിൽ നിന്നും ഊരുകയും വേണം. അതിന്റെ പ്രതിഫലനമായിരുന്നു സോളാർ കേസ്.രമേശ് ചെന്നിത്തലയും അന്ന് ഇടതു മുന്നണിക്ക് ഒപ്പം ചേർന്നു. മുഖ്യമന്ത്രിയാകാൻ സാധിക്കാത്തതിലുള്ള ചെന്നിത്തലയുടെ ഇച്ഛാഭംഗം ആയിരുന്നു കാരണം. ഉമ്മൻ ചാണ്ടിക്കെ തിരെ ഗുണ്ടുകൾ മിനുക്കുന്നതിൽ ചെന്നിത്തല വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയുന്നതല്ല.ചെന്നിത്തലയാണ് കോന്നി സ്വദേശിയായ ക്വാറി മുതലാളിയെ ഉമ്മൻ ചാണ്ടിക്കെതിരെ രംഗത്തിറക്കിയതെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. ഏതായാലും ചെന്നിത്തല രംഗം കൊഴുപ്പിച്ചു. സോളാർ രഹസ്യങ്ങളിൽ പലതും ഉമ്മൻ ചാണ്ടിക്കെതിരെ സി പി എമ്മിന് ചോർത്തി നൽകിയത് ചെന്നിത്തലയാണെന്ന് ഇന്നും എ ഗ്രൂപ്പുകാർ വിശ്വസിക്കുന്നു.
മുൻ മന്ത്രി കെ ബാബുവാണ് ജസ്റ്റിസ് ശിവരാജനെ ആനയിച്ചു കൊണ്ടുവന്ന് ഉമ്മൻ ചാണ്ടിയെ തകർത്തത്. പരിണിതപ്രജ്ഞനായ ഉമ്മൻ ചാണ്ടി സ്ത്രീ പീഡനം നടത്തിയെന്ന് വരെ മുൻ ജഡ്ജി എഴുതി കൂട്ടി.ഒരു മനുഷ്യനെ അപമാനിക്കുന്നതിൻ്റെ പരമാവധി അപമാനിച്ചു. സോളാർ കേസിലെ നീല രംഗങ്ങൾ റിപ്പോർട്ടിൻ്റെ ഭാഗമാക്കി മുഖ്യമന്ത്രിക്ക് നൽകിയതോടെ നായകന് പുനർ നിയമനം കിട്ടി. ഇതോടെ മുൻ മന്ത്രി കെ.ബാബുവും സംശയദൃഷ്ടിയിലായി. കെ.ബാബു ഉമ്മൻ ചാണ്ടിയിൽ നിന്നും അകന്നു കഴിയുന്ന കാലത്താണ് ശിവരാജൻ റിപ്പോർട്ട് സമർപ്പിച്ചത്. ഉമ്മൻ ചാണ്ടി തന്നെ സഹായിച്ചില്ലെന്ന ചിന്തയിലായിരുന്നു. ബാബു. അന്ന് കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്നും ബാബു ഏറെക്കുറെ ഔട്ടായിരുന്നു. അങ്ങനെ ഉമ്മൻ ചാണ്ടിയെ പകരം വീട്ടുകയായിരുന്നു എന്ന് കരുതുന്നവരുമുണ്ട്.ജഡ്ജിമാർക്ക് പുനർ നിയമനം നൽകുന്ന പ്രവണത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവർ എക്കാലവും രാഷ്ട്രീയ നേതൃത്വവുമായി സമരസപ്പെട്ടു പോകാറാണ് പതിവ്. രാഷ്ട്രീയക്കാരുമായുള്ള ബന്ധം ജുഡീഷ്യൽ ഓഫീസർമാരെ എക്കാലവും സഹായിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിമാർ വിരമിക്കുമ്പോൾ പുനർ നിയമനം നൽകുന്നത് പതിവാണെന്നും അത്തരം നടപടികൾ ആശാസ്യമല്ലെന്നും പണ്ട് പി സി ജോർജ് പറഞ്ഞത് വെറുതെയല്ല.
ജസ്റ്റിസ് ശിവരാജൻ കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയാണ്. അദ്ദേഹത്തെ സോളാർ കമ്മീഷനായി നിയമിച്ചത് മുൻ മന്ത്രി കെ ബാബുവാണ്. ഉമ്മൻ ചാണ്ടിക്ക് വേണ്ടിയായിരുന്നു ബാബുവിന്റെ തീരുമാനം. അന്നത്തെ അഡ്വക്കേറ്റ് ജനറൽ അടുത്തിടെ അന്തരിച്ച ദണ്ഡപാണിക്ക് ശിവരാജനെ നിയമിക്കാൻ താത്പര്യമുണ്ടായിരുന്നില്ല. മുൻ ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് വി .പി .മോഹൻകുമാറിനെ നിയമിക്കാനായിരുന്നു ദണ്ഡപാണിക്ക് താത്പര്യം. എന്നാൽ കാസർകോടുകാരനായ മോഹൻകുമാറിന് കെ കരുണാകരനുമായി അടുപ്പമുണ്ടായിരുന്നു എന്ന കാരണത്താലായിരുന്നു ഉമ്മൻ ചാണ്ടി അതിന് സമ്മതിക്കാതിരുന്നത്. കരുണാകരൻ്റെ പേരിൽ ചെന്നിത്തല മോഹൻകുമാരിനെ ബന്ധപ്പെടാൻ സാധ്യതയുണ്ടെന്ന് ബാബു ഉമ്മൻ ചാണ്ടിക്ക് പറഞ്ഞു കൊടുത്തതോടെയാണ് മോഹൻകുമാർ പുറത്തായത്.
സർക്കാർ മാറി വന്നപ്പോൾ ജ. ശിവരാജൻ കാലുമാറി എന്നാണ് കോൺഗ്രസുകാർ പറയുന്നത്. അതെന്തായാലും സോളാർ കമ്മീഷൻ ഉമ്മൻ ചാണ്ടിക്ക് വളരെ ക്ഷീണമുണ്ടാക്കി. ഇരയുടെ കത്ത് റിപ്പോർട്ടിന്റെ ഭാഗമാക്കിയതോടെ ഉമ്മൻ ചാണ്ടിയുടെ സൽപ്പേര് തന്നെ ഇല്ലാതായി. അദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണം വരെ ഉയർന്നു. ഇതെല്ലാം സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. കാരണം അത്രയേറെ ജനകീയ അടിത്തറയുള്ള നേതാവാണ് ഉമ്മൻചാണ്ടി. തീരെ വിശ്വാസ്യതയില്ലാത്ത ഒരു സ്ത്രീയുടെ കത്ത് എന്തിന് റിപ്പോർട്ടിന്റെ ഭാഗമാക്കി എന്ന് ചോദിക്കുന്നവർ നിരവധിയാണ്. അവിടെയാണ് സൽപേര് മൗലികാവകാശമാണെന്ന ഹൈക്കോടതി വിധിയുടെ പ്രസക്തി.ശിവരാജൻ റിപ്പോർട്ടിലെ നിഗമനങ്ങൾ കോടതി തള്ളിയതോടെ ചോദ്യം ചെയ്യപ്പെട്ടത് റിപ്പോർട്ടിന്റെ വിശ്വാസ്യതയാണ്. അതായത് സോളാർ കമ്മീഷന്റെ നിഗമനങ്ങളിൽ പക്ഷപാതം ഉണ്ടായിരുന്നു എന്നാണ് കേരളത്തിന്റെ പരമോന്നതകോടതി കരുതുന്നത്. ഇത് തീർത്തും തെറ്റായ ഒരു പ്രവണതയാണ്. ഒരു ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തൽ കോടതി കളയുന്നത് ഒരു പക്ഷേ ആദ്യത്തെ സംഭവമായിരിക്കാം.
കെ ബാബുവിന് സംഭവിച്ച തന്ത്രപരമായ പിഴവാണ് ഉമ്മൻ ചാണ്ടിയെ നശിപ്പിച്ചത്. എന്നാൽഇതിൻ്റെ ഫലം ബാബു അനുഭവിച്ചു. സാധാരണ ഇലക്ഷൻ കേസുകൾ വർഷങ്ങളെടുത്താണ് പൂർത്തിയാക്കാറുള്ളത്.ഇവിടെ എം.സ്വരാജിൻ്റെ പരാതിക്കെതിരെ കോടതിയിൽ പോയത് കെ.ബാബുവാണ്. അദ്ദേഹം കോടതിയെ സമീപിച്ചതുകൊണ്ടാണ് ഹൈക്കോടതിയിൽ നിന്നും ബാബുവിനെതിരെ നിരീക്ഷണമുണ്ടായത്. ഇടക്കാല ഉത്തരവുണ്ടായത്. വിദഗ്ദ്ധ നിയമോപദേശം ലഭിക്കാത്തതു കൊണ്ടാണ് തന്ത്രശാലിയായ ബാബുവിന് ഇങ്ങനെ ഒരു അബദ്ധം സംഭവിച്ചത്. ഏതായാലും കന്മീഷൻ പണം വാങ്ങിയെന്നതിൻ്റെ തെളിവ് ദിവാകരൻ്റെ കൈയിലുണ്ടാവണം. ടി പി കേസിൽ പിണറായിക്കെതിരെ ഉമ്മൻ ചാണ്ടിയുടെ കൈയിൽ തെളിവുമുണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. അന്ന് ഇൻറലിജൻസ് മേധാവിയായിരുന്ന ടി.പി.സെൻകുമാറാണ് ഇത് മുഖ്യമന്ത്രിക്ക് സംഘടിപ്പിച്ച് നൽകിയത്. പിണറായി അധികാരത്തിലെത്തിയപ്പോൾ ആദ്യം കഥ കഴിക്കപ്പെട്ടത് സെൻകുമാറിനെയാണ്.