പത്താന്‍കോട്ട് ഭീകരാക്രമണം: പാകിസ്ഥാനില്‍ നാലുപേര്‍ പിടിയില്‍

ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ നടത്തിയ റെയ്ഡില്‍ നാലുപേര്‍ പിടിയിലായി. ഇവരെ പിടികൂടിയത് ഗുര്‍ജന്‍വാല, ഝലം, ബഹവല്‍പുര്‍ എന്നിവിടങ്ങളില്‍ നിന്നാണ്. ഇന്ത്യന്‍ സേന വധിച്ച ആറു ഭീകരരുടെ ഡി.എന്‍.എ സാമ്പിളുകളും ഭീകരര്‍ ഫോണില്‍ സംസാരിച്ച ശബ്ദ രേഖകളും ഇന്ത്യ കൈമാറിയിരുന്നു. പ്രത്യക്ഷമോ പരോക്ഷമോ ആയ അറസ്റ്റിലായവര്‍ക്ക് ആക്രമണവുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. അതേ സമയം തെളിവുകളുടെ ഭാഗമായി ഇന്ത്യ നല്‍കിയ ഫോണ്‍ നമ്പരുകള്‍ കണ്ടെത്താനായില്ലെന്നും ആനമ്പരുകള്‍ പാക്കിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തവയല്ലെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. ഇന്ത്യപാക് സെക്രട്ടറിതല ചര്‍ച്ചയെക്കുറിച്ച് തീരുമാനമെടുക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി ഡല്‍ഹിയില്‍ രാജ്‌നാഥ് സിംഗിന്റെ വസതിയില്‍ വച്ച് കൂടിക്കാഴ്ച നടത്തി.പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉന്നതതല സംയുക്ത അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്.ഐ.എ), രഹസ്യാന്വേഷണ വിഭാഗം (ഐ.എസ്.ഐ), ഭീകരവാദ വിരുദ്ധ വിഭാഗം (സി.ടി.ഡി) എന്നിവ ചേര്‍ന്നതാണ് അന്വേഷണ സംഘം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha