ഐ.എസി ന്റെ ഖജനാവ് തകര്‍ത്ത് യുഎസ് സൈന്യം

ഇറാഖില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ പണം സൂക്ഷിച്ചിരുന്ന കെട്ടിടങ്ങള്‍ യുഎസ് സൈന്യം വ്യോമാക്രമണത്തിലൂടെ തകര്‍ത്തു. യുദ്ധ ആവശ്യങ്ങള്‍ക്കും മറ്റുമായി സൂക്ഷിച്ചിരുന്ന കറന്‍സികളായിരുന്നു ഇത്. എത്ര കോടിയുടെ കറന്‍സി നശിപ്പിച്ചുവെന്ന് വ്യക്തമായിട്ടില്ല. മൊസൂളിലെ ഐഎസ് കേന്ദ്രത്തില്‍ ഞായറാഴ്ചയായിരുന്നു ആക്രമണം. ഏതുതരം കറന്‍സിയാണ് നശിപ്പിച്ചതെന്നും അറിവായിട്ടില്ല.
മൊസൂളിലെ ഐഎസിന്റെ ട്രഷറിയുടെ പ്രവര്‍ത്തനം കഴിഞ്ഞ കുറെ മാസങ്ങളായി യുഎസ് സൈന്യം നിരീക്ഷിച്ചു വരികയായിരുന്നു. ഇവിടം ജനവാസ മേഖലയായതിനാല്‍ ദിവസങ്ങളോളം നിരീക്ഷിച്ചതിനു ശേഷം ജനസാന്ദ്രത കുറഞ്ഞ സമയം നോക്കിയാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സൈന്യം അറിയിച്ചു. ആക്രമണത്തില്‍ ഏഴു സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടു.
ഇറാഖില്‍ സ്വന്തം സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പൊക്കാനുള്ള ഐഎസിന്റെ ഉദ്ദേശം തകര്‍ക്കാനാണ് യുഎസ് ശ്രമം. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഐഎസിന്റെ എണ്ണ കൊണ്ടുപോകുന്ന ട്രക്കുകളും എണ്ണ കിണറുകളും യുഎസ് വ്യോമസേന ആക്രമിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha