എയര്‍ ഫ്രാന്‍സ് വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ മൃതദേഹം

പാരീസിലെ ഒര്‍ലി വിമാനത്താവളത്തില്‍ എയര്‍ ഫ്രാന്‍സ് വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ മൃതദേഹം കണ്ടെത്തി തിങ്കളാഴ്ച്ച സംഭവം. ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബ്രസീലില്‍ നിന്നൂം എത്തിയ വിമാനം ബോയിംഗ് 777 വിമാനം സുരഷക്കാ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാരീസ് ഫോറന്‍സിക് സ്ഥാപനത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
2013ലും സമാനമായ സംഭവം നടന്നിരുന്നു. കാമറൂണിലെ ചാള്‍സ് ഡീ ഗള്ളി വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ നിന്ന് ഒരു മൃതദേഹം ലഭിച്ചിരുന്നു. വിമാനത്തില്‍ ഒളിച്ചു യാത്ര ചെയ്യാന്‍ ശ്രമിച്ചയാളാണ് ലാന്‍ഡിംഗ് ഗിയറിനുള്ളില്‍ കുടുങ്ങി മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha