Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

വിമാനത്തിനുള്ളില്‍ കമിതാക്കളുടെ വഴക്ക്; വിമാനം വൈകിപ്പിച്ചതിനാല്‍ ജീവനക്കാര്‍ കമിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

05 NOVEMBER 2025 07:13 PM IST
മലയാളി വാര്‍ത്ത

വിയറ്റ്‌നാമില്‍ നിന്ന് ഹോംഗോങ്ങിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിലാണ് നാടകീയ സംഭവം അരങ്ങേറിയത്. ഡിപ്പാര്‍ച്ചല്‍ ലോഞ്ചില്‍ നിന്ന് തുടങ്ങിയ വഴക്ക് വിമാനത്തിനുള്ളിലേക്കും എത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം വൈകിയാണ് വിമാനയാത്ര ആരംഭിച്ചത്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ലൈന്‍ ജീവനക്കാര്‍ ഖേദം പ്രകടപ്പിക്കുകയും ചെയ്തു.

തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും വേശ്യാലയങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെന്നും ആരോപിച്ചാണ് യുവതി കാമുകനുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടത്. ഇക്കാര്യങ്ങള്‍ എല്ലാവരും കേള്‍ക്കെ യുവതി ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. നാട്ടിലുള്ള എല്ലാവര്‍ക്കും നിങ്ങളുടെ സ്വഭാവത്തെ പറ്റി അറിയാമെന്നും യുവതി ശബ്ദമുയര്‍ത്തി പറഞ്ഞു. യുവതിയില്‍ നിന്ന് പലതവണ കാമുകന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടും ഇയാളെ തടഞ്ഞു നിര്‍ത്തി യുവതി വഴക്ക് പറയുകയായിരുന്നു. ഇതിനിടെ തന്റെ കാമുകിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും തന്നെ വഞ്ചിച്ചുവെന്നും യുവാവും ശബ്ദമുയര്‍ത്തി ആരോപിച്ചു.

പിന്നീട് ബോര്‍ഡിംഗ് ആരംഭിച്ചതോടെ വഴക്ക് വിമാനത്തിനുള്ളിലേക്കും വ്യാപിക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഇരുവരെയും വെവ്വേറെ സീറ്റുകളിലാണ് ഇരുത്തിയത്. എന്നാല്‍ കാമുകനടുത്ത് സീറ്റ് വേണമെന്ന് യുവതി വാശി പിടിച്ചു. ജീവനക്കാര്‍ക്ക് ആവശ്യം അംഗീകരിക്കാന്‍ കഴിയാതെ വന്നതോടെ യുവതി അവരുടെ നേര്‍ക്കും തിരിഞ്ഞു. ഒടുവില്‍ തര്‍ക്കം രൂക്ഷമായപ്പോള്‍ ജീവനക്കാരിലൊരാളെ തള്ളിയിട്ടു. നിലത്ത് വീണ ജീവനക്കാരി ഉടന്‍ എഴുന്നേറ്റ് വീണ്ടും യുവതിയോട് ശാന്തയാകാന്‍ ആവശ്യപ്പെട്ടു. പിന്നീട് എല്ലാവരും തന്നെ ബുദ്ധിമുട്ടിക്കുകയാണെന്ന് പറഞ്ഞ് യുവതി വിതുമ്പി കരഞ്ഞു. അതേസമയം യുവതിക്ക് മാനസിക സ്ഥിരതയില്ലെന്ന് ജീവനക്കാരോട് കാമുകന്‍ പറയുകയും ചെയ്യുന്നുണ്ട്. പ്രശ്‌നം മറ്റു യാത്രക്കാരെയും വലച്ചതോടെ ഗ്രൗണ്ട് സ്റ്റാഫിന്റെ സഹായത്തോടെ ജീവനക്കാര്‍ കമിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (2 hours ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (2 hours ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (2 hours ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (2 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (3 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (3 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (3 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (4 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (4 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (4 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (5 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (5 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (5 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

Malayali Vartha Recommends