ഗാസയില്‍ നേരിട്ട് സഹായമെത്തിച്ച് അമേരിക്ക; 38,000 ഭക്ഷണപ്പൊതികൾ പാരച്യൂട്ട് വഴി എത്തിച്ച, ഇസ്രായേലിന് നേരെ ഉയരുന്നത് രൂക്ഷ വിമർശനം...

യുദ്ധക്കെടുതിയും പട്ടിണിയും രൂക്ഷമായ ഗാസയില്‍ നേരിട്ട് സഹായമെത്തിച്ച് അമേരിക്ക. 38,000 ഭക്ഷണപ്പൊതികളാണ് പാരച്യൂട്ട് വഴി ഗാസ മുനമ്പിലെത്തിച്ചത്. ഇസ്രയേല്‍ - ഹമാസ് യുദ്ധത്തെ തുടര്‍ന്ന് പ്രദേശത്ത് പട്ടിണിയും പകര്‍ച്ചവ്യാധിയും വ്യാപിക്കുകയാണ്. സഹായവുമായി എത്തിയ ട്രക്കില്‍ നിന്നും ഭക്ഷണം വാങ്ങാനായി തടിച്ച് കൂടിയവര്‍ക്ക് നേരെ ഇസ്രയേല്‍ സേന നടത്തിയ വെടിവെപ്പില്‍ കഴിഞ്ഞ ദിവസം 100 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ഗാസയില്‍ ഭക്ഷണം നേരിട്ടത്തിക്കാന്‍ അമേരിക്ക തീരുമാനിച്ചത്.
നേരത്തെ ജോര്‍ദാനും ഈജിപ്തും ഫ്രാന്‍സും സമാനമായ രീതിയില്‍ പാരച്യൂട്ട് വഴി ഗാസയില്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ഇസ്രയേല്‍ യുദ്ധകാല മന്ത്രിസഭാംഗം ബെന്നി ഗാന്റ്‌സുമായി നാളെ കൂടിക്കാഴ്ച നടത്തും. യുഎസും ജോര്‍ദാന്റെ വ്യോമസേനയും സംയുക്തമായാണ് ഗാസയില്‍ ഭക്ഷണം എയര്‍ഡ്രോപ് ചെയ്തത്. സംഘര്‍ഷ ബാധിത മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. വരുന്ന ആഴ്ചകളിലും ജോര്‍ദാനുമായി ചേര്‍ന്ന് ഭക്ഷണം എയര്‍ഡ്രോപ് ചെയ്യുമെന്ന് യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു.
സംഘര്‍ഷം കാരണം ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് ആവശ്യമായ ആശ്വാസം നല്‍കുകയാണ് ലക്ഷ്യമെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, അമേരിക്കയുടെ പ്രവര്‍ത്തിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. യുദ്ധം നിര്‍ത്താന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് വേണ്ടതെന്നും നാമമാത്രമായ ഭക്ഷണ വിതരണം പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും വിമര്‍ശനം ഉയരുന്നു.
അമേരിക്കയുടെ സി-130 വിമാനങ്ങള്‍ ഗാസയുടെ, തീരപ്രദേശത്ത് 38,000ത്തിലധികം പാക്കറ്റ് ഭക്ഷണമാണ് എത്തിച്ചത്. കഴിഞ്ഞ ദിവസം വടക്കന്‍ ഗാസയില്‍ ഭക്ഷണത്തിന് കാത്ത് നില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം അഴിച്ചുവിടുകയും 116 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗാസയില്‍ എയര്‍ ഡ്രോപ്പ് വഴി സഹായം എത്തിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിക്കുകയായിരുന്നു.
ജോര്‍ദാനുമായി സഹകരിച്ച് അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഒന്നിലധികം എയര്‍ഡ്രോപ്പുകള്‍ അമേരിക്ക നടത്തുമെന്ന് യു.എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത സ്ഥലങ്ങളിലേക്ക് ട്രക്കുകളേക്കാള്‍ വേഗത്തില്‍ വിമാനങ്ങള്‍ക്ക് സഹയാം എത്തിക്കാന്‍ കഴിയുമെന്നതിനാല്‍ എയര്‍ഡ്രോപ്പാണ് കൂടുതല്‍ ഫലപ്രദം. അതേസമയം, എയര്‍ഡ്രോപ്പുകള്‍ക്ക് പരിധിയുണ്ടെന്നും ഭൂമിയിലൂടെ നല്‍കുന്ന അത്രയും എണ്ണം എത്തിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈപ്രസില്‍നിന്ന് കടല്‍ മാര്‍ഗവും സഹായം എത്തിക്കാന്‍ അമേരിക്ക ശ്രമിക്കുന്നുണ്ട്.
ഒക്ടോബര്‍ ഏഴിന് ശേഷം ഗാസയിലേയ്ക്ക് ഭക്ഷണം, വെള്ളം, മരുന്ന്, മറ്റു അവശ്യ വസ്തുക്കള്‍ എന്നിവ എത്തിക്കുന്നതില്‍ കടുത്ത നിയന്ത്രണമാണ് ഇസ്രായേല്‍ കൊണ്ടുവന്നിട്ടുള്ളത്. റഫ, ഇസ്രായേലിന്റെ കരേം അബുസലേം അതിര്‍ത്തികള്‍ വഴി ഈജിപ്തില്‍നിന്ന് ചെറിയ രീതിയിലുള്ള സഹായം മാത്രമാണ് അനുവദിക്കുന്നത്. ഇത് ഗസ്സയുടെ ആവശ്യത്തിന്റെ കുറഞ്ഞ ശതമാനം മാത്രമാണ്. ഇതിനാല്‍ തന്നെ 15 ലക്ഷത്തോളം ജനങ്ങള്‍ വലിയ ദുരിതത്തിലൂടെയാണ് കടന്നു പോകുന്നത്.
എന്നാല്‍, അമേരിക്കയുടെ സഹായ വിതരണം കാര്യക്ഷമമല്ലെന്നും പബ്ലിക് റിലേഷന്റെ ഭാഗമാണെന്നുമുള്ള വിമര്‍ശനം വലിയ രീതിയില്‍ ഉയരുന്നുണ്ട്. ഒരു ഭാഗത്ത് ഇസ്രായേലിന് ആയുധവും മറ്റും നല്‍കി ആസൂത്രിത വംശഹത്യക്ക് കൂട്ടുനില്‍ക്കുകയും മറുഭാഗത്ത് ചെറിയ രീതിയില്‍ ഭക്ഷണം വിതരണം ചെയ്ത് ഇരകള്‍ക്കൊപ്പമാണ് തങ്ങളെന്ന് സഹതപിക്കുകയും ചെയ്യുകയാണ് പ്രസിഡന്റ് ജോ ബൈഡന്‍.
കൂടുതല്‍ സഹായം എത്തിക്കുന്നതിന് ഇസ്രായേലിനെ നിര്‍ബന്ധിപ്പിക്കാന്‍ യു.എസിന് കഴിവുണ്ട്. അത് ചെയ്യാതിരിക്കുന്നതിലൂടെ തങ്ങളുടെ വസ്തുക്കളെയും ആളുകളെയും അപകടത്തിലാക്കുകയും ഗാസയില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ട്ടിക്കുകയുമാണെന്ന്, ഹാര്‍ഡന്‍ പ്രതികരിച്ചിരുന്നു. സഹായം എത്തിക്കാനായി ഗാസയിലേയ്ക്കുള്ള. എല്ലാ അതിര്‍ത്തികളും ഇസ്രായേല്‍ തുറക്കുന്നുവെന്ന് ഉറപ്പാക്കാന്‍ യു.എസും യു.കെയും മറ്റുള്ളവരും പ്രവര്‍ത്തിക്കണമെന്ന് യു.കെ ആസ്ഥാനമായുള്ള ചാരിറ്റി മെഡിക്കല്‍ എയ്ഡ് ഫോര്‍ ഫലസ്തീന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha