ഐ.എസിന്റെ വേരറുക്കും: ഒബാമ

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടിക്ക് ആഹ്വാനം നല്‍കി യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. ഐ.എസിന്റെ വേരറുക്കും, ലോകചരിത്രത്തിലെ ഏറ്റവും മികച്ച പോരാളികളാണ് യു.എസ് സൈന്യം. ഐ.എസ് അമേരിക്കയുടെ നിലനില്‍പ്പിന് ഭീഷണിയല്ല. ഐ.എസിനെതിരായ പോരാട്ടം മൂന്നാം ലോകമഹായുദ്ധമല്ലെന്നും ഒബാമ പറഞ്ഞു. ക്യാപിറ്റോള്‍ ഹില്ലില്‍ കോണ്‍ഗ്രസ് അംഗങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ സ്‌റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രസംഗത്തിലാണ് ഒബാമ ഐ.എസിനെതിരെ ആഞ്ഞടിച്ചത്. ക്യാപിറ്റോളില്‍ നടത്തുന്ന അവസാന സ്‌റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രസംഗമാണ് ഒബാമയുടേത്.
ലോകത്തിനു മുന്നില്‍ അവതരിപ്പിക്കേണ്ടത് അമേരിക്കയുടെ നല്ല മുഖമാണ്. നല്ല നേതൃത്വമെന്നത് സൈനിക ശക്തി ബുദ്ധിപരമായി വിന്യസിക്കുന്നതും ലോകത്തെ നല്ല രീതിയില്‍ നയിക്കുന്നതുമാണ്. മുസ്ലീം ജനതയെ അപമാനിക്കുകയും പള്ളികള്‍ തകര്‍ക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വം അമേരിക്കയ്ക്ക് സുരക്ഷിതമല്ല. ലോകത്തിനു മുന്നില്‍ അമേരിക്കയെ ചെറുതാക്കി കാണിക്കാനും നമ്മുടെ ലക്ഷ്യങ്ങള്‍ നേടുന്നതിന് തടസ്സം സൃഷ്ടിക്കാനുമേ ഉപകരിക്കൂ. രാഷ്ട്രീയത്തില്‍ പണത്തിന്റെ സ്വാധീനം കുറയ്ക്കാന്‍ കഴിയണമെന്നും ഒബാമ പറഞ്ഞു.
അവസാന വര്‍ഷത്തില്‍ താന്‍ നടത്തുന്ന പ്രസംഗത്തില്‍ അമേരിക്കയുടെ അടുത്ത വര്‍ഷത്തെ കുറിച്ച് പരാമര്‍ശിക്കാനല്ല ആഗ്രഹിക്കുന്നത്. അടുത്ത അഞ്ചോ, പത്തോ അതിനപ്പുറവുമുള്ള കാലത്തെയാണ് താന്‍ ശ്രദ്ധിക്കുന്നത്. രാജ്യത്തിന്റെ ഭാവിയില്‍ ശ്രദ്ധയൂന്നനാണ് ആഗ്രഹിക്കുന്നതെന്നും ഒബാമ പറഞ്ഞു. കുടിയേറ്റം, തോക്ക് നിയന്ത്രണം, തുല്യ വേതനം, ശമ്പളത്തോടുകൂടിയുള്ള അവധി, കുറഞ്ഞ വേതനം വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ പുരോഗതി നേടാന്‍ തന്റെ ഭരണകാലത്ത് കഴിഞ്ഞതായി ഒബാമ അവകാശപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha