Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

റമദാനിൽ ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ, മാനുഷിക സഹായത്തിനായി കാത്തുനിന്നവർക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 11 ഫലസ്തീനികൾ കൊല്ലപ്പെട്ടു...!! നിരവധി പേർക്ക് പരിക്ക്

13 MARCH 2024 05:49 PM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

റമദാൻവൃതം തുടങ്ങിയെങ്കിലും ഗാസയിൽ തുടരുന്ന ആക്രമണം കടുപ്പിക്കുകയാണ് ഇസ്രയേൽ. കഴിഞ്ഞ ദിവസം വടക്കൻ ഗാസയിൽ മാനുഷിക സഹായത്തിനായി കാത്തുനിന്ന ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം നടത്തി. 11 ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാനുഷിക സഹായത്തിനായി കാത്തുനിന്നവർക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തുന്നത് ഇതാദ്യമല്ല. മുമ്പും ആക്രമണം നടത്തിയിരുന്നു. ഇത്തരത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 ആയെന്നും 1300 പേർക്ക് പരിക്കേറ്റതായും പ്രസ്താവനയിൽ വ്യക്തമാക്കി.

കുവൈത്ത് റൗണ്ട് എബൗട്ടിന് സമീപം സഹായം സ്വീകരിക്കാൻ കാത്തുനിന്ന ഫലസ്തീനികൾക്ക് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന് ഗസ്സയിലെ സർക്കാർ മീഡിയ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു. ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 31,184 പലസ്തീൻകാർ കൊല്ലപ്പെട്ടു. 72,889 പേർക്കു പരുക്കേറ്റു. കഴിഞ്ഞമാസം അൽറാശിദ് സ്ട്രീറ്റിലെ നാബുലിസി റൗണ്ട് എബൗട്ടിൽ സഹായ ട്രക്കുകളിൽ ഭക്ഷണമെത്തുന്നതും കാത്തുനിന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്കു നേരെ ഇസ്രായേൽ വെടിവെപ്പ് നടത്തുകയും 115ലധികം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഇതിനെതിരെ ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും രംഗത്തുവന്നിരുന്നു. അതിനിടെ, തിങ്കളാഴ്ച രാത്രി ഇസ്രയേൽ യുദ്ധവിമാനങ്ങൾ ലബനനിലെ ബെക്കാ വാലിയിലെ 2 ഹിസ്ബുല്ല താവളങ്ങൾ തകർത്തു. ഇതിന് തിരിച്ചടിയായി ഇന്നലെ രാവിലെ വടക്കൻ ഇസ്രയേലിലെ സൈനിക പോസ്റ്റുകൾക്കു നേരെ നൂറിലേറെ റോക്കറ്റുകൾ തൊടുത്തതായി ഹിസ്ബുല്ല അവകാശപ്പെട്ടു. തിങ്കളാഴ്ച ചെങ്കടലിൽ യെമനിലെ ഹൂതികൾ സിംഗപ്പൂർ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിനുനേരെ മിസൈലാക്രമണം നടത്തിയെങ്കിലും കേടുപാടില്ല.

ഗാസയിൽ വെടിനിർത്തൽ സാധ്യത വിദൂരമാണെന്നും സ്ഥിതി സങ്കീർണമായി തുടരുന്നുവെന്നും മധ്യസ്ഥരായ ഖത്തർ വെളിപ്പെടുത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ കടുത്ത ജനരോഷമുണ്ടെന്നും അദ്ദേഹം എത്രനാൾ അധികാരത്തിൽ തുടരുമെന്ന് ഉറപ്പില്ലെന്നും യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഗാസ യുദ്ധത്തിനു മുൻപുള്ളതിനെക്കാൾ വലിയ അതൃപ്തിയാണു ജനങ്ങൾക്കിടയിലുള്ളത്. ബന്ദികളുടെ മോചനത്തിലൂടെ ഗാസയിൽ വെടിനിർത്തൽ സാധ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം യുദ്ധഭൂമിയിലെ ദുരിതങ്ങൾക്കു നടുവിൽ റമസാൻ വ്രതം ആരംഭിച്ച ഗാസയിലേക്ക് 200 ടൺ ഭക്ഷ്യവസ്തുക്കളുമായി സൈപ്രസിൽനിന്ന് ആദ്യ കപ്പൽ പുറപ്പെട്ടു. ഗാസയിൽ നിന്ന് 200 കിലോമീറ്റർ അകലെ മെഡിറ്ററേനിയൻ കടലിലുള്ള ദ്വീപ് രാഷ്ട്രമാണ് സൈപ്രസ്. കരമാർഗം ദുഷ്കരമായ സാഹചര്യത്തിലാണു യുഎഇയുടെ ധനസഹായത്താൽ യുഎസ് പിന്തുണയുള്ള ജീവകാരുണ്യസംഘടന വേൾഡ് സെൻട്രൽ കിച്ചൻ (ഡബ്ല്യൂസികെ) കപ്പൽ വഴി സഹായമെത്തിക്കുന്നത്.

ഗാസയിൽ തുറമുഖമില്ലാത്തതിനാൽ, യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് താൽക്കാലികമായി നിർമിക്കുന്ന ജെട്ടിയിലാവും കപ്പലടുക്കുക. അതിനിടെ, ഭക്ഷണവും മരുന്നുമായി ലോകാരോഗ്യസംഘടനയുടെ ദൗത്യസംഘം വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയിലെത്തി. അൽ ഷിഫയിലടക്കം 2000 ആരോഗ്യപ്രവർത്തകർ പട്ടിണിയിലാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. യുഎൻ ഏജൻസികളെ അടക്കം പുറമേനിന്ന് ആരെയും വടക്കൻ ഗാസയിൽ പ്രവേശിക്കാൻ ഇസ്രയേൽ സൈന്യം അനുവദിക്കാത്തതിനാൽ മേഖലയിൽ ക്ഷാമമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (11 minutes ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (37 minutes ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (50 minutes ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (1 hour ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (5 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (7 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (7 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (7 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (9 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (9 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (9 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (9 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (10 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

Malayali Vartha Recommends