Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

03 JULY 2026 02:30 PM IST
മലയാളി വാര്‍ത്ത

More Stories...

'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ

 

ഒരു പതിറ്റാണ്ട് മുന്‍പ് ആരും തിരിഞ്ഞുനോക്കാതിരുന്ന, 'ലാഭകരമാകില്ല' എന്ന് എഴുതിത്തള്ളിയ ഒരു പദ്ധതി ഇന്ന് ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയെക്കൊണ്ട് കോടികള്‍ ഇറക്കാന്‍ കെല്‍പ്പുള്ള കമ്പനിയായി മാറുകയാണ്. കേരളത്തില്‍ വിഴിഞ്ഞം ചര്‍ച്ചയാകുന്നത് ഓഹരി കൈമാറ്റത്തിന്റെ പേരിലാണെങ്കില്‍ ദേശീയ തലത്തില്‍ വിഷയം ചര്‍ച്ചകളില്‍ നിറയുന്നത്, ലാഭകരമല്ലെന്ന് കണ്ട് ഏറ്റെടുക്കാന്‍ പലരും മടിച്ച പദ്ധതി ഏറ്റെടുത്ത് വിജയിപ്പിച്ച അദാനിയുടെ മികവിന്റെ പേരിലാണ്.

 


വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാനുള്ള അദാനിയുടെ നടപടി കൂടുതല്‍ വിവാദമാകുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാതെ ഓഹരി കൈമാറാനുള്ള നീക്കത്തിനെതിരെ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു കഴിഞ്ഞു. എന്നാല്‍, ഓഹരി ഇടപാടുമായി മുന്നോട്ടു പോകാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. ഇതിനായി ന്യായീകരണങ്ങളും നിരത്തുകയാണ് അദാനി ഗ്രൂപ്പ് അധികൃതര്‍.

 

 

പ്രതിപക്ഷം ഉയര്‍ത്തുന്ന വാദങ്ങളെ ഖണ്ഡിക്കുന്ന വിധത്തിലാണ് വിഷയത്തില്‍ അദാനി ഗ്രൂപ്പിന്റെ പ്രതികരണം. എം.എസ്.സി കപ്പല്‍ കമ്പനിക്ക് 13,000കോടിയുടെ ഓഹരി കൈമാറിയാലും വിഴിഞ്ഞം തുറമുഖത്തെ എല്ലാ ടെര്‍മിനലും അവര്‍ക്ക് നല്‍കില്ലെന്ന വാദമാണ് കുത്തകയാകുമെന്ന വാദത്തെ പ്രതിരോധിച്ചുകൊണ്ട് അവര്‍ വിശദീകരിക്കുന്നത്.

ഒരു ടെര്‍മിനല്‍ മാത്രമേ നല്‍കൂവെന്നാണ് അദാനിഗ്രൂപ്പിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. നിലവില്‍ രണ്ട് ടെര്‍മിനലുണ്ട്. അടുത്തഘട്ടങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ മൂന്നെണ്ണം സജ്ജമാവും. ഇതിലൊരു ടെര്‍മിനലായിരിക്കും എം.എസ്.സിയുടെ മാത്രമായ ഓപ്പറേഷന് വിട്ടുകൊടുക്കുന്നത്. മറ്റു ടെര്‍മിനലുകളില്‍ ഏത് കമ്പനിയുടെ കപ്പലുകള്‍ക്കും വരാം. അഞ്ചു ടെര്‍മിനലുള്ളഗുജറാത്തിലെ മുന്ദ്ര തുറമുഖത്തും ഒരെണ്ണമാണ് എം.എസ്.സിക്ക് കൈമാറിയത്.

നിയമപ്രകാരമാണ് ഓഹരി കൈമാറ്റമെന്നും ഇതിലൂടെ തുറമുഖത്തിന്റെ തുടര്‍ വികസനം 2028ല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അദാനി ഗ്രൂപ്പ് പറയുന്നു. ബാങ്ക് വായ്പയെടുക്കുന്നതിന് പകരം ഓഹരി കൈമാറ്റത്തിലൂടെ വികസനത്തിന് പണം കണ്ടെത്തുകയാണ് അദാനി. തുറമുഖ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ അദാനി 2454കോടിയാണ് മുടക്കേണ്ടിയിരുന്നത്. യഥാര്‍ത്ഥത്തില്‍ മുടക്കിയത് 6000കോടിയാണെന്ന് അദാനിഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. ശേഷിക്കുന്ന ഘട്ടങ്ങളില്‍ 16,000കോടിയാണ് അദാനി മുടക്കുന്നത്. മാസ്റ്റര്‍പ്ലാനില്‍ 9800 കോടിയായിരുന്നെങ്കിലും അധിക നിക്ഷേപം അദാനി പ്രഖ്യാപിക്കുകയായിരുന്നു. ഇതടക്കം 26,000കോടിയോളം നിക്ഷേപം അദാനി നടത്തും. ഇതിന്റെ 49 ശതമാനമാണ് എം.എസ്.സിയുമായുള്ള ഓഹരിയിടപാടിലൂടെ സമാഹരിക്കുന്നതെന്നാണ് വിശദീകരണം.

 

കൂടുതല്‍ കപ്പലുകളെത്തിക്കേണ്ട ബാദ്ധ്യതയും എം.എസ്.സിക്കാണ്. അതിനാലാണ് ഓഹരി കൈമാറ്റം തന്ത്രപരമാവുന്നത്.കണക്കുകള്‍ ഓട്ടോമേറ്റഡ് ആയതിനാല്‍ സര്‍ക്കാരിന് കിട്ടാനുള്ള വിഹിതത്തില്‍ കൃത്രിമം കാട്ടാനാവില്ല.മുന്ദ്ര, എന്നൂര്‍, മുംബയ് തുറമുഖങ്ങളില്‍ എം.എസ്.സിക്ക് ടെര്‍മിനലുണ്ട്. അതേസമയം, വിഴിഞ്ഞം തുറമുഖത്തു നിന്ന് അദാനിയെ നഷ്ടപരിഹാരം നല്‍കി സര്‍ക്കാര്‍ ഒഴിവാക്കിയാല്‍ എം.എസ്.സിയുമായുള്ള അവരുടെ ഓഹരിവില്‍പ്പന അപ്രസക്തമാവും. വല്ലാര്‍പാടം ടെര്‍മിനലില്‍ 85ശതമാനം ഓഹരിയും ഡി.പി വേള്‍ഡിനാണെന്ന് അദാനിഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികള്‍ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാനുള്ള അദാനിയുടെ നടപടിയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും. ഒപ്പം വിദഗ്ധ പരിശോധനയും നടത്തും. കരാറിന് സര്‍ക്കാര്‍ അതിവേഗം അനുമതി നല്‍കില്ല. എല്ലാം വ്യവസ്ഥകള്‍ അനുസരിച്ചാണ് നടക്കുന്നതെന്നും സര്‍ക്കാരിന്റെ അനുമതിക്ക് ശേഷം മാത്രമേ അന്തിമ കരാറിലേക്ക് പോകൂ എന്നുമാണ് അദാനിയുടെ നിലപാട്.


അതേസമയം, വിവാദം സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കി തന്നെ മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വിഴിഞ്ഞത്തെ എംഎസ്‌സി-അദാനി ഓഹരി കൈമാറ്റത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. മുന്‍കൂട്ടി അറിയിക്കാതെയുള്ള വിദേശ നിക്ഷേപ നീക്കത്തില്‍ അദാനി ഗ്രൂപ്പിനെയാണ് അതൃപ്തി അറിയിച്ചത്. ഓഹരി ഘടനയില്‍ മാറ്റം വേണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണമെന്നും തുടര്‍ തീരുമാനം കര്‍ശന പരിശോധനക്ക് ശേഷമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ സര്‍ക്കാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ (എ.വി.പി.പി.എല്‍) 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനമുണ്ടായത്. സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കണ്‍സഷന്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമായത്. സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമെ കണ്‍സഷെനയറുടെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ. കണ്‍സഷന്‍ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തില്‍ തുടര്‍ നിലപാട് സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (34 minutes ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (42 minutes ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (43 minutes ago)

മലയാളികൾ കരുതിയിരിക്കുക..  (51 minutes ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (1 hour ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (1 hour ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (2 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (2 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (2 hours ago)

ചടങ്ങിന് മൊസാദ് എത്തും..  (2 hours ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (2 hours ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (2 hours ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (2 hours ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (3 hours ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (3 hours ago)

Malayali Vartha Recommends