Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..


അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

റഫക്കു നേരെ ആക്രമണം ആസന്നമാണെന്ന സൂചന നൽകി ഇസ്രായേൽ പ്രതിരോധ മന്ത്രി...സിവിലിയൻ സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച് ​ യാതൊരു പദ്ധതിയും ഇസ്രായേൽ കൈമാറിയിട്ടില്ലെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ ​സെക്രട്ടറി...

14 MARCH 2024 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

റഫക്കു നേരെ ആക്രമണം ആസന്നമാണെന്ന സൂചന നൽകി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്​ ഗാലന്‍റ്. ആക്രമണം നടത്തും മുമ്പ്​ സിവിലിയൻ സുരക്ഷ ഉറപ്പാക്കുന്നതു സംബന്​ധിച്ച്​ യാതൊരു പദ്ധതിയും ഇസ്രായേൽ കൈമാറിയിട്ടില്ലെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ ​സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ പറഞ്ഞു. താൽക്കാലിക വെടിനിർത്തൽ നിർദേശം ഹമാസി​ന്‍റെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.റഫക്കു ​നേരെ ആക്രമണം നടത്താനുള്ള പദ്ധതി അന്തിമഘട്ടത്തിലാണെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി വ്യക്തമാക്കിയത്. ഒക്​ടോബർ ഏഴിന്‍റെ​ കുറ്റകൃത്യത്തിൽ പങ്കു​ചേർന്ന മുഴുവൻ പേരെയും ഗസ്സയിലും പുറത്തും ഉൻമൂലനം ചെയ്യുമെന്ന്​ ഗാലന്റ്​ പറഞ്ഞു. ലക്ഷങ്ങൾ അധിവസിക്കുന്ന റഫക്കു നേരെയുള്ള ആക്രമണം വലിയ മാനുഷിക ദുരന്തത്തിന്​ വഴിയൊരുക്കുമെന്ന മുന്നറിയിപ്പുമായി വീണ്ടും അമേരിക്ക. സിവിലിയൻ സുരക്ഷക്ക്​ കൃത്യമായ പദ്ധതി കാണാതെ ആക്രമണത്തിന്​ തുനിയരുതെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറിയും വ്യക്തമാക്കി.

 

എന്നാൽ അത്തരം ഒരു പദ്ധതി ഇതുവരെയും ഇസ്രായേൽ നൽകിയിട്ടില്ലെന്നും ബ്ലിങ്കന്‍ പറഞ്ഞു. ഗസ്സയിലേക്ക്​ കൂടുതൽ സഹായം ഉറപ്പാക്കാനും ബന്ദിമോചനത്തിനും താൽക്കാലിക വെടിനിർത്തൽ ആവശ്യമാണെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു. എന്നാൽ പുതിയ വെടിനിർത്തൽ കരാർ നിർദേശം ഹമാസി​ന്‍റെ നിലപാടിനെ ആശ്രയിച്ചിരിക്കുന്നതായും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.ഗസ്സയിലേക്ക്​ കൂടുതൽ സഹായം ​കൈമാറണമെന്ന ലോകരാജ്യങ്ങളുടെ അഭ്യർഥന ഇനിയും ഫലം കണ്ടില്ല. വടക്കൻ ഗസ്സയിൽ പട്ടിണി കൂടുതൽ വ്യാപകം. പോഷകാഹാര കുറവും നിർജലീകരണവും മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണവും കൂടുകയാണ്​. എയർഡ്രോപ്പും സമുദ്രം വഴിയുമുള്ള ഭക്ഷ്യസഹായവും ഗസ്സയുടെ ദുരിതം അകറ്റാൻ പര്യാപ്​തമല്ലെന്ന്​ ബ്രിട്ടൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ വ്യക്​തമാക്കി.

അതേ സമയം താൽക്കാലിക തുറമുഖത്തിന്​ രൂപം നൽകി സഹായം ലഭ്യമാക്കാനുള്ള നീക്കത്തിന്​ ഖത്തർ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയതായി അമേരിക്ക. തുറമുഖ നിർമാണത്തിന്​ സമയമെടുക്കുമെങ്കിലും കപ്പൽ മാർഗം സഹായ വിതരണത്തിനുള്ള നീക്കം ആരംഭിച്ചതായും വൈറ്റ്​ഹൗസ്​. കരമാർഗം കൂടുതൽ സഹായം ഗസ്സക്ക്​ കൈമാറാൻ യൂറോപ്യൻ യൂനിയനും മറ്റ്​ അഞ്ചു രാജ്യങ്ങളും സംയുക്​ത പ്രസ്​താവനയിൽ ഇസ്രായേലിനോട്​ ആവശ്യപ്പെട്ടു.ഗസ്സയിൽ സ്വാധീനമുള്ള ചില കുടുംബങ്ങളെ കൂട്ടുപിടിച്ച്​ സഹായവിതരണത്തിന്​ ബദൽ സംവിധാനം ഒരുക്കാനുള്ള ഇസ്രായേൽ നീക്കം പരാജയപ്പെട്ടു. ഗസ്സയിലെ സർക്കാർ സംവിധാനവുമായല്ലാതെ ആരുമായും സഹകരിക്കില്ലെന്ന്​ കുടുംബങ്ങൾ അറിയിച്ചതോടെയാണിത്​. ഇത്തരം കുൽസിത നീക്കങ്ങളിലൂടെ ഫലസ്​തീൻ ജനതയിൽ വേർതിരിവുണ്ടാക്കാൻ കഴിയില്ലെന്ന്​ ഹമാസ്​ മുന്നറിയിപ്പ്​ നൽകി.

 

റഫയിലെ ഭക്ഷ്യവിതരണ കേന്ദ്രത്തിനു നേർക്ക്​ നടന്ന ആക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും 22 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.ഗസ്സയിൽ സഹായത്തിനു കാത്തുനിന്നവർക്കു നേരെ ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ നിരവധി പേർക്ക്​ പരിക്ക്​. ഹിസ്​ബുല്ലയുടെ മിസൈൽ ആക്രമണത്തെ തുടർന്ന്​ രാത്രിയിലും ലബനനു നേർക്ക്​ ഇസ്രായേൽ വ്യോമാക്രമണമുണ്ടായി. യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക്​ നേരെ യു.എസ്​ , ബ്രിട്ടീഷ്​ ആക്രമണം ഇന്നലെയും തുടർന്നു.അതേസമയം നെതന്യാഹു സര്‍ക്കാറിന്റെ ഭാവി അപകടത്തിലാണെന്ന് വ്യക്തമാക്കുന്ന അമേരിക്കയുടെ വാര്‍ഷിക ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. സര്‍ക്കാറിനെതിരെ ഇസ്രയേലില്‍ വന്‍പ്രക്ഷോഭം ആസന്നമാണെന്നും ഹമാസിനെ തുരത്തുക എളുപ്പമല്ലെന്നും പ്രതിരോധം വര്‍ഷങ്ങള്‍ നീണ്ടേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണത്തിന് മറുപടിയെന്നോണം ലബനാനിലെ വിവിധ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ബാല്‍ബെക്കിലും ആക്രമണം നടന്നതായി ലബനാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യെമനിലെ അഞ്ചോളം ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടനും വ്യോമാക്രമണമുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളികൾ കരുതിയിരിക്കുക..  (2 minutes ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (21 minutes ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (34 minutes ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (1 hour ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (1 hour ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (1 hour ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (1 hour ago)

ചടങ്ങിന് മൊസാദ് എത്തും..  (1 hour ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (1 hour ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (2 hours ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (2 hours ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (2 hours ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (2 hours ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (3 hours ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends