പാക്കിസ്ഥാന്റെ ഇരട്ടത്താപ്പ് വീണ്ടും പുറത്ത്.. മോഡിക്ക് പിന്നാലെ ദാവൂദ് ഇബ്രാഹിമും നവാസ് ഷെരീഫിന്റെ അതിഥിയായെത്തി

കല്യാണമല്ലേ എല്ലാവരും വരട്ടെ എന്നാവും. എന്നാല്‍ തിരഞ്ഞ് നോക്കിയാല്‍ രാജ്യത്തിന് വേണ്ടപ്പെട്ടവരെയും അവിടെ കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അപ്രതീക്ഷിത പാകിസ്താന്‍ സന്ദര്‍ശനത്തിന് പിന്നാലെ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കുടുംബവീട്ടില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമമായ ഐ.ബി.എന്‍.7 ആണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്ത്യ തേടുന്ന കുപ്രസിദ്ധ കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം.
മോഡിക്ക് പിന്നാലെ പാക് പ്രധാനമന്ത്രി നവാസ് ഷെരിഫ് ദാവൂദ് ഇബ്രാഹിമിനും ആതിഥേയനായെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഡി മടങ്ങിയതിന്റെ പിറ്റേന്നാണ് ദാവൂദ് കുടുംബസമേതം റാവല്‍പിണ്ടി പാലസില്‍ പ്രധാനമന്ത്രിയുടെ കൊച്ചുമകള്‍ മെഹ്‌റൂണ്‍ നിസയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന് പാകിസ്ഥാനില്‍ എത്തിയത്. നിസയെ അനുഗ്രഹിച്ച മോഡി തനിക്കു പിന്നാലെയെത്തുന്ന അതിഥിയാരാണെന്ന് അറിയും മുന്‍പ് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.
മുംബൈയിലുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ബാല്‍ജീത് പര്‍മറില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്നാണ് ഐ.ബി.എന്‍.7 പറയുന്നത്. മുംബൈയില്‍ നിന്നുള്ള ഒരു ബസിനസ്സുകാരനും മറ്റ് ചിലരും ദാവൂദിനൊപ്പം ചടങ്ങില്‍ പങ്കെടുത്തതായി പറയുന്നു.
ദാവൂദ് ഒരു വലിയ വിവാഹവിരുന്നില്‍ പങ്കെടുക്കുന്ന വിവരം അടുത്ത അനുയായി ഛോട്ടാ ഷക്കീലില്‍ നിന്ന് രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ 26ന് നടക്കുന്ന ദാവൂദിന്റെ വിവാഹ വാര്‍ഷിക ആഘോഷമാണിതെന്നാണ് ഐ.ബിക്ക് ലഭിച്ച വിവരം. ഇനി അപ്രതീക്ഷിതമായി വല്ല കല്യാണത്തിനും പോയാല്‍ ആ ചങ്ങാതിയെയും കൂട്ടാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha