Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഭക്ഷണത്തിനായി വരിനിന്നവർക്കും നേരെ ഇസ്രായേൽ ആക്രമണം, മധ്യഗാസയിലെ അൽ നുസുറത്ത് അഭയാർഥി ക്യാമ്പിൽ ജനക്കൂട്ടത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു, ഗാസയിലേക്ക് കരമാർഗം ഉടൻ കൂടുതൽ സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യൻ പാർലമെൻറ് പ്രമേയം പാസാക്കി

15 MARCH 2024 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

ഗാസ സിറ്റിയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ സൈന്യം. ഗാസയിൽ അഭയാർഥി ക്യാമ്പുകൾക്കും ഭക്ഷണത്തിനായി വരിനിന്നവർക്കും നേരെ ഇസ്രായേൽ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം ഗാസയിൽ ഭക്ഷണത്തിന് കാത്തിരുന്നവർക്ക് നേരെ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ 21 പേരാണ് കൊല്ലപ്പെട്ടത്. മധ്യഗാസയിലെ അൽ നുസുറത്ത് അഭയാർഥി ക്യാമ്പിൽ ഭക്ഷണത്തിന് വരിനിന്ന ജനക്കൂട്ടത്തിന് നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.

ബുധനാഴ്ച വൈകിട്ട് ഗാസ സിറ്റിയിൽ ഭക്ഷണത്തിന് കാത്തുനിന്ന ജനക്കൂട്ടത്തിനുനേരെ നടത്തിയ വെടിവയ്പിൽ 6 പേരും കൊല്ലപ്പെടുകയും. 83 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. രാത്രി ഗസ്സയിലെ കുവൈത്ത് റൗണ്ടബൗട്ടിൽ ഭക്ഷണത്തിന് കാത്തിരുന്ന താമസക്കാർക്കു നേരെ ഇസ്രായേൽ സൈന്യം ഹെലികോപ്റ്ററിൽ നിന്ന്‌ വെടിയുതിർക്കുകയായിരുന്നു. ദുരിതപൂർണമായ സാഹചര്യത്തിലാണ് ഗാസയിലെ റമസാൻ വ്രതാനുഷ്ഠാനം.

ലക്ഷക്കണക്കിനു പലസ്തീൻകാർ അഭയാർഥി കൂടാരങ്ങളിൽ കഴിയുന്ന റഫായിൽ സമൂഹഅടുക്കളകളിൽ കുഞ്ഞുങ്ങൾ അടക്കം പ്ലാസ്റ്റിക് പാത്രങ്ങളുമായി ഭക്ഷണത്തിനു കാത്തുനിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഹമാസ് തട്ടിയെടുക്കുന്നുവെന്നാരോപിച്ചാണ് ഇസ്രയേൽ ഭക്ഷണവണ്ടികളെ വിലക്കിയത്. ആരോപണം ഹമാസ് നിഷേധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണങ്ങളിൽ 69 പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. 110 പേർക്കു പരുക്കേറ്റു. യുദ്ധം ആറാം മാസത്തിലെത്തി നിൽക്കവേ, യുഎൻ കണക്കുപ്രകാരം ഗാസയിലെ 5.67 ലക്ഷം ജനങ്ങൾ പട്ടിണിയിലാണ്. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 31,341 പലസ്തീൻകാർ കൊല്ലപ്പെട്ടു. 73134 പേർക്കു പരുക്കേറ്റു. ലക്ഷക്കണക്കിന് സിവിലിയൻ സമൂഹത്തിന്റെ സുരക്ഷ അപകടത്തിലാക്കുന്ന ആക്രമണം മേഖലയിൽ യുദ്ധവ്യാപനത്തിന് വഴിയൊരുക്കുമെന്ന് ഈജിപ്ത് ഉൾപ്പെടെ അറബ് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. ഗസ്സയിലേക്ക് കരമാർഗം ഉടൻ കൂടുതൽ സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യൻ പാർലമെൻറ് പ്രമേയം പാസാക്കി.

അമേരിക്ക ഉൾപ്പെടെ ലോക രാജ്യങ്ങളുടെയും യു.എന്നിന്റെയും ഇതു സംബന്ധിച്ച അഭ്യർഥനകളും ഇസ്രായേൽ തള്ളുകയാണ്. നെതന്യാഹു സർക്കാറിനെ പുറന്തള്ളി പുതിയ ഭരണകൂടം അധികാരത്തിൽ വരാതെ ഇസ്രായേലിന് രക്ഷയില്ലെന്ന രൂക്ഷപരാമർശവുമായി യു.എസ് സെനറ്റ് നേതാവ് ചുക് ഷൂമർ രംഗത്തു വന്നു. അമേരിക്കയുടെ ഭാഗത്തു നിന്നുള്ള ഇത്തരം പ്രകോപന പ്രസ്താവനകൾ അംഗീകരിക്കാനാവില്ലെന്ന് ഇസ്രായേലിലെ ലികുഡ് പാർട്ടി പ്രതികരിച്ചു.

അതിനിടെ കരമാർഗം ദുരിതാശ്വാസമെത്തിക്കുന്നതിനെതിരെ ഇസ്രയേൽ വിലക്കു തുടരുന്ന സാഹചര്യത്തിൽ കപ്പൽവഴി ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ യുഎസ്–യുഎഇ ദൗത്യം ആരംഭിച്ചു. ഇതിനായി ഗാസ തീരത്ത് താൽക്കാലിക ജെട്ടി നിർമാണം പുരോഗമിക്കുകയാണ്. ദിവസം രണ്ടുനേരം ഭക്ഷണം നൽകുന്ന പദ്ധതിയാണിത്. എന്നാൽ, കരമാർഗം സഹായമെത്തിക്കാതെ സ്ഥിതി മെച്ചപ്പെടില്ലെന്ന് യുഎൻ മുന്നറിയിപ്പു നൽകി. ഗാസയിൽ സഹായവിതരണം വിലക്കിയ ഇസ്രയേൽ നടപടി പിൻവലിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ദുരിതാശ്വാസവിഭാഗം മേധാവി യാനെസ് ലെനാർചിച്ച് ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (6 minutes ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (32 minutes ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (5 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (6 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (6 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (6 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (8 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (8 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (8 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (9 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (9 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (9 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (10 hours ago)

Malayali Vartha Recommends