സ്വന്തം മുറിയിലെ ടോയ്‌ലറ്റില്‍ പ്രസവിച്ച കുഞ്ഞ് കരയാതിരിക്കാന്‍ വായില്‍ ബ്ലീച്ച് ഒഴിച്ചു; വീട്ടുകാരെ പേടിച്ച് ഗര്‍ഭം രഹസ്യമാക്കിയ ഏഷ്യന്‍ വംശജയായ 17 കാരിക്ക് ഇനി അഴിയെണ്ണാം

സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനെ നിര്‍ദയം കൊന്നു തള്ളുന്ന അമ്മമാരുണ്ട്. ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് അമ്മയാകുന്നതെന്നത് ഒരു നന്ഗ സത്യം. ഇങ്ങനെ ക്രൂരത ചെയ്യാന്‍ അവര്‍ക്കെങ്ങനെ കഴിയുന്നു. വെസ്റ്റ് ലണ്ടനിലെ ഈ 17 കാരിയെ രണ്ടാമത് പറഞ്ഞ ഗണത്തില്‍ പെടുത്താം.സ്വന്തം മുറിയിലെ ടോയ്‌ലറ്റില്‍ പ്രസവിച്ച ശേഷം കുഞ്ഞ് കരയാതിരിക്കാന്‍ ഈ അമ്മ വായില്‍ ബ്ലീച്ച് ഒഴിക്കുകയായിരുന്നു. വീട്ടു കാരെ പേടിച്ച് ഗര്‍ഭം രഹസ്യമാക്കിയ ഒരു ഏഷ്യന്‍ വംശജ ചെയ്ത ക്രൂരകൃത്യമാണിത്. ഏതായാലും സംഗതി വെളിവായതോടെ ഈ ക്രൂരയായ അമ്മയ്ക്ക് ഇനി അഴിയെണ്ണാമെന്നുറപ്പായി.നിയമപരമായ കാരണങ്ങളാല്‍ 17 കാരിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 10ന് പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം നടന്നത്. ഡൊമസ്റ്റിക് ബ്ലീട്ട് വായിലേക്ക് ഒഴിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ വായും ചുണ്ടുകളും പൊള്ളിയിട്ടുണ്ട്. എന്നാല്‍ എമര്‍ജന്‍സി ഹോസ്പിറ്റല്‍ ട്രീറ്റ് മെന്റിലൂടെ കുഞ്ഞ് രക്ഷപ്പെടുകയായിരുന്നു. 17കാരിയുടെ മേല്‍ കൊലപാതകശ്രമത്തിനുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെ ഓള്‍ഡ് ബെയ്‌ലിയില്‍ ഈ കേസുമായി ബന്ധപ്പെട്ട വിചാരണ നടക്കുകയുണ്ടായി. കൊലപാതകശ്രമ കുറ്റമാണെങ്കിലും കുട്ടിയോട് കാണിച്ച ക്രൂരതയുടെ ഗണത്തില്‍ പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. ചാര്‍ജ് ചെയ്യുമ്പോള്‍ സൈക്യാട്രിക് റിപ്പോര്‍ട്ടുകളും പെണ്‍കുട്ടിയുടെ പ്രായവും കോടതി പരിഗണിച്ചിരുന്നു. തന്റെ കക്ഷി ആ നിമിഷങ്ങളില്‍ പരിഭ്രാന്തയായിരുന്നു വെന്നും ആ മാനസികാവസ്ഥയില്‍ ഈ കുറ്റംചെയ് പോവുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നത്. ആ നിമിഷങ്ങളിലെ മാനസികാവസ്ഥയില്‍ 17 കാരി ഇത്രയും ക്രൂരമായ കുറ്റം ചെയ്ത് പോവുകയായിരുന്നുവെന്നാണ് സൈക്യാട്രിസ്റ്റുകളും വിലയിരുത്തിയിരുന്നത്.
എന്നാല്‍ പ്രവൃത്തിയെ ന്യായീകരിക്കാനുള്ള പെണ്‍കുട്ടിയുടെ പക്ഷത്തിന്റെ വാദഗതികള്‍ ഒരിക്കലും സ്വീകരിക്കാനാവില്ലെന്നാണ് പ്രോസിക്യൂട്ടറായ എഡ്വാര്‍ഡ് ബ്രൗണ്‍ ക്യൂസി പറഞ്ഞത്. കുട്ടിയുടെ വായില്‍ ബ്ലിച്ച് ഒഴിച്ചത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.വായിലും ചുണ്ടിലും ഉണ്ടായ പൊള്ളലില്‍ നിന്നും ബ്ലീച്ച് ഒരു തുള്ളിയിലധികം ഒഴിച്ച് കൊടുത്തിരുന്നുവെന്നാണ് വ്യക്തമാകുന്നതെന്നും പ്രോസിക്യൂട്ടര്‍ പറയുന്നു. പെണ്‍കുട്ടിയുടെ ശിക്ഷ എപ്പോഴാണ് ആരംഭിക്കേണ്ടതെന്ന് ഫെബ്രുവരിയില്‍ ഇസ്ലെവര്‍ത്ത് ക്രൗണ്‍ കോടതിയില്‍ വച്ച് തീരുമാനിക്കുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha