Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

മമത ബാനർജിയെ പിന്നിൽ നിന്ന് തള്ളിയത് അയാൾ, സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നത് ഇവർ, അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പൊലീസ്, സുരക്ഷാ കാരണങ്ങളാൽ പലതവണ പൊലീസ് മാറിത്താമസിക്കാൻ അഭ്യർഥിച്ചെങ്കിലും മമത സമ്മതിച്ചിരുന്നില്ല...!!!

16 MARCH 2024 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

നെറ്റിയുടെ ഒത്തനടുക്കായി ഒരു വലിയ മുറിവും അതില്‍ നിന്ന് രക്തം ഒലിക്കുന്ന നിലയില്‍ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചിത്രം കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി ഔദ്യോഗിക എക്‌സ് പേജിലുടെ പുറത്തുവന്നത്. എന്താണ് മമത ബാനർജിയ്ക്ക് പറ്റിയതെന്ന് ഇപ്പോഴും ഒരു വ്യക്തത വന്നിട്ടില്ല. ഇത് തിരഞ്ഞെടുപ്പിൽ സിംമ്പതി പിടിച്ചുപറ്റാനുള്ള ദിദിയുടെ കളികളെണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇപ്പോഴും
ഇതേപറ്റി അവ്യക്തത തുടരുകയാണ്.

സംഭവത്തിൽ കൊൽക്കത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ആരോ പിറകിൽ നിന്നു തള്ളിയതായി മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിലാണിത്. മുഖ്യമന്ത്രിയുടെ വസതിക്ക് സുരക്ഷ കൂട്ടിയതായി കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ പറഞ്ഞു.വീഴ്ചയ്ക്കു കാരണം പിറകിൽ നിന്നു തള്ളിയതാണെന്ന് എസ്എസ്കെഎം ആശുപത്രി ഡയറക്ടർ ഡോ. മൃൺമയ് ബന്ദോപാധ്യായ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും ഇതു തോന്നലായിരിക്കാമെന്ന് അദ്ദേഹം ഇന്നലെ വിശദീകരിച്ചു.

രക്‌തസമ്മര്‍ദം കുറഞ്ഞതാണ്‌ വീഴാനിടയായതെന്നാണ്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ വിശദീകരിക്കുന്നത്‌. കഴിഞ്ഞദിവസം കൊല്‍ക്കത്തയിലെ ഔദ്യോഗികവസതിയില്‍വച്ചാണ്‌ മമത ബാനര്‍ജിക്ക്‌ അപകടമുണ്ടായത്‌.വ്യാഴാഴ്ച സന്ധ്യയോടെ സ്വീകരണമുറിയിൽ വീണ മമതയുടെ നെറ്റി ഗ്ലാസ് ഷോകേസിൽ ഇടിക്കുകയായിരുന്നു. നെറ്റിയിൽ 3 തുന്നലും മൂക്കിൽ ഒരു തുന്നലുമിട്ടതായി ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയിൽ തുടരാൻ അഭ്യർഥിച്ചെങ്കിലും മമത രാത്രി തന്നെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്‌ മമതയെ ആശുപത്രിയിലെത്തി കണ്ടിരുന്നു. മമത വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു.

സംഭവം നടക്കുമ്പോൾ അനന്തരവൻ അഭിഷേക് ബാനർജി, സഹോദര ഭാര്യ കാജരി ബാനർജി, ഏതാനും ബന്ധുക്കൾ എന്നിവരാണു വീട്ടിലുണ്ടായിരുന്നത്. ഹൗറ ലോക്സഭാ മണ്ഡലത്തിൽ പ്രസൂൻ ബാനർജിയെ വീണ്ടും സ്ഥാനാർഥിയായി നിർത്തിയതിനെ വിമർശിച്ച സഹോദരൻ ബാബുൻ ബാനർജിയെ നേരത്തേ മമത തള്ളിപ്പറഞ്ഞിരുന്നു.

സഹോദരനുമായുള്ള ബന്ധം വിഛേദിക്കുകയാണെന്നും ആർത്തിയുള്ളവരെ തനിക്ക് ഇഷ്ടമല്ലെന്നും മമത പറഞ്ഞു. ആവശ്യമെങ്കിൽ ഇവിടെ സ്വതന്ത്രനായി മത്സരിക്കുമെന്ന് ബാബുൻ ബാനർജിയും പറഞ്ഞു. എന്നാൽ, മമതയുടെ പരുക്കും കുടുംബത്തിലെ പ്രശ്നങ്ങളും തമ്മിൽ ബന്ധമില്ലെന്നാണ് തൃണമൂൽ നേതാക്കൾ പറയുന്നത്.

കാളിഘട്ടിലെ കുടുംബ വീട്ടിലാണ് മുഖ്യമന്ത്രിയായിട്ടും മമത ബാനർജി താമസിക്കുന്നത്. ഹരീഷ് ചാറ്റർജി സ്ട്രീറ്റിൽ ഇടത്തരക്കാരും സാധാരണക്കാരും താമസിക്കുന്ന റോഡിലാണ് മമതയുടെ ചെറിയ വീട്. ഓടിട്ട മേൽക്കൂര ചോർന്നൊലിച്ചതിനെത്തുടർന്ന് ഏതാനും വർഷം മുൻപ് അറ്റകുറ്റപ്പണി ചെയ്തിരുന്നു.സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇവിടെ നിന്നു മാറിത്താമസിക്കാൻ പലതവണ പൊലീസ് അഭ്യർഥിച്ചെങ്കിലും മമത സമ്മതിച്ചിരുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (7 minutes ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (33 minutes ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (5 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (6 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (6 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (6 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (8 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (8 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (8 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (9 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (9 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (9 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (10 hours ago)

Malayali Vartha Recommends