Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

റഫാ നഗരത്തിലേക്ക് കരയാക്രമണം നടത്താൻ അനുമതി നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; റഫായിലുണ്ടാകുന്ന ഓരോ ആക്രമണങ്ങളും കടുത്ത മാനുഷിക പ്രതിസന്ധിയും സാധാരണക്കാരുടെ ജീവഹാനിക്കും കാരണമാകുമെന്ന് അന്താരാഷ്ട്ര സംഘടനകൾ...

16 MARCH 2024 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ഗാസയിലെ റഫാ നഗരത്തിലേക്ക് കരയാക്രമണം നടത്താൻ അനുമതി നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. റഫായിലെ ആക്രമണം കാരണം സഹായവിതരണം നടക്കാതിരുന്ന സാഹചര്യത്തിൽ കപ്പൽ മാർഗം ഭക്ഷണം എത്തിക്കാനുള്ള നീക്കം വിജയം കണ്ടുതുടങ്ങിയതിനിടെയാണ് ഇസ്രയേലിന്റെ അടുത്ത നീക്കം. കടുത്ത ഭക്ഷണ ക്ഷാമം നേരിടുന്ന ഗാസയിൽ ഉടനടി വെടിനിർത്തൽ ആവശ്യപ്പെട്ട് നിരവധി ലോകനേതാക്കൾ രംഗത്തു വരുന്നതിനിടെയാണ് വീണ്ടും ആക്രമണത്തിന് നെതന്യാഹു ഉത്തരവിടുന്നത്.

ഏകദേശം 19 ലക്ഷം മനുഷ്യരാണ് ഇസ്രയേൽ ആക്രമണം മൂലം ആഭ്യന്തര പലായനത്തിന് വിധേയരായതെന്നാണ് റിപ്പോർട്ടുകൾ. ഇവർക്ക് കഴിക്കാൻ ആവശ്യമായ ഭക്ഷണം ഈജിപ്ത്- ഗാസ അതിർത്തിയായ റഫാ വഴിയെത്തിക്കാൻ ഇസ്രയേൽ അനുവദിച്ചിട്ടില്ല. ഇതിന്റെ ഭാഗമായാണ് സൈപ്രസിൽനിന്ന് ഭക്ഷണം നിറച്ച കപ്പൽ വെള്ളിയാഴ്ച ഗാസയിലെത്തിയത്. പലസ്തീൻ വിമോചനത്തിനായി പ്രവർത്തിക്കുന്ന സായുധ സംഘടനയായ ഹമാസ് മുന്നോട്ടുവച്ച വെടിനിർത്തൽ കരാറിനെ സംബന്ധിച്ച് ചർച്ച ചെയ്യാൻ യുദ്ധ കാബിനറ്റ് യോഗം ചേർന്നപ്പോഴാണ് റഫായിൽ പുതിയ ആക്രമണത്തിന് നെതന്യാഹു അനുമതി നൽകിയത്.

റഫായിലുണ്ടാകുന്ന ഓരോ ആക്രമണങ്ങളും കടുത്ത മാനുഷിക പ്രതിസന്ധിയും സാധാരണക്കാരുടെ ജീവഹാനിക്കും കാരണമാകുമെന്ന് അന്താരാഷ്ട്ര സംഘടനകൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതിനെയെല്ലാം മറികടന്നാണ് പുതിയ ഇസ്രയേൽ നടപടി. വെടിനിർത്തലിനുള്ള ഹമാസിന്റെ നിർദേശങ്ങളെ 'വിഡ്ഢിത്തം' എന്നാണ് നെതന്യാഹു വിശേഷിപ്പച്ചത്. അതേ സമയം, കരാർ ചർച്ചകൾക്കായി ഇസ്രയേൽ സംഘം ഖത്തറിലേക്ക് പോകാനും ക്യാബിനറ്റ് യോഗത്തിൽ തീരുമാനമെടുത്തു.

42 ദിവസം വീതം മൂന്ന് ഘട്ടങ്ങളായുള്ള വെടിനിർത്തൽ പദ്ധതിയാണ് ഹമാസ് മുന്നോട്ടുവച്ചത്. ആദ്യഘട്ടത്തിൽ, ഗാസ മുനമ്പിൻ്റെ നടുവിലൂടെ കടന്നുപോകുന്ന സലാ അൽ-ദിൻ സ്ട്രീറ്റിനപ്പുറത്തേക്ക് സൈന്യത്തെ പിൻവലിക്കാൻ ഹമാസ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഗാസൻ സ്വദേശികളെ അവരുടെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ഇതനുവദിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം. കൂടാതെ ഇസ്രയേൽ മോചിപ്പിക്കുന്ന ഓരോ 50 പലസ്തീൻ തടവുകാർക്കും പകരം ബന്ദികളാക്കിയ ഇസ്രയേലി വനിതാ സൈനികരെ മോചിപ്പിക്കും.

രണ്ടാം ഘട്ടത്തിൽ, സ്ഥിരമായ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഹമാസ് നിർദേശിക്കുന്നു. അങ്ങനെ ഉണ്ടാകുന്ന പക്ഷം ബന്ദികളായ ഇസ്രയേലി സൈനികരെ മോചിപ്പിക്കും. ഏറ്റവും അവസാന ഘട്ടത്തിൽ ഇസ്രയേൽ ഉപരോധം അവസാനിക്കാനും പുനർനിർമാണ ശ്രമങ്ങൾ ആരംഭിക്കാനും നിർദേശിക്കുന്നു. ഒക്‌ടോബർ ഏഴു മുതൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 31,490 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.

ഒക്ടോബർ ഏഴുമുതൽ ഗാസയിൽ ഇസ്രയേൽ നടത്തുന്ന ഏകപക്ഷീയമായ ആക്രമണത്താല്‍ നാടും വീടും ഉപേക്ഷിച്ചെത്തിയ 15 ലക്ഷത്തോളം പേരാണ് മുനമ്പിന്റെ തെക്കൻ മേഖലയായ റഫായിൽ കഴിയുന്നത്.

അതിനിടെ ഗാസ മുനമ്പില്‍ വ്യാഴാഴ്ച ഇസ്രായേല്‍ നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ 29 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സഹായം കാത്തുനിന്നവര്‍ക്കു നേരെയായിരുന്നു ഇസ്രായേലിന്‍റെ ക്രൂരത. സെൻട്രൽ ഗാസ മുനമ്പിലെ അൽ-നുസൈറാത്ത് ക്യാമ്പിലെ ഒരു സഹായ വിതരണ കേന്ദ്രത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്.

വടക്കൻ ഗാസ റൗണ്ട് എബൗട്ടിൽ എയ്ഡ് ട്രക്കുകൾക്കായി കാത്തുനിന്ന ജനക്കൂട്ടത്തിന് നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പില്‍ 21 പേർ കൊല്ലപ്പെടുകയും 150-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ സഹായകേന്ദ്രങ്ങള്‍ ആക്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇസ്രായേല്‍ സൈന്യം നിഷേധിച്ചു. വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് മാത്രം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുന്നതായി ഐഡിഎഫ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

മുന്‍പും മാനുഷിക സഹായം കാത്തു നിന്നവര്‍ക്കു നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഫെബ്രുവരി 29ന്, ഗാസ സിറ്റിക്ക് സമീപം സഹായത്തിനായി കാത്തുനിന്ന 100 ലധികം ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നതായി ഫലസ്തീൻ ആരോഗ്യ അധികൃതർ പറഞ്ഞു. ഗാസയിലെ ദേർ അൽ-ബാലയിൽ വ്യാഴാഴ്ച ഇസ്രായേൽ മിസൈൽ ഒരു വീടിന് മുകളില്‍ പതിക്കുകയും ഒമ്പത് പേർ കൊല്ലപ്പെടുകയും ചെയ്തതായി ഫലസ്തീൻ ഡോക്ടർമാർ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (8 minutes ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (34 minutes ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (5 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (6 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (6 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (6 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (8 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (8 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (8 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (9 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (9 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (9 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (10 hours ago)

Malayali Vartha Recommends