Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഒറ്റരാത്രി കൊണ്ട് 18 ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന...സ്‌നൈപ്പര്‍, ഷെല്‍, വ്യോമാക്രമണം എന്നീ മാര്‍ഗങ്ങള്‍ വഴിയാണ് സൈന്യം ഭീകരരെ ആക്രമിച്ചത്...ആയുധപ്പുരകൾ തകർത്തെറിഞ്ഞു...റഫ ആക്രമണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രായേല്‍...

18 MARCH 2024 10:43 AM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തില്‍ 18 ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന. സ്‌നൈപ്പര്‍, ഷെല്‍, വ്യോമാക്രമണം എന്നീ മാര്‍ഗങ്ങള്‍ വഴിയാണ് സൈന്യം ഭീകരരെ ആക്രമിച്ചത്. സെന്‍ട്രല്‍ ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം ഓപ്പറേഷന്‍ തുടരുകയാണ്.പ്രദേശത്തെ നിരന്തരമായ ഭീകരപ്രവര്‍ത്തങ്ങള്‍ അവസാനിപ്പിക്കാന്‍ എത്തി ഇസ്രായേല്‍ പ്രതിരോധ സേനയ്‌ക്കു നേരെ ആക്രമണം അഴിച്ചു വിട്ടതിനെ തുടര്‍ന്നാണ് ശക്തമായ തിരിച്ചടിയുണ്ടായത്. ഖാന്‍ യൂനിസില്‍, മോട്ടോര്‍ സൈക്കിളില്‍ സൈനിക ഉപകരണങ്ങള്‍ കയറ്റിയ രണ്ട് ഭീകരരെ സൈനികര്‍ പിടികൂടി. സൈനികര്‍ക്ക് നേരെ മുന്നേറുകയായിരുന്ന ഭീകരരെയും മറ്റ് രണ്ട് പേരെയും ഇസ്രായേല്‍ വിമാനം വധിച്ചു.താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ഇന്ന് ഖത്തറില്‍ പുനരാരംഭിക്കാനിരിക്കെ, റഫ ആക്രമണത്തില്‍ നിന്ന് പിറകോട്ടില്ലെന്നാവര്‍ത്തിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

 

തനിക്കെതിരായ അമേരിക്കയുടെ കുറ്റപ്പെടുത്തല്‍ അനുചിതമെന്നും നെതന്യാഹു പറഞ്ഞു.അതേസമയം ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ഇന്ന് പുനരാരംഭിക്കാനിരിക്കെ, പ്രതീക്ഷയിലാണ് ലോകം. മൊസാദ് മേധാവിയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ സംഘവും ചര്‍ച്ചയില്‍ പങ്കുവഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഹമാസ് മുന്നോട്ടു വെച്ച ഉപാധികള്‍ അപ്രായോഗികമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നെതന്യാഹു.കരാര്‍ നടപ്പാക്കുക സങ്കീര്‍ണമാണെങ്കിലും ബന്ദികളെ തിരിച്ചു കൊണ്ടുവരാന്‍ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും നെതന്യാഹു പറഞ്ഞു. റഫക്കു നേരെയുള്ള സൈനിക നടപടി അനിവാര്യമാണെന്നും ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ഓപറേഷനായിരിക്കും അതെന്നും നെതന്യാഹു വ്യക്തമാക്കി. ഒക്‌ടോബര്‍ ഏഴിന്റെ സംഭവം മറക്കരുതെന്നും ഇസ്രായേലിനു പകരം ഹമാസിനുമേലാണ് സമ്മര്‍ദം ചെലുത്തേണ്ടതെന്നും നെതന്യാഹു അമേരിക്കയെ ഓര്‍മിപ്പിച്ചു.

തനിക്കെതിരെ യു.എസ് സെനറ്റ് നേതാവ് ചുക് ഷൂമര്‍ നടത്തിയ പ്രതികരണം തികച്ചും അനുചിതമാണെന്നും നെതന്യാഹു പ്രതികരിച്ചു.അതിനിടെ, സെന്‍ട്രല്‍ ഗസ്സയിലെ നുസൈറാത് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി. പിന്നിട്ട 24 മണിക്കൂറിനിടെ 92 പേര്‍ കൊല്ലപ്പെടുകയും 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 31,645 പേരാണ് ഇതുവരെ ഗസ്സയില്‍ കൊല്ലപ്പെട്ടത്. വടക്കന്‍ ഗസ്സയിലേക്ക് ആഴ്ചകള്‍ക്കു ശേഷം 13 ട്രക്കുകളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിയെങ്കിലും പട്ടിണിയിലായ മനുഷ്യര്‍ക്ക് അതൊട്ടും പര്യാപ്തമായില്ല. നീണ്ടനേരം കാത്തുനിന്നിട്ടും ഒന്നും ലഭിക്കാതെ നിരാശരായി മടങ്ങുകയായിരുന്നു ആയിരങ്ങള്‍. വ്യോമ മാര്‍ഗവും കടല്‍ മാര്‍ഗവും ഭക്ഷണ വിതരണം നടത്താനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് അമേരിക്ക അറിയിച്ചു. ഇസ്രായേല്‍ സര്‍ക്കാറില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി.

 

നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് ഉള്‍പ്പെടെയുള്ളവരും ശക്തമായി രംഗത്തുണ്ട്. ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം നെതന്യാഹു തള്ളിയിരിക്കെ, പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനാണ് എതിരാളികളുടെ തീരുമാനം.ബന്ദികളുടെ മോചനം അജണ്ടയില്‍ പ്രധാനമാണെന്ന ഇസ്രായേല്‍ സര്‍ക്കാര്‍ വാദം തള്ളി പ്രക്ഷോഭം തുടരാനുറച്ചിരിക്കയാണ് ബന്ധുക്കള്‍.കൂടാതെ ഇസ്രായേൽ സൈന്യത്തിന് എണ്ണ നൽകുന്ന ആഗോള കുത്തക കമ്പനികൾക്ക് മുന്നറിയിപ്പുമായി യു.എൻ വിദഗ്ധര്‍. ബ്രിട്ടീഷ് പെട്രോളിയം(ബി.പി), യു.എസ് കമ്പനികളായ ഷെവ്‌റോൺ, എക്‌സോൺ മൊബിൽ എന്നിവയ്ക്കാണ് രണ്ട് ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എണ്ണ വിതരണം നിർത്തിയില്ലെങ്കിൽ സാമ്പത്തിക ഉപരോധം ഉൾപ്പെടെ നേരിടേണ്ടിവരുമെന്നും വംശഹത്യാകുറ്റം ചുമത്തുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.അൽജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഭക്ഷണാവകാശം വിഷയത്തിലുള്ള പ്രത്യേക യു.എൻ വിദഗ്ധൻ മിഷേൽ ഫഖ്രിയാണ് ഓയിൽ ചേഞ്ച് ഇന്റർനാഷനലിനെ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.

 

ബി.പിയും ഷെവ്‌റോണും എക്‌സോണും ഇസ്രായേൽ സൈന്യത്തിന് എണ്ണ നൽകുന്നതിനു തെൡവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഫഖ്രി പറഞ്ഞു. യു.എസ്, ബ്രസീൽ, റഷ്യ, അസർബൈജാൻ, കസഖ്‌സ്താൻ എന്നീ രാജ്യങ്ങളിലൂടെയാണ് എണ്ണ എത്തിച്ചുനൽകുന്നത്.മറ്റൊരു അപൂർവ കൂടിക്കാഴ്ചയ്ക്ക് കൂടി വേദി ഒരുങ്ങുകയാണ് . ഗാസയിലെ റഫാ ഓപറേഷന് ഇസ്രായേല്‍ സൈന്യം ഒരുങ്ങവെ, അപൂര്‍വ കൂടിക്കാഴ്ച നടത്തി ഹമാസും യമനിലെ ഹൂത്തി വിമതരും. പലസ്തീന് പുറത്ത് ഇസ്രായേലിനെതിരെ സൈനികമായി നീങ്ങുന്ന സംഘമാണ് ഹൂത്തികള്‍. ചെങ്കടലില്‍ ഇവര്‍ നടത്തുന്ന ആക്രമണം ഇസ്രായേലിന് സാമ്പത്തികമായി വലിയ ഞെരുക്കമാണ് സൃഷ്ടിക്കുന്നത്.പലസ്തീനിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ഹൂത്തികളുമായി ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ചര്‍ച്ച നടത്തി എന്നാണ് പുതിയ വിവരം. ഇസ്രായേലിനെതിരെ ശക്തമായ സംഘടിത ആക്രമണമാണ് ഇവര്‍ ചര്‍ച്ച ചെയ്തതത്രെ. ഹമാസിന് പുറമെ, ഇസ്ലാമിക് ജിഹാദ്, മാര്‍ക്‌സിസ്റ്റ് വിഭാഗമായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് പലസ്തീന്‍ എന്നീ സംഘടനകളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ ഭാഗമായി.

 

ഇസ്രായേലിനെതിരെ പോരാടുന്ന സംഘങ്ങളാണ് എല്ലാം. പക്ഷേ, ഓരോരുത്തരും വ്യത്യസ്തമായ രീതിയിലാണ് നീങ്ങുന്നത്. ഇനി മുതല്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചര്‍ച്ച നടന്നത് എന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ നീക്കം ഫലം കണ്ടാല്‍ വലിയ തിരിച്ചടിയാകും ഇസ്രായേലിന് ലഭിക്കുക. ഹൂത്തികളെ പിന്തിരിപ്പിക്കാന്‍ അമേരിക്ക രഹസ്യമായി ഇറാന്‍ പ്രതിനിധികളുമായി ഒമാനില്‍ വച്ച് ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഹമാസിന്റെ ഭരണത്തിലുള്ള പലസ്തീന്‍ പ്രദേശമായ ഗാസ പൂര്‍ണമായും ഇസ്രായേല്‍ തകര്‍ത്തിട്ടുണ്ട്. ഈജിപ്ത് അതിര്‍ത്തിയോട് ചേര്‍ന്ന റഫയില്‍ മാത്രമാണ് ഇസ്രായേല്‍ ആക്രമണം കാര്യമായി നടക്കാത്തത്. വീട് നഷ്ടപ്പെട്ട 15 ലക്ഷത്തോളം പലസ്തീന്‍കാര്‍ റഫയില്‍ തമ്പടിച്ചിരിക്കുകയാണ്. ഈ മേഖലയില്‍ ആക്രമണം ശക്തമാക്കി പലസ്തീന്‍കാരെ ഈജിപ്തിലെ സിനായ് മരുഭൂമിയിലേക്ക് തുരത്താനാണ് ഇസ്രായേല്‍ പദ്ധതി.ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ മിന്നലാക്രമണത്തിന് ശേഷം ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണം പതിന്മടങ്ങ് വര്‍ധിപ്പിച്ചിരുന്നു.

ഹമാസിനെ പിന്തുണച്ച് ഇസ്രായേലിനെ സൈനികമായി നേരിടുന്നത് ലബ്‌നാനിലെ ഹിസ്ബുല്ലയും യമനിലെ ഹൂത്തികളും മാത്രമാണ്. ഹൂത്തികള്‍ക്ക് ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ സാധ്യമല്ല. ഈ സാഹചര്യത്തിലാണ് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നത്.ഹൂത്തികളുടെ ആക്രമണം കാരണം ചെങ്കടല്‍ വഴി ഇസ്രായേലിലേക്ക് ചരക്കെത്തുന്നത് കുറഞ്ഞിരിക്കുകയാണ്. ഇസ്രായേലിലേക്ക് വരുന്ന കപ്പലുകള്‍ ചെങ്കടല്‍ ഒഴിവാക്കി ആഫ്രിക്ക വഴിയാണ് ഇപ്പോള്‍ എത്തുന്നത്. ഇത് ഇസ്രായേലിന് ഇരട്ടി ചെലവ് സൃഷ്ടിച്ചിട്ടുണ്ട്. ഇസ്രായേല്‍, അമേരിക്ക, ബ്രിട്ടന്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ ഹൂത്തികള്‍ ചെങ്കടലില്‍ ആക്രമിച്ചിരുന്നു. ആക്രമണം ശക്തമാക്കാനാണ് ഇവരുടെ പുതിയ തീരുമാനം.അതേസമയം, ഹമാസ് പിടികൂടിയ ഇസ്രായേല്‍ സൈനികരായ ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് നെതന്യാഹു ഭരണകൂടം. ഖത്തറില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയ്ക്ക് പ്രതിനിധികളെ അയക്കാന്‍ പ്രധാനമന്ത്രി നെതന്യാഹു തീരുമാനിച്ചു. ഖത്തര്‍, അമേരിക്ക, ഫ്രാന്‍സ്, ഇസ്രായേല്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഭാഗമാകും. ഹമാസ് നേതാക്കള്‍ നേരത്തെ ഖത്തറിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (7 minutes ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (33 minutes ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (5 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (6 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (6 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (6 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (8 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (8 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (8 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (9 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (9 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (9 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (10 hours ago)

Malayali Vartha Recommends