ഐഎസില്‍ ചേരാന്‍ പദ്ധതിയിട്ട നാല് ഇന്ത്യക്കാരെ സിറിയ അറസ്റ്റ് ചെയ്തു, ജോര്‍ദാനില്‍ നിന്നാണ് ഇവര്‍ സിറിയയിലേക്ക് വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

ഭീകര സംഘടനയായ ഇസ്!ലാമിക് സ്‌റ്റേറ്റില്‍ (ഐഎസ്) ചേരാന്‍ പദ്ധതിയിട്ട നാല് ഇന്ത്യക്കാരെ സിറിയ അറസ്റ്റ് ചെയ്തു. ഇവരുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇന്ത്യയോട് സിറിയ ആവശ്യപ്പെട്ടു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ സിറിയന്‍ ഉപ പ്രധാനമന്ത്രി വാലിദ് അല്‍ മുലാം ആണ് നാല് ഇന്ത്യക്കാരെ സിറിയയില്‍ പിടികൂടിയ കാര്യം അറിയിച്ചത്. ഇവരിപ്പോള്‍ ദമാസ്‌ക്കസില്‍ കസ്റ്റഡിയിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എവിടെ നിന്നാണ് ഇവരെ പിടികൂടിയതെന്ന കാര്യം വ്യക്തമല്ല.
ഐഎസില്‍ ചേരാന്‍ പദ്ധതിയിട്ട നാല് ഇന്ത്യക്കാര്‍ ദമാസ്‌ക്കസില്‍ കസ്റ്റഡിയിലാണ്. ജോര്‍ദാനില്‍ നിന്നാണ് ഇവര്‍ സിറിയയിലേക്ക് വന്നതെന്നും വാലിദ് പറഞ്ഞു. എന്നാല്‍ പിടിയിലായവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം നല്‍കിയില്ല. പിടിയിലായ യുവാക്കളുടെ പേര്, എപ്പോഴാണ് കസ്റ്റഡിയില്‍ എടുത്തത് തുടങ്ങിയ കാര്യങ്ങള്‍ ആണ് അദ്ദേഹം വിശദീകരിക്കാതിരുന്നത്. ഭീകര സംഘടനകളിലേക്ക് ആകൃഷ്ടരായി പോകുന്ന ഇന്ത്യന്‍ യുവാക്കളെ തടയാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഐഎസില്‍ ചേരാന്‍ പദ്ധതിയിട്ട മൂന്ന് യുവാക്കളെ നാഗ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇറാഖിലെ മൊസൂളില്‍ ഐഎസ് തടവില്‍ കഴിയുന്ന 39 ഇന്ത്യക്കാരെ രക്ഷിക്കാന്‍ തനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും സിറിയന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ വാലിദ് അല്‍ മുലാം പറഞ്ഞു. ഇറാഖി സൈന്യത്തിന്റെ കസ്റ്റഡിയില്‍ ആയിരുന്നെങ്കില്‍ അവരെ മോചിപ്പിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷേ, 39 പേരും ഇപ്പോഴും ഐഎസിന്റെ കസ്റ്റഡിയിലാണെന്നാണ് അറിയുന്നത്. അതിനാല്‍ തന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ല അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha