ആമസോണ്‍ കമ്പനി മേധാവിയുടെ ചിത്രം മഹാവിഷ്ണുവിന്റെ രൂപത്തില്‍; ഫോര്‍ച്യൂണ്‍ മാസികയുടെ കവര്‍ചിത്രം വിവാദത്തില്‍

ആമസോണ്‍ കമ്പനി മേധാവിയെ മഹാവിഷ്ണുവിന്റെ രൂപത്തില്‍ ഫോര്‍ച്യൂണ്‍ മാസികയുടെ കവര്‍ ചിത്രമാക്കിയതിനെതിരേ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍. ആമസോണ്‍ സി.ഇ.ഒ. ജെഫ് ബെസോസ് ആണ് വിഷ്ണുവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. ജനുവരി ലക്കത്തിലെ ഫോര്‍ച്യൂണിന്റെ രാജ്യാന്തര പതിപ്പിലാണ് ചിത്രം അച്ചടിച്ചു വന്നത്. ആമസോണ്‍ ഇന്ത്യ കീഴടക്കുന്നു എന്ന തലക്കെട്ടില്‍ ആമസോണിന്റെ ഇന്ത്യയിലെ വളര്‍ച്ചയെ കുറിച്ചാണ് പുതിയ ലക്കം പ്രതിപാദിക്കുന്നത്. ഓസ്‌ട്രേലിയന്‍ ആര്‍ട്ടിസ്റ്റ് നൈജല്‍ ബക്‌നാന്‍ ആണ് വിവാദമായ കവര്‍ പേജ് ഡിസൈന്‍ ചെയ്തത്. ബിസിനസ് ടുഡെ മാഗസിന്റെ 2013 ഏപ്രിലിലെ പതിപ്പിലെ കവര്‍ പേജില്‍ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ മഹാവിഷ്ണുവിന്റെ രൂപത്തില്‍ അവതരിപ്പിച്ചത് വലിയ വിമര്‍ശത്തിനും കോടതി നടപടികള്‍ക്കും വഴിവെച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തിയ കേസില്‍ ധോണിയെ അറസ്റ്റ് ചെയ്യണമെന്ന് അനന്ത്പൂര്‍ കോടതി ഉത്തരവിട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha