ആല്‍പ്‌സിലുണ്ടായ ഹിമപാതത്തില്‍ മൂന്നു പേര്‍ മരിച്ചു

ആല്‍പ്‌സ് പര്‍വ്വതനിരയിലുണ്ടായ മഞ്ഞിടിച്ചിലില്‍ മൂന്നു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. സ്‌കീയിങിനെത്തിയ ഹൈസ്‌കൂള്‍ കുട്ടികളാണ് അപകടത്തില്‍പെട്ടത്. രണ്ടു കുട്ടികളും ഉെ്രെകയിനില്‍ നിന്നുള്ള ഒരു സ്‌കീയറുമാണ് മരിച്ചത്. ഡ്യുക്‌സ് ആല്‍പ്‌സ് സ്‌കീ റിസോര്‍ട്ടില്‍ ബുധനാഴ്ചയായിരുന്നു അപകടം.
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഒളാന്ദെ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കി. സ്‌നിഫര്‍ ഡോഗുകളുടെയും ഹെലികോപക്ടറുകളുടെയും സേവനം ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം. ലിയോണിലെ ലീസി സെന്റ് എക്‌സ്യുപെറി സ്‌കൂളില്‍ നിന്നുള്ള പത്ത് വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനുമാണ് സ്‌കീയിങിനെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha