Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഭക്ഷണത്തിനായി വരിനിൽക്കുന്നവർക്ക് നേരെ ആക്രമണം തുടർന്ന് ഇസ്രയേൽ, 19 പാലസ്തീനികളെ ഇസ്രയേൽ സൈന്യം വെടിവച്ചു കൊന്നെന്ന് ഹമാസ്, 23 പേർക്ക് പരുക്ക്

25 MARCH 2024 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ഗാസ സിറ്റിയിൽ ഭക്ഷണത്തിനായി വരിനിൽക്കുന്നവർക്ക് നേരെ ആക്രമണം തുടർന്ന് ഇസ്രയേൽ. കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിൽ
19 പാലസ്തീനികളെ ഇസ്രയേൽ സൈന്യം വെടിവച്ചു കൊന്നെന്ന് ഹമാസ് അറിയിച്ചു. 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സന്നദ്ധ സംഘടനകൾ വടക്കൻ ഗാസയിലെ ജനങ്ങൾക്കായി ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും വിതരണം ചെയ്യുന്ന അൽ - കുവൈറ്റ് മേഖലയിലായിരുന്നു സംഭവം. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇസ്രയേൽ പ്രതികരിച്ചു.

ആക്രമണമുണ്ടായിട്ടില്ലെന്നും ജനക്കൂട്ടം സഹായ ട്രക്കുകൾ കൊള്ളയടിച്ചെന്നുമാണ് ഇസ്രയേൽ വാദം. നേരത്തേയും സമാനമായ രീതിയിൽ ആക്രണങ്ങൾ ഉണ്ടായപ്പോഴൊക്കെ തന്നെ ഇതേവാദമാണ് ഇസ്രയേൽ ഉന്നയിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സഹായ വിതരണ കേന്ദ്രങ്ങളിലെത്തുന്നവർക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഏകദേശം 400 പേർ ഇത്തരത്തിൽ കൊല്ലപ്പെട്ടെന്നാണ് ഹമാസിന്റെ വാദം. ഫെബ്രുവരി 29ന് ഗാസ സിറ്റിയിലെ അൽ - റാഷീദ് സ്ട്രീറ്റിലെ നബുൽസി മേഖലയിൽ ഭക്ഷണ ട്രക്കിനടുത്തേക്ക് ഓടിയടുത്ത സാധാരണക്കാർക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 112 പേർ കൊല്ലപ്പെട്ടിരുന്നു.

കൂടുതൽ ആശുപത്രികൾ വളഞ്ഞും ആരോഗ്യപ്രവർത്തകർക്ക് നേരെയും ഇസ്രയേൽ സൈന്യം വെടിവയ്പ് നടത്തുന്നുണ്ട്. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ അൽ അമാൽ, നാസർ ആശുപത്രികൾക്കു ചുറ്റും നിലയുറപ്പിച്ചിട്ടുള്ള സൈന്യം ആളുകളെ ഒഴിപ്പിക്കാൻ പുകബോംബിട്ട് ഭീതി സൃഷ്ടിക്കുന്നു. നേരത്തേ വളഞ്ഞ മധ്യഗാസയിലെ അൽ ഷിഫ ആശുപത്രിയിൽനിന്ന് 480 ഹമാസ് അംഗങ്ങളെ പിടികൂടാനായെന്നും 170 പേരെ വധിച്ചെന്നും ഇസ്രയേൽ അവകാശപ്പെട്ടു.

അൽ അമാൽ ആശുപത്രി പരിസരം ബുൾഡോസർ ഉപയോഗിച്ചു തകർത്താണ് സൈന്യം മുന്നേറുന്നത്. ചികിത്സയിലുള്ളവരും ആരോഗ്യപ്രവർത്തകരും ഒഴിഞ്ഞുപോകണമെന്നാണ് ആവശ്യം. കിഴക്കൻ ലെബനനിൽ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ ബാൽബെക്കിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. മറുപടിയായി ഇസ്രയേലിന്റെ മിസൈൽ കേന്ദ്രത്തിൽ റോക്കറ്റാക്രമണം നടത്തിയെന്ന് ഹിസ്ബുല്ലയും അറിയിച്ചു.

ഗാസയിലെ അൽ ഷിഫ ആശുപത്രിയിലും പരിസരത്തും ഒളിവിൽ കഴിഞ്ഞിരുന്ന 170ലേറെ ഭീകരരെ വധിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗാസ സിറ്റിയിലെ അൽ ഷിഫയിൽ ഇസ്രയേൽ റെയ്ഡ് ആരംഭിച്ചത്.ഇത് ഹമാസ് ഭീകരരുടെ താവളമായി ഉപയോഗിക്കുന്ന തുരങ്ക ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് സൈന്യം പറയുന്നു. ആക്രമണത്തിൽ ഇവിടുത്തെ അഞ്ച് രോഗികൾ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.

ആദ്യ ദിനം തന്നെ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം തലവൻ ഫായിഖ് അൽ - മബൂഹിനെ വധിച്ചിരുന്നു. ഇയാൾ ആശുപത്രി പരിസരത്ത് ഒളിവിൽ കഴിയുകയായിരുന്നെന്ന് ഇസ്രയേൽ അറിയിച്ചത്. യുദ്ധം തുടരുന്ന ഗാസയിൽ എത്രയും വേഗം കൂടുതൽ സഹായം എത്തിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 32,226 ആയി. 74,518 പേർക്ക് പരുക്കേറ്റു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (4 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (5 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (5 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (5 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (7 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (7 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (8 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (8 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (8 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (8 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (9 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (9 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (9 hours ago)

Malayali Vartha Recommends