Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ പാസാക്കിയ പ്രമേയത്തെ ഇസ്രായേല്‍ തള്ളി; ഗാസയില്‍ യുദ്ധം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു; അവസാനത്തെ ഹമാസ് തീവ്രവാദിയെയും ഇല്ലായ്മ ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇസ്രായേൽ

26 MARCH 2024 04:16 PM IST
മലയാളി വാര്‍ത്ത

ഗാസയില്‍ യുദ്ധം തുടരുമെന്ന് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ പാസാക്കിയ പ്രമേയത്തെ ഇസ്രായേല്‍ തള്ളിക്കളഞ്ഞു. അവസാനത്തെ ഹമാസ് തീവ്രവാദിയെയും ഇല്ലായ്മ ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇസ്രായേലിനു നേരേ പ്രകോപനമില്ലാതെ ഹമാസ് നടത്തിയ ആക്രമണത്തിന് മാപ്പില്ലെന്നുമാണ് ഇസ്രായേലിന്റെ നിലപാട്.

ഇതോടകം 32,000 പേരാണ് ഏഴു മാസം നീണ്ട പോരാട്ടത്തില്‍ കൊല്ലപ്പെട്ടതെങ്കില്‍ ഒരു ലക്ഷം പെരെ കൊല്ലാനും മടക്കില്ലെന്നും ഹമാസ് തീവ്രവാദികള്‍ ഇപ്പോഴും ആയുധം സംഭരിച്ചുവരികയാണെന്നും ഇസ്രായേല്‍ ആരോപിക്കുന്നു. പാരീസ്, കെയ്‌റോ ചര്‍ച്ചകള്‍ക്ക് പിന്നാലെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദോഹയില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചയും പൂര്‍ണപരാജയത്തിലേക്കെന്നാണ് സൂചനകള്‍.

അവസാന ബന്ദിയും തിരിച്ചെത്തും വരെ സൈനിക നടപടി തുടരുമെന്നും ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ബെന്‍ ഗവീര്‍ വ്യക്തമാക്കിയതോടെ ഒത്തുതീര്‍പ്പുകള്‍ക്കുള്ള സാധ്യതകള്‍ എന്നേക്കുമായി അടയുകയാണ്. വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് ഹമാസ് മുന്നോട്ടുവെച്ച ഉപാധികള്‍ ഇസ്രായേല്‍ പൂര്‍ണമായി തള്ളിക്കളയുകയും ചെയ്തു. ആക്രമണം നിര്‍ത്തി ഗാസ വിടാന്‍ ഒരുക്കമല്ലെന്നും ഉപാധികളുടെ അടിസ്ഥാനത്തിലല്ലാതെ വടക്കന്‍ ഗാസയിലേക്ക് അവിടത്തെ ജനങ്ങളുടെ തിരിച്ചുവരവ് അനുവദിക്കില്ലെന്നും ഇസ്രായേല്‍ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്.

ഇസ്രായേല്‍ ആക്രമണം പൂര്‍ണമായി നിര്‍ത്തുക, സൈന്യം ഗാസ വിടുക, പുറന്തള്ളിയ ഫലസ്തീനികള്‍ക്ക് തിരിച്ചുവരാന്‍ അനുമതി നല്‍കുക എന്നിവയായിരുന്നു ഹമാസ് മുന്നോട്ടുവെച്ച പ്രധാന ഉപാധികള്‍. ഇതില്‍ ആദ്യത്തെ രണ്ടും തള്ളുന്നതായും ഫലസ്തീനികളുടെ തിരിച്ചുവരവ് ഉപാധികളുടെ പുറത്തുമാത്രമായിരിക്കുമെന്നുമാണ് ഇസ്രായേല്‍ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചിരിക്കുന്നത്.

യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം വീറ്റോ ചെയ്യാതിരുന്ന അമേരിക്ക രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങിയെന്നും ബെന്‍ ഗവീര്‍ പറയുന്നു. യു.എന്‍ രക്ഷാ കൗണ്‍സിലിലെ 14 അംഗങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. . ഇസ്രായേലിന് അനുകൂലമായി യു.എസ് കൊണ്ടുവന്ന പ്രമേയങ്ങള്‍ റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു. ഇതാദ്യമായാണ് ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലില്‍ വെടിനിര്‍ത്തല്‍ പ്രമേയം പാസാകുന്നത്.

അതിനിടെ, പ്രമേയം വീറ്റോ ചെയ്തില്ലെങ്കില്‍ അമേരിക്കയിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കുമെന്ന് ഇസ്രായേല്‍ ഭീഷണി മുഴക്കിയിരുന്നു. അമേരിക്കയുടെ നിലവില്‍പ്പും സാമ്പത്തിക വളര്‍ച്ചയും യഹൂദരെ ആശ്രയിച്ചാണിരിക്കുന്നതെന്ന സാഹചര്യം അമേരിക്കക്ക് വിസ്മരിക്കാനാവില്ല. മാസങ്ങളായി നീളുന്ന യുദ്ധത്തിനിടെ ഇതാദ്യമായാണു യു.എസിന്റെ തടസവാദങ്ങളില്ലാതെ പ്രമേയം പാസാകുന്നത്. ഇതുവരെ ഇസ്രായേലിനു ഹിതകരമല്ലാത്ത പ്രമേയങ്ങള്‍ യു.എസ് വീറ്റോ അധികാരം ഉപയോഗിച്ചു തടയുകയായിരുന്നു. വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകുന്നതിനു തടസം ഹമാസിന്റെ നിലപാടാണെന്ന് അമേരിക്ക അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഗാസയിലെ സാഹചര്യം അത്യന്തം സങ്കീര്‍ണമായിരിക്കെ, വെടിനിര്‍ത്തല്‍ ഒട്ടും വൈകരുതെന്നാണ് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഒരു വശത്ത് ചര്‍ച്ച നടക്കുമ്പോഴും ഇസ്രായേല്‍ ഹമാസുകളെ ലക്ഷ്യമാക്കിയുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഗാസ ക്ഷാമത്തിലേക്കു നീങ്ങുകയും 15 ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളായിക്കഴിയുന്ന റാഫയില്‍ കരയുദ്ധത്തിനിറങ്ങാന്‍ ഇസ്രയേല്‍ നിശ്ചയിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ പ്രമേയം രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്.
ഭക്ഷണത്തിന് കാത്തിരുന്ന ആയിരങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ ഇന്നലെ 19 പേര്‍ കൊല്ലപ്പെടുകയും എഴുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സഹായം നിഷേധിക്കുന്നതിലൂടെ ഫലസ്തീനികള്‍ മാത്രമല്ല ഇസ്രായേലി ബന്ദികളും കൊല്ലപ്പെടുമെന്നാണ് ഹമാസുകളുടെ മുന്നറിയിപ്പ്.

യഹൂദര്‍ക്ക് പെസഹാ ആചരണം എത്തിയിരിക്കെ ടെല്‍ അവൈവില്‍ ആയിരക്കണക്കിന് ഇസ്രായേലികള്‍ ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് ഇന്നലെ ശക്തമായ പ്രകടനം നടത്തി. അല്‍ശിഫ ആശുപത്രിക്കു നേരെയുള്ള ആക്രമണം ഇസ്രായേല്‍ ഇന്നലെയും തുടര്‍ന്നു. ആശുപത്രി സമുച്ചയത്തിന്റെ സമീപ കെട്ടിടങ്ങളില്‍ കഴിയുന്ന ആയിരങ്ങളും ഭീതിയിലാണ്.

അതിനിടെ അമേരിക്കയുടെ സഹായം അഭ്യര്‍ഥിച്ച് ഇസ്രായേല്‍ പ്രതിരോധ മന്ത്രി അമേരിക്കയില്‍ പര്യടനം ആരംഭിച്ചിരിക്കുകയാണ്. കൂടുതല്‍ പടക്കോപ്പുകള്‍ ആവശ്യപ്പെട്ടാണ് യു.എസ് പര്യടനം. റമദാന്‍ നോയമ്പില്‍ അടിയന്തിരമായി വെടിനിര്‍ത്താനും ഹമാസ് തടവിലാക്കിയ എല്ലാ ബന്ദികളെയും അടിയന്തരമായി നിരുപാധികം വിട്ടയക്കാനും പ്രമേയം ആവശ്യപ്പെടുന്നു.

ഇസ്രായേല്‍ ഉപരോധത്തിലും യുദ്ധത്തിലും വലയുന്ന ഗാസയിലെ അഭയാര്‍ഥികള്‍ക്ക് ് സഹായഹസ്തവുമായി ബ്രിട്ടണ്‍ രംഗത്തുവന്നിട്ടുണ്ട്. ആദ്യഘട്ടമായി പത്തു ടണ്‍ ഭക്ഷ്യവസ്തുകള്‍ ബ്രിട്ടണ്‍ ഇന്നലെ എയര്‍ഡ്രോപ്പ് ചെയ്തു. റോയല്‍ എയര്‍ഫോഴ്സ് വിമാനത്തിലാണ് വെള്ളം, അരി, പാചക എണ്ണ, ഭക്ഷ്യ മാവ്, ടിന്‍ സാധനങ്ങള്‍, ബേബി ഫുഡ് എന്നിവ ഗാസയുടെ വടക്കന്‍ തീരപ്രദേശങ്ങളില്‍ എത്തിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (17 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (24 minutes ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (29 minutes ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (37 minutes ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (1 hour ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (2 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (2 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (2 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (2 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (2 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (2 hours ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (3 hours ago)

കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...  (3 hours ago)

പടക്കശാല അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി സുരേഷ് ഗോപി  (3 hours ago)

Malayali Vartha Recommends