സുഹൃത്തിനെ കാണാന്‍ പാക്കിസ്ഥാനിലേക്ക് പോയ ഇന്ത്യന്‍ എന്‍ജിനിയര്‍ പാക്കിസ്ഥാന്‍ ജയിലില്‍

പാക്കിസ്ഥാനിലേക്ക് വനിത സുഹൃത്തിനെ കാണാന്‍ പോയ ഇന്ത്യന്‍ എന്‍ജിനിയര്‍ നേഹല്‍ ഹമീദ് അന്‍സാരി ഇവിടെ ജയിലിലുണ്ടെന്ന് പാക്കിസ്ഥാന്‍. ഇയാള്‍ സൈന്യത്തിന്റെ കസ്റ്റഡിയിലാണെന്നും കോടതികളില്‍ വിചാരണ നേരിടുകയാണെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിന് ഡപ്യൂട്ടി അറ്റോര്‍ണി ജനറല്‍ മുസറത്തുല്ല നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അന്‍സാരിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അറിവായിട്ടില്ല. പതിനെട്ടുമാസത്തോളമായി കേസില്‍ വിചാരണ ന!ടന്നുവരികയാണ്. ജോലിയുടെ ആവശ്യത്തിനായി 2012 നവംബറിലാണ് അന്‍സാരി അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടതെന്ന് മാതാവ് ഫൗസിയ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാനിലെ കോഹട്ടില്‍ ഒരു സുഹൃത്തിനെ കാണുന്നതിനെത്തിയ അന്‍സാരിയെ ഇവിടെയൊരു ഹോട്ടലില്‍ നിന്നാണ് കസ്റ്റഡിയിലെടുക്കുന്നത്. എന്നാല്‍ ഇതേപ്പറ്റിയുള്ള യാതൊരു വിവരങ്ങളും കുടുംബത്തെ അറിയിച്ചിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha